കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രസിഡന്റ്സ് കളർ അവാർഡ് ഏഴിമല നാവിക അക്കാദമിക്ക്: പുരസ്കാരം സമ്മാനിച്ചത് ഇന്ത്യൻ രാഷ്ട്രപതി രാംനാഥ്

  • By Desk
Google Oneindia Malayalam News

കണ്ണൂർ: രാജ്യത്തെ ഏറ്റവും മികച്ച സൈനിക കേന്ദ്രങ്ങൾക്കായി നൽകിവരുന്ന പ്രസിഡന്റ് സ് ഓഫ് കളർ അവാർഡ് ഏഴിമല നാവിക അക്കാദമി മേധാവികൾക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വർണശബളമായ ചടങ്ങിൽ സമ്മാനിച്ചു.
അക്കാദമി കാഡറ്റ് ക്യാപ്റ്റൻ സുശീൽ സിങാണ് രാഷ്ട്രപതിയിൽ നിന്നും കളർ അവാർഡ് ഏറ്റുവാങ്ങിയത്. ചടങ്ങിൽ ഏഴിമല നാവിക അക്കാദമിയുടെ നേട്ടം വിഭാവനം ചെയ്യുന്ന പ്രത്യേക തപാൽ കവറും പുറത്തിറക്കി. വിവര സാങ്കേതിക വിദ്യയുടെ ഗുണങ്ങൾ സൈനിക രംഗത്തും ഉപയോഗപ്പെടുത്തണമെന്ന് രാഷ്ട്രപതി പ്രൗഡഗംഭീരമായ ചടങ്ങിനെ അഭിസംബോധന ചെയ്തു കൊണ്ടു പറഞ്ഞു.

അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര മന്ത്രിസഭാ അംഗീകാരംഅഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര മന്ത്രിസഭാ അംഗീകാരം

പരമ്പരാഗതമായതും അല്ലാത്തതുമായ നിരവധി വെല്ലുവിളികളാണ് രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നതെന്നും ഇതിനെ അതിജീവിക്കാനായി വിവര സാങ്കേതിക വിദ്യ സൈന്യത്തിന് കൂടി ഉപയോഗപ്രദമാക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. ചടങ്ങിൽ കേരളാ ഗവർണർ ആരിഫ് ഖാൻ മുഖ്യാതിഥിയായി. രാജ്യത്തിനായി മികച്ച സേവനം നടത്തി വരുന്ന സൈനിക കേന്ദ്രങ്ങൾക്കായി രാഷ്ട്രപതി ഏർപ്പെടുത്തിയ അവാർഡിന് പ്രസിഡന്റ് സ് കളർ അവാർഡ്.

ramnathkovind-1

നാവിക മേഖലയിൽ മികച്ച സേവനം നടത്തി വരുന്ന നിരവധി കാഡറ്റുകളാണ് ഏഴിമല നാവിക അക്കാദമിയിലൂടെ പുറത്ത് വന്നത്. ഇവർ രാജ്യത്തിലെ വിവിധ നാവിക കേന്ദ്രങ്ങളിൽ സേവനം നടത്തിവരികയാണ്. ഇന്ത്യ റിപ്പബ്ളിക്കായ ശേഷം രാഷ്ട്രപതിയായിരുന്ന ഡോ.ബാബു രാജേന്ദ്രപ്രസാദാണ് മികച്ച സേവനം നടത്തി വരുന്ന സൈനിക കേന്ദ്രങ്ങൾക്ക് പ്രത്യേക പുരസ്കാരം ഏർപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ എട്ടു മണിക് നടന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഉന്നത സൈനിക ഉദ്യോഗസ്ഥൻമാർ തുടങ്ങിയവർ പങ്കെടുത്തു.

English summary
Ramnath Kovind distributes President colour award to Ezhimala Naval academy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X