കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലശേരിയില്‍ ഗ്യാരേജില്‍ നിര്‍ത്തിയിട്ട ഇന്നോവകാര്‍ മോഷണം പോയി, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലിസ്

Google Oneindia Malayalam News
kerala-police4-1668510521-16752

തലശേരി:തലശേരി നഗരത്തില്‍ ഇന്നോവകാര്‍ മോഷണം പോയ സംഭവത്തില്‍ തലശേരി ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. ഗ്യാരേജ് ഉടമയുടെ പരാതിയിലാണ് കേസെടുത്തത്. തലശേരി നഗരസഭയിലെ എരഞ്ഞോളി പാലത്തിനടുത്തു സ്ഥിതി ചെയ്യുന്ന ഗ്യാരേജിലാണ് മോഷണം നടന്നത്.

പെയിന്റിംഗ് അറ്റകുറ്റപണി തീര്‍ത്തതിന് ശേഷം ഗാരേജില്‍ നിര്‍ത്തിയിട്ട ഇന്നോവ കാറും ഡി.വി.ഡി യും സ്ഥാപനത്തിന്റെ പിന്‍ഭാഗത്തെ ചുമര്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ കവരുകയായിരുന്നു.

എരഞ്ഞോളി പാലത്തിനടുത്ത ആര്‍.ജെ.ഗാരേജില്‍ നിര്‍ത്തിയിട്ട ചമ്പാട് സ്വദേശിയായ പ്രവാസി മിഷാദിന്റെ കെ.എല്‍.45' വി. 4836 നമ്പര്‍ ഇന്നോവയാണ് പ്രൊഫഷനല്‍ രീതിയില്‍ മോഷ്ടാക്കള്‍ കവര്‍ന്നത്. ഗ്യാരേജില്‍ സൂക്ഷിച്ച കാറിന്റെ താക്കോല്‍ തപ്പിയെടുത്താണ് കാര്‍ ഓടിച്ചു പോയത്.

മിഷാദിന്റെ സുഹൃത്താണ് വാഹം ഗാരേജില്‍ അറ്റകുറ്റപ്പണിക്കായി ഏല്‍പ്പിച്ചത് - ചോനാടത്തെ രശ്മി നിവാസില്‍ രവീന്ദ്രന്റെതാണ് ഗാരേജ്. വെളളിയാഴ്ച്ച രാത്രി ജോലിക്ക് ശേഷം ഗാരേജ് പൂട്ടി വീട്ടിലേക്ക് പോയതാണെന്നും ശനിയാഴ്ച്ച രാവിലെ ജീവനക്കാരെത്തി ഗ്യാരേജ് തുറന്നപ്പോഴാണ് പിന്‍വശം വടക്ക് ഭാഗത്തെ ചുമര്‍ കുത്തിത്തുറന്നതും നിര്‍ത്തിയിട്ട സ്ഥാനത്ത് ഇന്നോവ കാണാതായതും ശ്രദ്ധയില്‍ പെട്ടതെന്നും രവിന്ദ്രന്‍ പറഞ്ഞു.

ഗാരേജില്‍ സ്ഥാപിച്ച സി.സി.ടി.വി.ക്യാമറയും ഡി.വി.ആറും മോഷ്ടാക്കള്‍ അഴിച്ചു കൊണ്ടുപോയിരുന്നു. ഇന്നോവ ക്ക് മാത്രം 10 ലക്ഷം വില വരും. തലശ്ശേരി മേഖലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഗാരേജ് കുത്തിത്തുറന്ന് വാഹനം കളവ് പോയ സംഭവമെന്നറിയുന്നു.പരാതിയെ തുടര്‍ന്ന് തലശ്ശേരി പോലിസ് എത്തി അന്വേഷണം നടത്തി - കണ്ണൂരില്‍ നിന്ന് പോലിസ് നായയും വിരലടയാള വിദഗ്ദ്ധരും ഗാരേജിലെത്തി തെളിവുകള്‍ ശേഖരിച്ചു.

പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പൊലിസ് പരിശോധിച്ചു വരികയാണ് രണ്ടു മാസം മുന്‍പ് കണ്ണൂര്‍ - കാസര്‍കോട് ദേശീയ പാതയിലെ പള്ളിക്കുന്നിലെ ബൈക്ക് ഷോറും കുത്തി തുറന്ന് രണ്ടു ലക്ഷം രൂപ വില വരുന്ന ആ സംബര്‍ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതികളെ ഇതുവരെ പൊലിസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. തലശേരിയില്‍ ഇന്നോവമോഷ്ടിച്ചത് അന്തര്‍ംസംസ്ഥാന വാഹനമോഷണ കേസുകളിലെ പ്രതികളാണോ മോഷണം നടത്തിയതെന്ന കാര്യത്തില്‍ പൊലിസ് പരിശോധന നടത്തിവരികയാണ്. മോഷണത്തെ കുറിച്ചു വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും തലശേരി ടൗണ്‍ പൊലിസ് അറിയിച്ചു. ഒന്നിലേറെ പേര്‍ ചേര്‍ന്നാണ് മോഷണം നടത്തിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

പതിനഞ്ചാം വാർഡ് സ്വന്തമാക്കുന്നവർക്ക് ഭരണവും സ്വന്തം: ചെറുവണ്ണൂരിൽ തീപാറും ഉപതിരഞ്ഞെടുപ്പ്

നടക്കുന്നത് അവസാന കളികളോ: ബാലചന്ദ്രകുമാറിനെ മൊഴി മാറ്റാൻ ശ്രമം, പക്ഷെ നടന്നത് ഇത്: ബൈജു കൊട്ടാരക്കരനടക്കുന്നത് അവസാന കളികളോ: ബാലചന്ദ്രകുമാറിനെ മൊഴി മാറ്റാൻ ശ്രമം, പക്ഷെ നടന്നത് ഇത്: ബൈജു കൊട്ടാരക്കര

English summary
Innovacar parked in garage in Thalassery was stolen, police intensified investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X