മൻസൂർ വധം: അന്വേഷണ സംഘം സഹോദരൻ മുഹ്സിൻ്റെ മൊഴിയെടുത്തു
തലശേരി: കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്കാണു ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ. ഇസ്മഈല്‍ മന്‍സൂറിന്റെ പുല്ലൂക്കര വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. മണിക്കൂറുകളോളം മൊഴി രേഖപ്പെടുത്തല്‍ നീണ്ടു നിന്നു. മൊഴിയില്‍ നിന്നു മുഴുവന്‍ പ്രതികളേയും കുറിച്ച് വിവരങ്ങള്‍ ലഭിച്ചെന്നാണു സൂചന. സംഭവ ദിവസം അക്രമി സംഘങ്ങളെ തിരിച്ചറിഞ്ഞതായി കേസന്വേഷിച്ച ലോക്കല്‍ പൊലിസിനോടു മുഹ്‌സീന്‍ പറഞ്ഞിരുന്നു.
ഇതിനിടെ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. നാലാം പ്രതിയായ ശ്രീരാഗ്, ഏഴാം പ്രതിയായ അശ്വന്ത് എന്നിവരാണ് പിടിയിലായത്. ഇരുവരും കൃത്യത്തില്‍ പങ്കെടുത്തവരാണ്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ഇസ്മായില്‍ കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിന്റെ മൊഴിയെടുത്തു. നേരത്തെ പിടിയിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാംപ്രതി രതീഷ് കൂലോത്തിനെ ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസംവൈകീട്ടാണ് രതീഷ് കൂലോത്തിനെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇതിനിടെ മൻസൂർ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനായ കെ.എ ഇസ്മയിലിനെ മാറ്റണമെന്ന് യു.ഡി.എഫ് നേതാക്കൾ കലക്ടർ ടി.വി. സുഭാഷിനോടും സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇ ളങ്കോവിനോടും രേഖാമൂലം ആവശ്യപ്പെട്ടത് ഫലം കണ്ടു. ഡി.ജി.പിയുടെ ഉത്തരവ് പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയും അന്വേഷണ ഉദ്യോഗസ്ഥരെയും മാറ്റി പുതിയ അന്വേഷണ സംഘത്തെ കേസ് ഏൽപ്പിച്ചു.
ശനിയാഴ്ച്ച രാവിലെ കലക്ടറേറ്റിലെത്തിയാണ് നേതാക്കൾ ഈ ആവശ്യമുന്നയിച്ചത്. യു.ഡി.എഫ് നേതാക്കൾ വരുന്നത് അറിഞ്ഞതിനെ തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോയും കലക്ടറേറ്റിലെത്തുകയായിരുന്നു. കലക്ടർ ടി.വി സുഭാഷും എസ്.പിയും ഒരുമിച്ച് യു.ഡി.എഫ് നേതാക്കളുമായി ചർച്ച നടത്തി. നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥരിൽ വിശ്വാസമില്ലെന്ന് നേതാക്കൾ ആവർത്തിച്ചു പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യൂ , ഡി.സി. സി. പ്രസിഡന്റ് സതീശൻ പാച്ചേനി, മുസ്ലീം ലീഗ് നേതാക്കളായ പി.കുഞ്ഞുമുഹമ്മദ്, അബ്ദുൽ കരീം ചേലേരി സി.എം.പി.നേതാവ് സി എ അജീർ എന്നിവരാണ് ചർച്ച നടത്തിയത്. നിലവിൽ കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യു.ഡി.എഫ് നേതാക്കൾ ഉന്നയിച്ച ആവശ്യം ഡി.ജി.പിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കലക്ടറും എസ്.പിയും വ്യക്തമാക്കി.
ഇതിന്ടെ മൻസുറിന്റെ കൊലപാതക കേസ് ലോക്കൽ പൊലീസ് അന്വേഷിക്കുന്നതിന് മുൻപ് ക്രൈംബ്രാഞ്ചിന് കൈമാറിയത് അസാധാരണ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.പി.എസ് ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കേണ്ടത്. പ്രത്യേക അന്വേഷണ സംഘത്തെയും ഇതിനായി രുപീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
സാധാരണ ലോക്കൽ പൊലീസ് അന്വേഷിച്ച് പ്രതികളെ കിട്ടാതിരിക്കുമ്പോഴാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാറുള്ളത്. ഇവിടെ അതിനു മുൻപെ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ആസൂത്രിത ഗുഡാലോചനയാണ് ഇതിന് പിന്നിലുള്ളത്. സി.പി.എം നേതാക്കൾ പറയുന്നത് കേൾക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെയാണ് ഇപ്പോൾ കേസ് ഏൽപ്പിച്ചിട്ടുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതൊക്കെ പ്രതിപക്ഷത്തിന് ബോധ്യമായതിനാലാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം കേസ് അന്വേഷിക്കണമെന്ന് പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടാം പ്രതികൂലോത്ത് രതീഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications