Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലഹരണപ്പെട്ട കോഴ്‌സുകള്‍ ഒഴിവാക്കി ഐടിഐ മേഖല നവീകരിക്കും: വി ശിവന്‍കുട്ടി

കണ്ണൂര്‍: കാലഹരണപ്പെട്ട കോഴ്‌സുകള്‍ ഒഴിവാക്കിയും പുതിയത് ഉള്‍പ്പെടുത്തിയും ഐ ടി ഐ മേഖല കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കണ്ണൂര്‍ ഗവ. വനിത ഐ ടി ഐയില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ഐ ടി ഐയില്‍ പഠിപ്പിക്കുന്ന പല കോഴ്‌സുകളും 20 വര്‍ഷത്തിലധികം പഴക്കമുള്ളതാണ്.

അതിനാല്‍ നിലവിലുള്ള കോഴ്‌സുകള്‍ സംബന്ധിച്ച് പഠനം നടത്താന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ കാലഹരണപ്പെട്ട കോഴ്‌സുകള്‍ ഒഴിവാക്കി പുതിയത് ഉള്‍പ്പെടുത്തും. ആധുനിക തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകളാണ് കൊണ്ടുവരിക. അധ്യാപകര്‍ക്കും പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

SIVANKUTY

സാങ്കേതികവും തൊഴിലധിഷ്ടിതവുമായ വിദ്യാഭ്യാസവും പരിശീലനവും നല്‍കി സ്ത്രീകളെ ശാക്തീകരിക്കുന്നതില്‍ സര്‍ക്കാര്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. സ്ത്രീകള്‍ക്ക് തൊഴില്‍ സേനയില്‍ പ്രവേശിക്കാന്‍ ആവശ്യമായ വൈദഗ്ധ്യം നേടിക്കൊടുക്കുമ്പോള്‍ തൊഴില്‍ മേഖലയില്‍ ലിംഗ സമത്വം ശക്തമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tips for High Heels Walking: ഹീല്‍സിട്ട് നടക്കാനാകുന്നില്ലേ...? ഇതാ ചില പൊടിക്കൈകള്‍

ഗവ. വനിത ഐ ടി ഐ ഫസ്റ്റ് ഗ്രേഡ് ഐ ടി ഐയായി ഉയര്‍ത്താന്‍ സര്‍ക്കാരിന്റെ രണ്ടാംഘട്ട നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. 2.25 കോടി രൂപ ചെലവില്‍ ഇരുനിലകളിലായി 1010 ചതുരശ്ര മീറ്ററിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഒരുക്കിയത്. ഈ കെട്ടിടത്തില്‍ വൈസ് പ്രിന്‍സിപ്പലിന്റെ മുറി, ക്ലാസ് മുറി, പ്രാക്ടിക്കല്‍ ഹാള്‍, സ്റ്റാഫ് റൂം എന്നിവയാണുള്ളത്.

27 ലക്ഷം രൂപ ചെലവില്‍ ഒരുക്കിയ ശുചിമുറി ബ്ലോക്കില്‍ ഒരു ഭിന്നശേഷി സൗഹൃദം ഉള്‍പ്പെടെ 13 ശൗചാലയങ്ങളുണ്ട്. 32 ലക്ഷം രൂപ ഉപയോഗിച്ച് അമിനിറ്റി സെന്റര്‍, 80 ലക്ഷത്തിന്റെ ചുറ്റുമതില്‍, 27 ലക്ഷത്തിന്റെ പ്രവേശന കവാടം എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി സജ്ജമാക്കിയിട്ടുണ്ട്. പൊതുമരാമത്ത് വിഭാഗത്തിനായിരുന്നു നിര്‍മ്മാണ ചുമതല. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിച്ചു.

മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവര്‍ മുഖ്യാതിഥികളായി. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സി. എഞ്ചിനീയര്‍ ഷാജി തയ്യില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍ ബിജോയ് തയ്യില്‍, വ്യാവസായിക പരിശീലന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സി രവികുമാര്‍, കോഴിക്കോട് ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍ പി വാസുദേവന്‍, നോഡല്‍ ഐ ടി ഐ പ്രിന്‍സിപ്പല്‍ ടി മനോജ് കുമാര്‍, പിടിഎ പ്രസിഡണ്ട് എന്‍ പി നിഷില, വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ പി ശിവശങ്കരന്‍, പ്രിന്‍സിപ്പല്‍ സനില്‍കുമാര്‍ പൊലപ്പാടി, സ്റ്റാഫ് സെക്രട്ടറി കെ രഞ്ജിത്ത് കുമാര്‍, ട്രെയിനീസ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ എ ഹൃദ്യ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+