കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കർഷകരുടെ സമരത്തിന് പിൻതുണ നൽകിയ മുഖ്യമന്ത്രി പിഎസ്സി ഉദ്യോഗാർത്ഥികളെ മറക്കുന്നു: കെ സുധാകരൻ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും പൊട്ടിത്തെറിച്ച് കെ.സുധാകരൻ എംപി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് സർക്കാരിനോടും അതിനെ നയിക്കുന്ന മുഖ്യമന്ത്രിക്കുമെതിരെ സുധാകരൻ പൊട്ടിത്തെറിച്ചു കൊണ്ട് വാർത്താ സമ്മേളനത്തിനിടെ യാണ് തന്റെ കടുത്ത അമർഷം പ്രകടിപ്പിച്ചത്.

തെരഞ്ഞെടുപ്പിനു മുമ്പ് അക്രമം അഴിച്ചുവിട്ട് ചോരപ്പുഴയൊഴുക്കാനാണ് യുഡിഎഫ് നീക്കം: എ വിജയരാഘവന്‍
മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള വിവാദ പരാമർശങ്ങൾ കടുപ്പിച്ച് കെ.സുധാകരൻ എം.പി രംഗത്തെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്. കർഷകസമരത്തിന് പിൻതുണയറിക്കുന്നതിനായി ഡൽഹിയിൽ പോയ മുഖ്യമന്ത്രി എന്തുകൊണ്ട് കഴിഞ്ഞ ഒരു മാസമായി സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർത്ഥികളുടെ കണ്ണീര് കാണുന്നില്ലെന്നും സുധാകരൻ ചോദിച്ചു.

 ksudhakaran-01-

സ്വന്തം പിതാവിനെതിരെ പറയുമ്പോൾ മകന് വേദിനിക്കുമെന്ന് മുഖ്യമന്ത്രിയും മനസിലാക്കണമെന്ന് സുധാകരൻ ഓർമിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനിയായ ഒരു പിതാവിനെ അവഹേളിക്കുമ്പോൾ മകനുണ്ടാകുന്ന വേദന മനസിലാക്കി കൊടുക്കുന്നതിനാണ് താൻ ബോധപൂർവ്വം മുഖ്യമന്ത്രിയെ വിമർശിച്ചതെന്നും സുധാകരൻ പറഞ്ഞു.

തനിക്കെതിരെ തിരിയുന്ന ഇടതു നേതാക്കാൾക്ക് മറുപടിയില്ലന്നും സർക്കാർ പ്രചാരണത്തിന് ഒരു ദിവസം ചിലവഴിക്കുന്നത് 20 കോടിയിൽ അധികം രൂപയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വരവിലധികം ചെലവിട്ട് സർക്കാർ ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖാപിച്ചു കൊണ്ട് ഡൽഹിയിൽ പോയ മുഖ്യമന്ത്രി എന്തുകൊണ്ടാണ് കേരളത്തിലെ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗർത്ഥികളായ പാവങ്ങളെ ചർച്ചയ്ക്കു വിളിക്കാത്തതെന്നും സുധാകരൻ ചോദിച്ചു.കഴിഞ്ഞ ദിവസം പുല്ലുർ - പെരിയ കല്യോട്ട് നടന്ന ശരത് ലാൽ-കൃപേഷ് രക്താ സാക്ഷി ദിനാചരണപൊതു സമ്മേളനത്തിലും സുധാകരൻ മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷമായ വിമശനം ഉയർത്തിയിരുന്നു

English summary
K Sudhakaran against Chief minister over PSC strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X