പ്രതികരണ ശേഷിയുള്ള തലമുറയെ ക്യാമ്പസുകളിൽ നിന്ന് വാർത്തെടുക്കണം. കെ.സുധാകരൻ
കണ്ണൂർ: സമൂഹത്തിലെ തെറ്റായ ചെയ്തികൾക്കെതിരെയും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ അക്രമകാരികളും ലഹരിയുടെ വക്താക്കളുമാക്കുന്ന ശക്തികൾക്കെതിരെയും പ്രതികരണശേഷിയുള്ള ഒരു തലമുറയെ ക്യാമ്പസുകളിൽ നിന്ന് വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ക്യാമ്പസുകൾക്ക് അതിൽ നിർണായക സ്ഥാനമുണ്ടെന്നും കെ.എസ്.യു ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ ആ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ എം.പി പറഞ്ഞു.

കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ കോളേജ് യൂണിറ്റ് ഭാരവാഹികൾക്കായി സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എഫ്.ഐ പോലുള്ള സംഘടനകളെ ഉപയോഗപ്പെടുത്തി ഭരണ സ്വാധീനം മറയാക്കി ക്യാമ്പസുകൾ ലഹരി മാഫിയകൾ കയ്യടക്കുകയാണെന്നും വിദ്യാർത്ഥികളെ അരാജകത്വത്തിലേക്ക് തള്ളിവിടുന്നതിൽ ഇത്തരം സംഘങ്ങൾക്ക് വലിയ പങ്കുണ്ടെന്നും ഒരുവശത്ത് അക്രമത്തിന്റെയും ജനാധിപത്യ ധ്വംസനത്തിന്റെയും വക്താക്കളായി മാറിയ എസ്.എഫ്.ഐ പോലുള്ള സംഘടനകൾ മറുവശത്ത് സാമൂഹിക വിപത്തുകളായ സംഘങ്ങൾക്ക് പ്രോത്സാഹനം നൽകുകയുമാണ് ചെയ്യുന്നത്.
ഈ ഗൗരവതരമായ സാഹചര്യം തിരിച്ചറിഞ്ഞ് കൂടുതൽ ഊർജ്ജത്തോടെ വിദ്യാർത്ഥികൾക്കിടയിൽ സ്വാധീനം ചെലുത്തുന്ന പ്രവർത്തനങ്ങൾ നടത്തി ക്യാമ്പസുകളിൽ യഥാർത്ഥ ജനാധിപത്യവും സമാധാന അന്തരീക്ഷവും സുരക്ഷിതത്വവും തിരികെ കൊണ്ടുവരാൻ കെ.എസ്.യു മുന്നിട്ടിറങ്ങണമെന്നും കെ.സുധാകരൻ എം.പി പറഞ്ഞു.
ആകാശത്തെ മാലഖ നേരിട്ട് ഭൂമിയിലേക്ക് വന്നോ...അശ്വതി എന്തായി കാണുന്നത്, അതിസുന്ദരി
ക്യാമ്പിൽ കെഎസ്‌യു ജില്ലാ പ്രസിഡണ്ട് പി.മുഹമ്മദ് ഷമ്മാസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് മുൻ ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി,യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി,കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. വി.പി അബ്ദുൽ റഷീദ്,ഐബിൻ ജേക്കബ്,ഫർഹാൻ മുണ്ടേരി,ആദർശ് മാങ്ങാട്ടിടം,അൻസിൽ വാഴപ്പള്ളിൽ,ഹരികൃഷ്ണൻ പാലാട്,ഉജ്ജ്വൽ പവിത്രൻ,മുഹമ്മദ് റാഹിബ് കെ.ഇ,ആഷിത്ത് അശോകൻ,സുഹൈൽ ചെമ്പൻ തൊട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
കൊറോണ പ്രതിസന്ധിക്ക് ശേഷം ക്യാമ്പസുകൾ സജീവമാകുന്ന വേളയിൽ കെ.എസ്.യു വിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെയും കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകൾക്കുള്ള മുന്നൊരുക്കത്തിന്റെയും ഭാഗമായിട്ടായിരുന്നു കെ.എസ്.യു ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ കോളേജ് ക്യാംപസുകളിൽ നിന്നുള്ള സംഘടനാ ഭാരവാഹികൾക്ക് മാത്രമായി ക്യാംപ് സംഘടിപ്പിച്ചത്.
സംഘടനാ പരമായ പ്രതിസന്ധികൾ പരിഹരിച്ച് കൂടുതൽ കാര്യക്ഷമമായി മുന്നോട്ടു പോകുന്നതിനുള്ള തീരുമാനങ്ങളും കർമ്മ പദ്ധതികളും ആവിഷ്കരിച്ച ക്യാമ്പിന്റെ സമാപന സമ്മേളനം രമ്യ ഹരിദാസ് എം.പി ഉദ്‌ഘാടനം ചെയ്തു.
സംഘടനാ സ്വാതന്ത്രം ഉറപ്പ് വരുത്താൻ സാധിച്ചാൽ ക്യാമ്പസുകളിൽ കെ.എസ്. യുവിന് വൻ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നും ജനാധിപത്യ ചേരിയിൽ വിദ്യാർത്ഥികളെ ഒരുമിപ്പിച്ച് നിർത്തി വർഗീയ ശക്തികൾക്കും ഫാസിസ്റ്റുകൾക്കും എതിരായ പോരാട്ടത്തതിന് കരുത്ത് പകരാൻ കെ.എസ്.യു പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കണമെന്നും രമ്യ ഹരിദാസ് പറഞ്ഞു.
രാജ്യത്തിന്റെ നിലനില്പിനായി രാഹുൽ ഗാന്ധിയുടെ നേതൃത്വതിൽ നടത്തുന്ന വലിയ പോരാട്ടത്തതിന് വിദ്യാർത്ഥി സമൂഹത്തിന്റെ പിന്തുണയുണ്ടാകണമെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രാമാനന്ദ്,ഹർഷ രാജ് സി.കെ,അലേഖ് കാടാച്ചിറ,രാഗേഷ് ബാലൻ,ചാൾസ് സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.












Click it and Unblock the Notifications