'എന്ത് ധൈര്യത്തിലാണ് ചെക്കന് കോടിക്കണക്കിന് രൂപ നല്‍കിയത്?'; 100 കോടിയുടെ നിക്ഷേപ തട്ടിപ്പുമായി 22-കാരന്
കണ്ണൂര്‍: തളിപറമ്പില്‍ 100 കോടിയോളം രൂപയുടെ വന്‍ നിക്ഷേപ തട്ടിപ്പ് നടത്തി യുവാവ്. കണ്ണൂര്‍ തളിപ്പറമ്പ് ചപ്പാരക്കടവ് സ്വദേശി മുഹമ്മദ് അബിനാസും ഇയാളുടെ രണ്ട് സഹായികളുമാണ് കോടികളുമായി മുങ്ങിയത്. തളിപ്പറമ്പ് സ്വദേശിയായ അബ്ദുള്‍ ജലീലിന്റെ പരാതിയിലാണ് മുഹമ്മദ് അബിനാസിനും സഹായി സുഹൈറിനുമെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തിരിക്കുന്നത്.
നിരവധി പേര് തട്ടിപ്പിനിരയായിരുന്നെങ്കിലും ആരും പരാതിയുമായി മുന്നോട്ട് വന്നിരുന്നില്ല. അതിനാല്‍ കേസെടുക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. ഒടുവില്‍ അബ്ദുള്‍ ജലീല്‍ പരാതിയുമായി വന്നതോടെയാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം മുന്നോട്ട് നീങ്ങിയത്.

വന്‍തുക നിക്ഷേപം നടത്തിയവര്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞതിന് ശേഷം നിക്ഷേപ തുകയേക്കാള്‍ കൂടുതല്‍ നല്‍കാം എന്നായിരുന്നു അബിനാസിന്റെ വാഗ്ദാനം. ഇതില്‍ വീണ് നിരവധി പേരാണ് അബിനാസിന് പണം കൊടുത്തിരുന്നത്. 40 ലക്ഷം രൂപ സുഹൈല്‍ മുഖാന്തിരം മുഹമ്മദ് അബിനാസിന് നല്‍കിയെന്നാണ് ജലീല്‍ നല്കിയ പരാതി.

ലാഭ വിഹിതവും കൂട്ടി ഒരു വര്‍ഷം കഴിയുമ്പോള്‍ 50 ലക്ഷം രൂപ കൊടുക്കാമെന്നായിരുന്നു അബിനാസ് വാഗ്ദാനം ചെയ്തിരുന്നത്. ഭാര്യയുടെ പേരിലുള്ള വസ്തു പണയപ്പെടുത്തിയാണ് ജലീല്‍ അബിനാസിന് പണം നല്‍കിയത്. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും പണം കിട്ടാതായപ്പോള്‍ ജലീല്‍ കാര്യം തിരക്കി. എന്നാല്‍ അബിനാസ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് അബിനാസിനെ കാണാതാവുന്നത്. തളിപറമ്പ് കാക്കത്തോടിന് സമീപത്തെ ഷോപ്പിംഗ് കോംപ്ളക്സില്‍ ലോത്ത് ബ്രോക്ക് കമ്യൂണിറ്റിയെന്ന പേരില്‍ ട്രെയ്ഡിംഗ് ബിസിനസ് തുടങ്ങിയായിരുന്നു അബിനാസിന്റെ തട്ടിപ്പ് തുടക്കം. ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വന്‍ തുക ലാഭവിഹിതമായി ലഭിക്കും എന്ന് വിശ്വസിപ്പിച്ചാണ് പലരില്‍ നിന്നായി നിക്ഷേപം സ്വീകരിച്ചിരുന്നത്.

ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 13 ദിവസം കൊണ്ട് 30 ശതമാനം ലാഭം സഹിതം തുക തിരിച്ച് നല്‍കും എന്നായിരുന്നു വാഗ്ദാനം. അബിനാസിന് നേരിട്ട് പണം നല്‍കുന്നവര്‍ക്ക് 50 ശതമാനം ലാഭം നല്‍കുമെന്നും ചിലരോടായി പറഞ്ഞിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 13- ാമത്തെ ദിവസം 1,30,000രൂപ യും ഒരു കോടി രൂപ നിക്ഷേപിച്ചാല്‍ 30 ലക്ഷം രൂപ ലാഭവിഹിതമായി മാത്രം ലഭിക്കും എന്നൊക്കെയായിരുന്നു വാഗ്ദാനം. തന്റെ കെണിയില്‍ വീഴ്ത്തിയവരെ വിശ്വസിപ്പിക്കാനായി ആദ്യഘട്ടത്തില്‍ നിക്ഷേപകര്‍ക്ക് കൃത്യമായി മുതല്‍ മുടക്കും ലാഭവും നല്‍കിയിരുന്നു.

ഇതോടെ സ്ഥാപനത്തെക്കുറിച്ച് വിശ്വാസം വന്നവര്‍ കൂടുതല്‍ തുക നിക്ഷേപിച്ച് തുടങ്ങി. 100 കോടിക്ക് അടുത്ത് രൂപ നിക്ഷേപം ലഭിച്ചതോടെയാണ് അബിനാസ് മുങ്ങിയത്. കടന്ന് കളഞ്ഞ ദിവസം പോലും ഒരാളില്‍ നിന്ന് 40 ലക്ഷം രൂപ നിക്ഷേപമായി അബിനാസ് സ്വീകരിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

നിക്ഷേപകര്‍ക്ക് അബിനാസ് നല്കിയ മുദ്ര പേപ്പറുകളുടെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം മുതല്‍ ഒരു കോടി വരെ നിക്ഷേപിച്ചവര്‍ ഉണ്ടെന്നാണ് മനസിലാക്കുന്നത്. അതേസസമയം അബിനാസിന്റെ വീട്ടുകാര്‍ക്ക് ഈ വിഷയത്തില്‍ ഒന്നും പറയാനില്ല. ഇത്രയും ചെറിയ ചെക്കന്റെ കൈവശം ഇത്രയധികം തുക എന്ത് ധൈര്യത്തിലാണ് നിങ്ങള്‍ നല്‍കിയത് എന്നാണ് വീട്ടുകാരുടെ ചോദ്യം.

അബിനാസ് വിദേശത്തേക്ക് കടന്നതായാണ് സൂചന. എന്നാല്‍ ഒളിവില്‍ പോയിട്ടും ഇയാള്‍ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മുങ്ങിയതല്ല എന്നും എല്ലാവരുടെയും പണം തിരിച്ച് തരുമെന്നും ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോകളില്‍ പറയുന്നുണ്ട്. പണം കിട്ടിയതോടെ ആഡംബര വാഹനങ്ങളിലായിരുന്നു അബിനാസിന്റെ സഞ്ചാരം.
'സിംപ്ലി ബ്യൂട്ടിഫുള്‍...അത്രമാത്രം...'; വിന്‍സിയുടെ പുതിയ ചിത്രം കണ്ട് ആരാധകര്‍
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications