'പോലീസ് ലുക്കുണ്ട്'; വീണ്ടും പഴയ മോഹം; പിന്നെ ആള്‍മാറാട്ടം..ഒടുവില്‍ ശരിക്കും പോലീസ് പൊക്കി
പയ്യന്നൂർ: പൊലീസ് ഇൻസ്‌പെക്ടറായി ആൾമാറാട്ടം നടത്തിയ യുവാവ് പിടിയിൽ. പരിയാരം മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടറായി വാഹന പരിശോധക്കിറങ്ങിയ കടന്നപ്പള്ളി ചന്തപ്പുരയിലെ കെ.ജഗദീഷി(40)നെയാണ് പരിയാരം പൊലീസ് ചൊവ്വാഴ്ച്ച രാത്രി പിടികൂടിയത്. പയ്യന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കിയ പ്രതിയെ കോടതി ജാമ്യത്തിൽ വിട്ടു.
പഠിക്കുന്ന സമയം തൊട്ട് ജഗദീഷിന്റെ സ്വപ്‌നമായിരുന്നു പോലീസ് അല്ലെങ്കിൽ പട്ടാള ഓഫീസറാവുക എന്നത്. എന്നാൽ, ആഗ്രഹം നടന്നില്ല. കുറേകാലം പ്രവാസജീവിതം ആയിരുന്നു. പിന്നീട് നാട്ടിലെത്തിയ ജഗദീഷ് പയ്യന്നൂരിലെ മോട്ടോർ ഡ്രൈവിങ് സ്‌കൂളിൽ ഇൻസ്ട്രക്ടറായി ജോലിക്ക് കയറി.

പ്രവാസ ജീവിതകാലത്ത് ടിക് ടോക്കിൽ സജീവമായിരുന്ന ജഗദീഷിനോട് സുഹൃത്തുക്കൾ പൊലീസ് ലുക്ക് ഉണ്ടെന്ന് പറഞ്ഞതോടെയാണ് പണ്ട് ഉപേക്ഷിച്ച പോലീസ് മോഹം വീണ്ടും വന്നു.
പ്രിയ താരത്തിനൊപ്പം ആരതി പൊടി; റോബിനെവിടെയെന്ന് ആരാധകർ
ചന്തപ്പുരയിലെ ടെയിലറിങ് ഷോപ്പിൽ നിന്ന് ടെലിഫിലിമിൽ അഭിനയിക്കാനെന്ന് പറഞ്ഞാണ് സി.ഐയുടെ യൂനിഫോം തയ്പിച്ചത് . പൊലീസുകാർക്കുള്ള ഷൂസും ഷോക്‌സും സ്റ്റാറും ഉൾപ്പെടെ യൂനിഫോമിനാവശ്യമായ എല്ലാ സാധനങ്ങളും റെഡിയാക്കിയ ശേഷമാണ് വാഹന പരിശോധനക്കിറങ്ങിയത്. അധികം യാത്രക്കാരില്ലാത്ത മണിയറ- കാനായി- കോറോം റോഡിലും എരമം കുറ്റൂർ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളിലുമായിരുന്നു ഇയാൾ എത്തിയത്. .
യൂനിഫോം ധരിച്ച് അതിന് മുകളിൽ കോട്ട് ധരിച്ച് ബൈക്കിലായിരുന്നു സഞ്ചാരം. ഹെൽമറ്റില്ലാതെ യാത്രചെയ്യുന്നവർ, അമിതവേഗത്തിൽ പോകുന്നവർ, യാത്രക്കിടയിൽ മൊബൈൽഫോൺ ഉപയോഗിക്കുന്നവർ, മാസ്‌ക് ധരിക്കാത്തവർ എന്നിവരൊക്കെയായിരുന്നു ഇരകൾ. ഇവരെ ഉപദേശിക്കുകയും കർശനമായി താക്കീത് ചെയ്ത് വിടുകയുമാണ് ഇയാളുടെ രീതീയെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications