Get Updates
Get notified of breaking news, exclusive insights, and must-see stories!

കാപ്പ ചുമത്തിയതിന് ശേഷം ഒളിവില്‍ പോയ വധശ്രമക്കേസിലെ പ്രതി അറസ്റ്റില്‍

കണ്ണൂര്‍: കാപ്പ ചുമത്തിയതിനു ശേഷം ഒളിവില്‍ പോയ വധശ്രമമുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ പൊലിസ് പിടികൂടി. മയ്യില്‍ പൊലിസ് സ്റ്റേഷനില്‍ നിരവധി കേസുകളില്‍ പ്രതിയായ മയ്യില്‍ പാവന്നൂര്‍ മൊട്ടയിലെ കണിയാന്‍ കുന്നുമ്മല്‍ വീട്ടില്‍ കെ.കെ ആഷിഖിനെയാ(38)ണ് മയ്യില്‍ പൊലിസ് അറസ്റ്റു ചെയ്തത്.

ഇയാള്‍ക്കെതിരെ കാപ്പനിയമം(തടയല്‍) 2007- പ്രകാരം അറസ്റ്റു ചെയ്യാനുള്ള ഉത്തരവ് നേരത്തെയുണ്ടായിരുന്നു. ഉത്തരവ് ഇറങ്ങിയതിനു ശേഷം ഒളിവില്‍ പോയ ആഷിഖിനെ മയ്യില്‍ പൊലിസ് അന്വേഷിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ മറ്റൊരു കേസില്‍ കണ്ണൂര്‍ കോടതിയില്‍ ഹാജരാകാന്‍ വന്നിരുന്നു.

DSD

ഈ വിവരം അനുസരിച്ച് മയ്യില്‍ സി.ഐ സുമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്യുകയായിരുന്നു. പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വധശ്രമമുള്‍പ്പെടെ ആറോളം കേസുകളില്‍ പ്രതിയാണ് ആഷിഖ്. പൊലിസിനും നാട്ടുകാര്‍ക്കും സ്ഥിരം തലവേദനയായതിനെ തുടര്‍ന്ന് ഇയാളെ കരുതല്‍ തടങ്കിലില്‍ വയ്ക്കാന്‍ ജില്ലാ കളക്ടര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു.

എന്നാല്‍ പ്രതി ഒളിവില്‍ പോയതിനെ തുടര്‍ന്ന് കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഇയാള്‍ക്കെതിരെ പ്രൊക്ളമേഷന്‍ ഉത്തരവ് പുറപ്പെടുവിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ മുങ്ങിയത്. കഴിഞ്ഞ ദിവസം തലശേരിയില്‍ നിന്നും കാപ്പ ചുമത്തി നാടുകടത്തിയതിനു ശേഷം വീണ്ടും ജില്ലയില്‍ പ്രവേശിച്ച യുവാവിനെ പൊലിസ് പിടികൂടി ജയിലില്‍ അടച്ചിരുന്നു.

തലശ്ശേരി ഗോപാലപ്പേട്ട സ്വദേശി ചാലില്‍ മുസ്താക്ക് (23)നെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത് പന്ത്രണ്ടോളം മയക്കുമരുന്ന് കേസിലെ പ്രതിയാണ് മുസ്താഖ്. കണ്ണൂര്‍ ജില്ലയിലെ പത്തോളം പേരെയാണ് ഇതുവരെയായി കാപ്പ ചുമത്തിയിട്ടുള്ളത്. ഇതില്‍ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ അര്‍ജുന്‍ ആയങ്കിയും ഉള്‍പ്പെട്ടിരുന്നു.

എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ മാത്രം പ്രതിയായ തനിക്കെതിരെ കാപ്പ ചുമത്തിയത് ചോദ്യം ചെയ്തു അര്‍ജുന്‍ ആയങ്കി നല്‍കിയ ഹരജി പരിഗണിച്ചതിനു ശേഷം ഈ കേസില്‍ കാപ്പ ഒഴിവാക്കുകയായിരുന്നു.

ഇതാ ശരിക്കുള്ള 'ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍'; കാലമെത്ര കഴിഞ്ഞാലും സംവൃതയുടെ ആ ലുക്ക് എങ്ങും പോകില്ല, കിടിലന്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+