Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലം നിര്‍മാണത്തിനിടെ തലവേദനയായി മഴ; യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം

കൂത്തുപറമ്പ്: പാലം നിര്‍മാണത്തിനിടെ കനത്ത മഴ പെയ്തത് പ്രദേശവാസികളെയും പൊതുമരാമത്ത് വകുപ്പ് അധികൃതരെയും കടുത്ത പ്രതിസന്ധിയിലാക്കി. കണ്ണൂര്‍-കൂത്തുപറമ്പ് സംസ്ഥാന പാതയിലെ മൂന്നാംപാലം നിര്‍മാണമാണ് നാട്ടുകാര്‍ക്കും സര്‍ക്കാരിനും തീരാ തലവേദനയായി മാറിയത്.

എന്നാല്‍ ഏത് പ്രതിസന്ധിക്കിയിലും പാലം പൂര്‍ത്തീകരിക്കുന്നതിനായി നിര്‍മാണം യുദ്ധകാലടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. പാലം നിര്‍മാണത്തിന്റെ ഭാഗമായി താല്‍ക്കാലികമായി വലിയ തോടിന് കുറുകെ നിര്‍മിച്ച അപ്രോച്ച് റോഡ് മുറിച്ചു കളഞ്ഞതിനെ തുടര്‍ന്ന് വെള്ളപ്പൊക്കത്തിന് ശമനമുണ്ടായിട്ടുണ്ട്.

vtg

മൂന്നാംപാലത്തെ വലിയതോട് കരകവിഞ്ഞൊഴുകിയതിനാല്‍ വീടുകളിലേക്കും പറമ്പുകളിലേക്കും കയറിയ വെള്ളമിറങ്ങിയത് പ്രദേശവാസികള്‍ക്ക് ആശ്വാസമായിട്ടുണ്ട്. ജെ.സി.ബി ഉപയോഗിച്ചാണ് വാഹനങ്ങള്‍ക്ക് പോകാനായി നിര്‍മിച്ച താല്‍ക്കാലിക റോഡ് കഴിഞ്ഞ ദിവസം മുറിച്ചു മാറ്റിയത്.

നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ഈ റൂട്ടില്‍ കണ്ണൂര്‍, കൂത്തുപറമ്പ്, തലശേരി, ചക്കരക്കല്‍ എന്നിവടങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മറ്റുവഴികളിലൂടെ തിരിച്ചുവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒരാഴ്ച്ച കൊണ്ടു റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി തുറന്ന് കൊടുക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം.

പാലം റോഡിന്റെ ഒരുവശത്ത് കോണ്‍ക്രീറ്റ് പ്രവൃത്തി ചെയ്തുവരികയാണ്. കൈവരി നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. മഴ അല്‍പമൊന്ന് മാറിയാല്‍ സ്ളാബിടല്‍ പ്രവൃത്തി തുടങ്ങും. ഇതോടെ പാലത്തിലൂടെ വാഹന ഗതാഗതം അനുവദിക്കും. ഇതിനിടെ മൂന്നാംപാലം നിര്‍മാണ പ്രവൃത്തി വിലയിരുത്താന്‍ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ സ്ഥലത്തെത്തി.

ഇതാണല്ലേ ലെജന്റ്‌സ് ഓണ്‍ലി ചിത്രം; 'ഓളവും തീരവും' ലൊക്കേഷന്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

പാലം നിര്‍മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കണമന്ന് കലക്ടര്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരോട് നിര്‍ദ്ദേശിച്ചു. ജില്ലാപഞ്ചായത്തംഗം എന്‍.പി ശ്രീധരന്‍ വെള്ളപൊക്കം മൂലം പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചും പാലം നിര്‍മാണം നീണ്ടുപോകുന്നതിലെ ആശങ്കയും കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി.

പെരളശേരി ഗ്രാമപഞ്ചായത്ത് പ്രസി. എ.വി ഷീബ, വൈസ് പ്രസി. വി. പ്രശാന്ത്, മെമ്പര്‍ സി.ബാബു തുടങ്ങിയവരും കലക്ടറുമായി കൂടിക്കാഴ്ച്ച നടത്തി. മൂന്നാംപാലം നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ സി.പി.എം സൈബര്‍ പോരാളികളായ മാവിലായി സഖാക്കള്‍ സോഷ്യല്‍മീഡിയയിലൂടെ രംഗത്തുവന്നിരുന്നു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മടം മണ്ഡലത്തിലെ പ്രധാനപാലങ്ങളിലൊന്നാണ് മൂന്നാംപാലം. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിന് ബലക്ഷയം സംഭവിച്ചതോടെയാണ് നാട്ടുകാരുടെ മുറവിളിയെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ ജനുവരിയില്‍ പാലം പൊളിച്ചുനീക്കി പുതിയത് നിര്‍മിക്കാന്‍ തുടങ്ങിയത്.

എന്നാല്‍ സ്ഥലമേറ്റെടുപ്പും ഇറിഗേഷന്റെ പൈപ്പും മാറ്റുന്നതിലുള്ള തടസം കാരണം പ്രവൃത്തി മന്ദഗതിയിലാവുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+