കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കി; സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായി കണ്ണൂര്‍
കണ്ണൂര്‍: സമ്പൂര്‍ണ വൈദ്യുതീകരണ ജില്ല എന്ന നേട്ടം സ്വന്തമാക്കി കണ്ണൂര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ ഉള്‍പ്പെടെ മികച്ച നിലയില്‍ നടപ്പാക്കാനായതോടയാണ് കണ്ണൂര്‍ ജില്ല നേട്ടം സ്വന്തമാക്കിയത്. വൈദ്യുതി എത്താത്ത വിദൂര സ്ഥലങ്ങളില്‍ പോലും വൈദ്യുതി എത്തിക്കാന്‍ ഈ പദ്ധതികള്‍ കൊണ്ടായി.
വൈദ്യുതി പ്രസരണ വിതരണ ഫീഡറുകളെ കാര്‍ഷിക കാര്‍ഷികേതര ഫീഡറുകളായി വേര്‍തിരിക്കുക, ഗ്രാമീണ മേഖലകളിലെ സമ്പൂര്‍ണ വൈദ്യുതീകരണം സാധ്യമാക്കുക എന്നീ ലക്ഷ്യത്തോടെയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ ജ്യോതി യോജന ജില്ലയില്‍ നടപ്പാക്കിയിരുന്നു.

ഈ പദ്ധതി പ്രകാരം ജില്ലയില്‍ 38.58 കോടി രൂപയുടെ പ്രവൃത്തിയാണ് നടത്തിയത്. ഇതോടെ 5034 ബി പി എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കാനായി. 145 കിലോമീറ്റര്‍ 11 കെവി പുതിയ ലൈന്‍ വലിക്കുകയും ചെയ്തു. 55 വിതരണ ട്രാന്‍സ്‌ഫോമറുകളും സ്ഥാപിച്ചു. 152000 കേടായ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തു.
കണ്ണെടുക്കാന്‍ തോന്നില്ല.. അതാണ് ചിരിയും ലുക്കും..; ഷംന കാസിമിന്റെ തകര്‍പ്പന്‍ ഫോട്ടോകൾ
നഗര പ്രദേശങ്ങളിലെ പ്രസരണ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും കേടായ മീറ്ററുകള്‍ മാറ്റുന്നതിനും വേണ്ടിയുള്ള ഇന്റഗ്രേറ്റഡ് പവര്‍ ഡവലപ്‌മെന്റ് സ്‌കീമും ജില്ലയില്‍ നടപ്പാക്കി. 38.71 കോടി രൂപയുടെ ഈ പദ്ധതിയില്‍ 22.47 കിലോമീറ്റര്‍ 11 കെ വി ഓവര്‍ ഹെഡ് ലൈനും, 42 കിലോമീറ്റര്‍ എല്‍ ടി എ ബി സി ലൈനും 82 എണ്ണം ട്രാന്‍സ്‌ഫോമറുകളും 190230 എണ്ണം കേടായ മീറ്ററുകള്‍ മാറ്റിവെക്കുകയും ചെയ്തു.
270 കിലോമീറ്റര്‍ സിംഗിള്‍ ഫേസ് ലൈന്‍ പുതുതായി വലിച്ച് 11,223 വീടുകള്‍ക്കാണ് വൈദ്യുതി കണക്ഷന്‍ നല്‍കിയത് 5908 ദാരിദ്ര രേഖയ്ക്ക് താഴെയുള്ള കുടുംബാംഗങ്ങളും കുടുംബങ്ങളും 726 പട്ടിക ജാതി കുടുംബങ്ങളും 188 പട്ടിക വര്‍ഗ കുടുംബങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 13.66 കോടി രൂപയാണ് ചെലവായത്.
കണ്ണവം ഇളമാങ്കല്‍ എസ് ടി കോളനിയിലേക്ക് വനത്തിലൂടെ ലൈന്‍ വലിക്കുക ഏറെ പ്രയാസമായിരുന്നു. അതിനാല്‍ സോളര്‍ പാനല്‍ സ്ഥാപിച്ചാണ് നാല് കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയത്. സൗര പുരപ്പുറ സോളര്‍ പദ്ധതിക്ക് ജില്ലയിലെ 22316 ഉപഭോക്താക്കളാണ് താത്പര്യം പ്രകടിപ്പിച്ചത്.
ഊര്‍ജ ക്ഷമത കൂടിയ തെരുവ് വിളക്കുകള്‍ അധിക ചെലവില്ലാതെ നടപ്പിലാക്കാന്‍ ആവിഷ്‌കരിച്ച പദ്ധതിയായ നിലാവ് കണ്ണൂരിലെ 8 മുനിസിപ്പാലിറ്റികളും 56 ഗ്രാമ പഞ്ചായത്തുകളും നടപ്പിലാക്കിയിട്ടുണ്ട്. സൗഭാഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രളയത്തില്‍ നഷ്ടപ്പെട്ട 86 വീടുകളുടെ സര്‍വീസ് കണക്ഷന്‍ പുനഃസ്ഥാപിച്ച് നല്‍കുകയും ചെയ്തു.












Click it and Unblock the Notifications