കണ്ണൂരില്‍ കൊല്ലപ്പെട്ടത് ബോംബുമായി എത്തിയ സംഘാംഗം, ബോംബ് വീണ് തല ചിതറിത്തെറിച്ചു
കണ്ണൂര്‍: തോട്ടടയില്‍ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത് ബോംബുമായി എത്തിയ സംഘാംഗം തന്നെയെന്ന് വിവരം. നേരത്തെ വിവാഹം കഴിഞ്ഞ് വരുന്ന സംഘത്തിന് നേരെയാണ് ബോംബേറുണ്ടായത്.വിവാഹവീട്ടില്‍ തര്‍ക്കമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാത്രിയാണ് രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കം നടന്നത്. ഇതിന്റെ ബാക്കിയാണ് ഇന്ന് നടന്ന ബോംബെറെന്നാണ് സംശയിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിവാഹ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. എന്നാല്‍ ആക്രമണത്തിന്റെ കാരണം യഥാര്‍ത്ഥത്തില്‍ വ്യക്തമല്ല. തോട്ടട മനോരമ ഓഫീസിന് തൊട്ടുമുന്നിലെ വീട്ടിലാണ് സംഭവം നടന്നത്.

അക്രമി സംഘം എറിഞ്ഞ രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയ്ക്കാണ് വീണത്. ആദ്യമെറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല. ഉഗ്രശക്തിയുള്ള ബോംബാണെന്ന് ദൃക്‌സാക്ഷി പറയുന്നു. വാനിലെത്തിയ സംഘം എറിഞ്ഞ ബോംബ് വീണ് ജിഷ്ണുവിന്റെ തല പൊട്ടിച്ചിതറി. സമീപത്തെ വീടുകളിലേക്ക് വരെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ തെറിച്ചു. നാട്ടുകാര്‍ ഓടിയെത്തിയതോടെ വണ്ടി തിരിക്കെടാ എന്ന് അലറി പത്ത് പേര്‍ അടങ്ങുന്ന സംഘം വാനില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ജിഷ്ണുവും സംഘം എച്ചൂരില്‍ നിന്നാണ് എത്തിയത്. ഇവര്‍ വരന്റെ വീടിന് സമീപത്തുള്ളവരുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു.
കല്യാണം കഴിഞ്ഞ് വരനും വധുവും വീട്ടിലെത്തുന്നതിനിടെയും സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെയാണ് വാനിലെത്തിയ സംഘം ബോംബ് എറിഞ്ഞത്. ജിഷ്ണുവിന്റെ സംഘാംഗം തന്നെയാണ് ബോംബ് എറിഞ്ഞത്. ആദ്യ ബോംബ് പക്ഷേ പൊട്ടിയില്ല. രണ്ടാം ബോംബ് തലയില്‍ വീണ് തല്‍ക്കക്ഷണം ജിഷ്ണു മരിച്ചു. ഇയാളുടെ രണ്ട് സുഹൃത്തുക്കളും പരിക്കേറ്റു. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബോംബ് എറിഞ്ഞതിന് ശേഷമുള്ള സിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ജിഷ്ണുവിന്റെ മൃതദേഹം നീക്കം ചെയ്യാന്‍ വൈകിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിനിടെ പ്രതിഷേധിച്ചു. ഇത് പ്രദേശത്ത് സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്.
സംഗീത പരിപാടിക്കിടെ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവിടെ തര്‍ക്കം ഉടലെടുത്തത്. ഇതാണ് പിന്നീട് സംഘര്‍ഷത്തിലേക്ക് മാറിയത്. വരന്റെ സംഘമാണ് എച്ചൂരില്‍ നിന്നെത്തിയത്. ഒപ്പം വരന്റെ നാട്ടുകാരും തമ്മിലായിരുന്നു സംഘര്‍ഷം. ഇത് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. അതിന് ശേഷമാണ് വരനും സംഘവും ഇന്ന് വിവാഹത്തിന് പോയത്. വരനും സംഘവും വിവാഹം കഴിഞ്ഞ് വധൂഗൃഹത്തില്‍ നിന്ന് മടങ്ങിയ ശേഷമാണ് ബോംബ് പൊട്ടിത്തെറിച്ചത്. പൊട്ടാതെ ബാക്കിയായ ബോംബ് പോലീസ് നിര്‍വീര്യമാക്കി. മൃതദേഹം ബോംബേറ് കഴിഞ്ഞ് അരമണിക്കൂറോളമാണ് റോഡില്‍ കിടന്നത്. മൃതദേഹം കണ്ടെടുക്കുമ്പോള്‍ തലയില്ലായിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.












Click it and Unblock the Notifications