Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജു വധക്കേസ്: പ്രതികളായ രണ്ടുപേര്‍ക്ക് ജീവപര്യന്തം കഠിന തടവ്

കണ്ണൂര്‍: ആസിഡ് ഒഴിച്ചു 50 വയസുകാരനെ വെട്ടിക്കൊന്ന കേസിലെ പ്രതികളായ രണ്ട് പേര്‍ക്ക് ജീവപര്യന്തം തടവ്. നാടിനെ നടുക്കിയ ചേണാല്‍ ബിജു വധക്കേസിലാണ് ദീര്‍ഘകാലത്തെ നിയമനടപടികള്‍ക്ക് ശേഷം പ്രതികള്‍ക്കെതിരെ വിധി പ്രസ്താവിച്ചത്. ഒരു ബക്കറ്റ് നിറച്ച് ഫോര്‍മിക് ആസിഡ് ദേഹത്ത് ഒഴിച്ചും കൊടുവാള്‍ കൊണ്ട് വെട്ടിയും അമ്പതുകാരനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്.

അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (4) ജഡ്ജ് ജെ വിമലാണ് കേസിലെ പ്രതികളായ കൊട്ടിയൂര്‍ മണത്തണയിലെ മാങ്കൂഴി വീട്ടില്‍ ജോസ്, സുഹൃത്ത് മണത്തണയിലെ വി.കെ. ശ്രീധരന്‍ എന്നിവരെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. 2021 ഒക്ടോബര്‍ പത്തിനാണ് കേസിനാസ്പദമായ സംഭവം. ജീപ്പില്‍ പോകുകയായിരുന്ന ബിജുവിനെ ജോസും സഹായിയും കേസിലെ രണ്ടാം പ്രതിയുമായ ശ്രീധരനും ചേര്‍ന്ന് വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബക്കറ്റില്‍ സൂക്ഷിച്ച ആസിഡ് ദേഹത്തൊഴിക്കുകയും വെട്ടി പരിക്കേല്‍പ്പിക്കുകയും കൊല്ലുകയും ചെയ്തുവെന്നാണ് കേസ്.

biju

കേസിന്റെ വിചാരണ വേളയില്‍ 45 സാക്ഷികളെയാണ് വിസ്തരിച്ചത്. 51 രേഖകളും 15 തൊണ്ടി മുതലുകളും ഹാജരാക്കി. ഹൈക്കോടതി ഉത്തരവ് പ്രകാരം പ്രമുഖ അഭിഭാഷകന്‍ കെ.വിശ്വനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു. അഡ്വ.ബിനുമോന്‍ സൊബാസ്റ്റ്യന്‍, അഡ്വ. സ്മിത ലേഖ എന്നിവരും പ്രതിഭാഗത്തിനു വേണ്ടി അഡ്വ.ടി സുനില്‍, അഡ്വ. എം.എസ് നിഷാദ് എന്നിവരും ഹാജരായി.

കേസിലെ മുഖ്യ പ്രതിയായ മണത്തണ മങ്കുഴി വീട്ടില്‍ ജോസ് റിമാന്റില്‍ കഴിഞ്ഞ് കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ നേരത്തെ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് വിജു എബ്രഹാം ഉത്തരവിട്ടിരുന്നു. ദേഹമാസകലം പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിജു 2021 നവംബര്‍ 15 ന് മരണമടയുകയായിരുന്നു.

ബിജുവിന്റെ മാതാവ് ലീലാമ്മയുടെ സ്വത്ത് തട്ടിയെടുക്കാനും വീട്ടില്‍ കയറി മര്‍ദ്ദിച്ച് കൊലപ്പെടുത്താനും പ്രതി ശ്രമിച്ചിരുന്നു. ഇതിനെതിരെ ലീലാമ്മ കോടതിയെ സമീപിച്ചിരുന്നു. ഈ കാരണങ്ങളാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഐപിസി 302 ജീവപര്യന്തം, 307 - ഏഴ് വര്‍ഷം കഠിന തടവ്, 326 (എ), 10 വര്‍ഷം കഠിന തടവ്, 324 ഒരു വര്‍ഷം കഠിന തടവ്, 341 ഒരു മാസം കഠിന തടവ് എന്നിങ്ങനെ ശിക്ഷ വിധിച്ചത്.

18 വര്‍ഷം അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 80,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ സംഖ്യ മരണപ്പെട്ട ബിജുവിന്റെ അവകാശികള്‍ക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+