Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡന കേസില്‍ പ്രതിയായ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പിവി കൃഷ്ണകുമാര്‍ അറസ്റ്റില്‍

എടക്കാട്: ലൈംഗിക പീഡന കേസില്‍ പ്രതിയായ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി വി കൃഷ്ണകുമാര്‍ അറസ്റ്റില്‍. കണ്ണൂര്‍ അസി. പൊലിസ് കമ്മിഷണര്‍ ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേരളത്തിന് പുറത്ത് ഒളിവില്‍ കഴിയുകയായിരുന്നു കൃഷ്ണകുമാറിനെ പിടികൂടിയത്. എടക്കാട് പൊലിസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

കണ്ണൂര്‍ കോര്‍പറേഷനിലെ കിഴുന്ന വാര്‍ഡ് കൗണ്‍സിലറായ കൃഷ്ണകുമാറിനെതിരെ കോണ്‍ഗ്രസ് നിയന്ത്രിത സഹകരണ സംഘം സൊസൈറ്റി ജീവനക്കാരിയായ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ 15 നാണ് പീഡനം നടന്നതായി പരാതിയുയര്‍ന്നത്. ഭര്‍തൃമതിയായ യുവതിയെ സഹകരണ സൊസൈറ്റി ഓഫിസിലെ മുറിയില്‍ വെച്ചു കൃഷ്ണകുമാര്‍ ലൈംഗിക ഉദ്ദ്യേശത്തോടെ പിന്നിലൂടെ കയറി പിടിച്ചുവെന്നാണ് കേസ്.

KANNUR1

ഇതിനു ശേഷം ഒളിവില്‍ പോയ ഇയാള്‍ തലശേരി സെഷന്‍സ് കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചുവെങ്കിലും കോടതി പരിഗണിച്ചില്ല. ഇതിനു ശേഷം ഒളിവില്‍ കഴിയവെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. പീഡന കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് കണ്ണൂര്‍ ബ്‌ളോക്ക് നേതാവുകൂടിയായ കൃഷ്ണകുമാറിനെ ഡി.സി.സി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു.

കൃഷ്ണകുമാര്‍ കൗണ്‍സിലര്‍ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് കോര്‍പറേഷനില്‍ പ്രതിപക്ഷം പ്രതിഷേധ സമരങ്ങള്‍ നടത്തിവരികയാണ്. പിടിയിലായ കൃഷ്ണകുമാറിനെ തലശേരി കോടതിയില്‍ ഹാജരാക്കുമെന്ന് എടക്കാട് പൊലിസ് അറിയിച്ചു. കൃഷ്ണകുമാറിന്റെ അറസ്റ്റോടെ കണ്ണൂര്‍ കോര്‍പറേഷനില്‍ ഭരണം നടത്തുന്ന കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരിക്കുകയാണ്.

കോര്‍പറേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കൗണ്‍സിലര്‍ പീഡന കേസില്‍ പ്രതി ചേര്‍ക്കപ്പെടുന്നത്. കോര്‍പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനം കൃഷ്ണകുമാര്‍ രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ കൃഷ്ണകുമാര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കണമോ വേണ്ടയോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് കണ്ണൂര്‍ കോര്‍പറേഷനിലെ കിഴുന്ന വാര്‍ഡ്. 32ാം വാര്‍ഡില്‍ നിന്നും നല്ല ഭൂരിപക്ഷത്തോടെയാണ് കൃഷ്ണകുമാര്‍ ജയിച്ചത്. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ ഉറ്റ അനുയായികളിലൊരാളായി അറിയപ്പെടുന്ന കൃഷ്ണകുമാര്‍ കണ്ണൂര്‍ ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെങ്കിലും കൃഷ്ണകുമാറിന്റെ അറസ്റ്റ് കണ്ണൂരിലെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഒരേ പൊളി...ബാത്ത്ടബ്ബില്‍ നിന്ന് അഡാര്‍ പോസുമായി പ്രിയ, കലക്കിയെന്ന് ആരാധകര്‍

കൃഷ്ണകുമാര്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം അതിശക്തമായി വരും നാളുകളില്‍ പ്രതിപക്ഷം ഉയര്‍ത്തി കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ഈ വിഷയം എങ്ങനെ മറികടക്കുമെന്ന ആശയ കുഴപ്പത്തിലാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+