കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പേരട്ട ജനവാസ കേന്ദ്രത്തിൽ കാട്ടാന; കൃഷിയും വീട്ടുമതിലും നശിപ്പിച്ചു

പാലത്തിൻകടവ്, കച്ചേരിക്കടവ്, തൊട്ടിപ്പാലം പ്രദേശങ്ങളും കർണാടക വനത്തിൽ നിന്ന് എത്തുന്ന കാട്ടാന കൂട്ടത്തിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട്

Google Oneindia Malayalam News

ഇരിട്ടി: നാട്ടിൽ ഭീതി പരത്തി കാട്ടാന. കർണാടക അതിർത്തി പ്രദേശമായ കൂ​ട്ടു​പു​ഴ, പേ​ര​ട്ട ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലാണ് കാട്ടാന എത്തിയത്. മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാട്ടാന വീട്ടുമുറ്റം വരെയെത്തി മതിലും കൃഷിവിളകളും നശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് കാട്ടാനയുടെ സാനിധ്യം ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്.

അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

Kannur

കർണാടകയുടെ മാക്കൂട്ടം വനത്തിൽ നിന്ന് കേരള അതിർത്തി കടന്നെത്തിയ ആന പുത്തൻപറമ്പിൽ സജി വർഗീസിന്റെ വീട്ടുമതിലും കൃഷിയും നശിപ്പിച്ച ആന പുവത്തോട്ടത്തിൽ തോമസ്, കറുകപള്ളിയിൽ മാത്യു എന്നിവരുടെ തെങ്ങ്, വാഴ എന്നിവയും നശിപ്പിച്ചു. ആ​ന​യെ ക​ണ്ട​പാ​ടെ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്കും സ​ന്ദേ​ശം എ​ത്തി​യ​തി​നാ​ൽ ആ​രും പു​റ​ത്തി​റ​ങ്ങി​യി​ല്ല ഇത് വലിയ അപകടങ്ങൾ ഒഴിവാക്കിയതായി നാട്ടുകാർ പറയുന്നു.

പാലത്തിൻകടവ്, കച്ചേരിക്കടവ്, തൊട്ടിപ്പാലം പ്രദേശങ്ങളും കർണാടക വനത്തിൽ നിന്ന് എത്തുന്ന കാട്ടാന കൂട്ടത്തിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട്. മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കൃ​ഷി ന​ശി​ച്ച​വ​ർ​ക്ക് ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെടുന്നു.

ഹോട്ട് ലുക്കിൽ അർജ്ജുൻ റെഡ്ഡി നായിക- ശാലിനി പാണ്ഡെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

മലപ്പുറം ജില്ലയിലെ മൂ​ത്തേ​ടം പൂ​ള​ക്ക​പ്പാ​റ​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി വി​ള​ക​ൾ ന​ശി​പ്പി​ച്ചു. മു​ണ്ടോ​ട​ൻ അ​യ​മു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി കാ​ട്ടാ​ന പ​രാ​ക്ര​മം ന​ട​ത്തി​യ​ത്. കാ​യ്ഫ​ല​മു​ള്ള​തും തൈ​ക​ളു​മാ​യ നൂ​റ് ക​മു​കു​ക​ളാ​ണ് കാ​ട്ടാ​ന ന​ശി​പ്പി​ച്ച​ത്. രാ​ത്രി പ​ന്ത്ര​ണ്ടി​ന് ശേ​ഷ​മാ​ണ് കാ​ട്ടാ​ന കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ​ത്. വ​നാ​തി​ർ​ത്തി​യി​ൽ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ണ്.

English summary
kannur district news wild elephant destroyed agriculture in Peratta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X