കണ്ണൂരിൽ പോരാട്ടം തീപാറും; എംവി ജയരാജനും കെ സുധാകരനും നേർക്കുനേർ, മണ്ഡലത്തിൽ അപര ഭീഷണി
കണ്ണൂര്‍: കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായ രണ്ടു സ്വതന്ത്രന്‍മാര്‍ക്ക് പുറമേ മൂന്ന് അപര സ്ഥാനാര്‍ത്ഥികളും പത്രിക നല്‍കി. രണ്ട് കെ സുധാകരന്‍മാരും ഒരു എംവി ജയരാജന്‍മാരും രണ്ടു ജയരാജന്‍മാരുമാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി പത്രിക സമര്‍പ്പിച്ചത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി രഘുനാഥിന് അപര സ്ഥാനാര്‍ത്ഥിയില്ല. വളപട്ടണം സലിം, ചന്ദ്രന്‍ തില്ലങ്കേരി എന്നിവരാണ് മറ്റു രണ്ടു സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍.
ഇക്കുറി വാശിയേറിയ പോരാട്ടം നടക്കുന്ന കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി രഘുനാഥ് പിടിക്കുന്ന വോട്ടുകളെയാണ് ഇരു സ്ഥാനാര്‍ത്ഥികളും ഉറ്റുനോക്കുന്നത്. 2019ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സികെപത്മനാഭന്‍ 85,000 വോട്ടാണ് നേടിയിരുന്നത്. ഇത് ഒരു ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ അതു ക്ഷീണം ചെയ്യുക യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ സുധാകരനായിരിക്കു വെന്ന കണക്കു കൂട്ടലിലാണ് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍.

എന്നാല്‍ തനിക്ക് കോണ്‍ഗ്രസില്‍ മാത്രമല്ല സി.പി.എമ്മിലും സൗഹൃദമുണ്ടെന്നും അതു വോട്ടായി മാറുമെന്നാണ് സി രഘുനാഥിന്റ അവകാശവാദം. കേരളത്തില്‍ നരേന്ദ്ര മോദി തരംഗമുണ്ടാവുകയാണെങ്കില്‍ അതു കണ്ണൂരിലും പ്രതിഫലിക്കുമെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ചൂണ്ടിക്കാണിക്കുന്നത്.
കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ജയരാജന് അപരന്‍മാരായ സ്ഥാനാര്‍ത്ഥികളെത്തിയത് പാലക്കാട് തൃശൂര്‍ ജില്ലകളില്‍ നിന്നാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ അപരന്‍മാരില്‍ ഒരാള്‍ കൂത്തുപറമ്പ് നിര്‍മലഗരി സ്വദേശിയും മറ്റൊരാള്‍ അഞ്ചരക്കണ്ടി സ്വദേശിയുമാണ്.
എംവി ജയരാജന്റെ അപരന്‍മാരായ രണ്ടു പേര്‍ പാലക്കാട് ഒറ്റപ്പാലം, മണിശേരി സ്വദേശികളാണ്. മറ്റൊരാള്‍ വലപ്പാട് തൃശൂര്‍ സ്വദേശിയാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കണ്ണൂര്‍ പാര്‍ലമെന്റ്മണ്ഡലത്തില്‍ അപരന്‍മാരും നോട്ടയും എത്ര വോട്ടുപിടിക്കുമേയെന്ന ആശങ്ക മുന്നണികള്‍ക്കുണ്ട്.












Click it and Unblock the Notifications