Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫസല്‍ വധക്കേസ്; പ്രതികള്‍ സിപിഎം പ്രവര്‍ത്തകര്‍, കൊടി സുനി ഒന്നാം പ്രതിയെന്ന് സിബിഐ കുറ്റപത്രം

കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഫസലിന്റെ വധത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് തുടക്കം മുതല്‍ ആരോപണമുണ്ടായിരുന്നു എന്നാല്‍ ഈ വാദം തള്ളുന്ന നിലയിലാണ് സിബിഐ കുറ്റപത്രം വീണ്ടും സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതകത്തിന് പിന്നീല്‍ ചന്ദ്ര ശേഖരന്‍ വധക്കേസിലെ പ്രതിയായിരുന്ന കൊടി സുനിയും സംഘവുമാണെന്നും കാരായി രാജനും, ചന്ദ്രശേഖരനുമാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനെന്നുമാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.

കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്ന മൊഴി സുബീഷിനെ കസ്റ്റഡിയില്‍ വെച്ച് നിയമവിരുദ്ധമായി രേഖപ്പെടുത്തിയതാണെന്നും തങ്ങളുടെ ആദ്യ കുറ്റപത്രം ശരിവച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും സിബിഐ സംഘം പ്രത്യേക സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടുന്നു. ഫസല്‍ വധക്കേസില്‍ ഹൈക്കോടതി തുടര്‍ അന്വേഷണം വേണമെന്ന് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് സിബിഐ തുടരന്വേഷണം ആരംഭിച്ചത്. ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താറാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

1

മറ്റൊരു കേസില്‍ പോലിസ് കസ്റ്റഡിയിലിരിക്കെ ആര്‍എസ്എസ് പ്രവര്‍ത്തകനായ കുപ്പി സുബീഷ് നല്‍കിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ അബ്ദുല്‍ സത്താര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തേ അബ്ദുല്‍ സത്താര്‍ വിചാരണക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ കേസില്‍ സിബി ഐ അന്വേഷണം പൂര്‍ത്തിയാക്കി കൊടി സുനി, സിപിഎം നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരടക്കമുള്ളവരെ പ്രതികളാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തുടക്കത്തില്‍ തന്നെ കേസന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടന്നിരുന്നുവെന്ന് ആരോപണത്തിലാണ് കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ സി എച്ച് മറിയു സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോടതി സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഏറെക്കാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ 2008 ഏപ്രില്‍ 5നാണ് സിബിഐ കേസ് ഏറ്റെടുത്തത്.

2

ചൊക്ലി മീത്തലച്ചാലില്‍ എം കെ സുനില്‍കുമാര്‍ എന്ന കൊടി സുനിയാണ് ഒന്നാംപ്രതി, ഇല്ലത്തുതാഴെ വയലാലം നെടിയകുനിയില്‍ ബിജു എന്ന പാച്ചൂട്ടി ബിജു, കോടിയേരി മൂഴിക്കര മൊട്ടമ്മേല്‍ ജിതേഷ് എന്ന ജിത്തു, തലശ്ശേരി തിരുവങ്ങാട് നരിക്കോട് കുന്നുമ്മല്‍ വലിയപുരയില്‍ അരുണ്‍ദാസ് എന്ന ചെറിയ അരൂട്ടന്‍, തലശ്ശേരി ഉക്കണ്ടന്‍പീടിക മുണ്ടോത്തുംകണ്ടി എം കെ കലേഷ് എന്ന ബാബു, തിരുവങ്ങാട് കുട്ടിമാക്കൂല്‍ അരുണ്‍ നിവാസില്‍ അരുണ്‍കുമാര്‍ എന്ന അരൂട്ടന്‍, കുട്ടിമാക്കൂല്‍ കുതിയില്‍ വീട്ടില്‍ ചന്ദ്രശേഖരന്‍ എന്ന കാരായി ചന്ദ്രശേഖരന്‍, തലശ്ശേരി കതിരൂര്‍ താഴേ പുതിയവീട്ടില്‍ രാജന്‍ എന്ന കാരായി രാജന്‍ എന്നിവരാണ് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ മറ്റു പ്രതികള്‍.

3

ഫസല്‍ കേസില്‍ തുടരന്വേഷണം നടത്താനുള്ള വിധി സ്വാഗതാര്‍ഹമാണെന്നും യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ കഴിയും വിധം സത്യസന്ധമായി സിബിഐ തുടരന്വേഷണം നടത്തണമെന്നും സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ കേസില്‍ പ്രതികളാക്കപ്പെട്ടവരെല്ലാം നിരപരാധികളാണെന്നും സിബിഐ വക്രബുദ്ധി കാണിച്ചില്ലെങ്കില്‍ തുടരന്വേഷണത്തില്‍ നീതി ജയിക്കുമെന്നും ബിജെപി രാഷ്ട്രീയമാണ് നേരത്തേ കേസ് അന്വേഷിച്ചവരെ നയിച്ചതെന്നും ജയരാജന്‍ പറഞ്ഞിരുന്നു. കേസില്‍ യഥാര്‍ഥ പ്രതികളായ കുപ്പി സുബീഷിന്റെയും ഷിനോജിന്റെയും വെളിപ്പെടുത്തല്‍ സിബിഐയുടെ പക്കലുണ്ടെന്നും സുബീഷ് പറഞ്ഞതെല്ലാം വിഡിയോയായും ഓഡിയോയായും രേഖപ്പെടുത്തിയിട്ടുണ്ടെന്നും സുബീഷ് പിന്നീടു മൊഴി മാറ്റി പറഞ്ഞത് ആര്‍എസ്എസ് ഇടപെടല്‍ കൊണ്ടാണെന്നും ഹാക്കോടതി വിധിക്ക് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജയരാജന്‍ ആരോപിച്ചിരുന്നു. കേസില്‍ സിബിഐ പ്രതിചേര്‍ത്ത നിരപരാധികളായവരെയാണ് 9 കൊല്ലൃത്തിലേറെ ജയില്‍വാസവും നാടുകടത്തലുമായി ശിഷിച്ചതെന്നും ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

4

കൂത്തുപറമ്പ് പടുവിലായിലെ സിപിഎം പ്രവര്‍ത്തകന്‍ കെ.മോഹനനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായപ്പോഴാണ് സുബീഷുള്‍പ്പെട്ട സംഘമാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന് ഡിവൈഎസ്പിമാരായ പി.പി.സദാനന്ദന്റെയും പ്രിന്‍സ് ഏബ്രഹാമിന്റെയും ചോദ്യം ചെയ്യലില്‍ സുബീഷ് സമ്മതിച്ചിരുന്നത് എന്നാണ് ആദ്യഘട്ടത്തില്‍ പൊലീസ് പറഞ്ഞത്. എന്നാല്‍ പിന്നീട് താന്‍ അങ്ങനെ മൊഴി നല്‍കിയിട്ടില്ലെന്ന വാദവുമായി സുബീഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെക്കൊണ്ടു മര്‍ദിച്ചു പറയിച്ചു വിഡിയോയില്‍ പകര്‍ത്തുകയായിരുന്നു എന്നാണ് സുബീഷ് പറഞ്ഞത്. പിന്നീട് ബിജെപിയും പ്രത്യക്ഷ സമരത്തിനിറങ്ങി. സുബീഷിന്റെ വെളിപ്പെടുത്തല്‍ പുറത്തു വന്നതിനെത്തുടര്‍ന്ന് തുടരന്വേഷണം വേണമെന്ന് സിപിഎമ്മും ആവശ്യപ്പെടുകയായിരുന്നു. സുബീഷ് ആദ്യം സ്വമേധയാ പൊലീസിനോടു നടത്തിയ കുറ്റസമ്മതം പിന്നീട് തിരുത്തിയത് ആര്‍എസ്എസ് ഇടപെടല്‍ കൊണ്ടാണെന്നായിരുന്നു സിപിഎംപറഞ്ഞിരുന്നത് ഇതിനാലാണ് തുടരന്വേഷണം വേണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടത്.

5

ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താറിനു തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെടാന്‍ പ്രേരണയായതും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മാഹി ചെമ്പ്രയിലെ കുപ്പി സുബീഷിന്റെ വിവാദ വെളിപ്പെടുത്തല്‍ തന്നെയായിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനിയാണ് ഫസല്‍ വധക്കേസിലെ ഒന്നാം പ്രതി.രാജനും ചന്ദ്രശേഖരനുമെതിരെ ഗൂഢാലോചനയാണു ചുമത്തിയത്. ടി.പി.ചന്ദ്രശേഖരന്‍ വധത്തിനു മുന്‍പായിരുന്നു ഫസലിന്റെ കൊല നടന്നത്. 2006 ഒക്ടോബര്‍ 22ന് ചെറിയപെരുന്നാളിന് തലേദിവസം ജഗന്നാഥ ടെംപിള്‍ റോഡ് ലിബര്‍ട്ടി ക്വാര്‍ട്ടേഴ്‌സിനു സമീപത്താണ് ഫസല്‍ വധിക്കപ്പെട്ടത്. തലശ്ശേരി ഗോപാലപ്പേട്ട സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും സിപിഎം നിയമന്ത്രണത്തിലുള്ള അച്യുതന്‍ വായനശാലയുടെ സെക്രട്ടറിയുമായിരുന്നു ഫസല്‍ പിന്നീട് ഇദ്ദേഹം എന്‍ഡിഎഫില്‍ ചേര്‍ന്നതാണ് കൊലപാടതത്തിന് കാരണമെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു.

ഇത് അനുപമ സ്റ്റൈൽ.. ലൈറ്റുകൾക്ക് നടുവിൽ നടിയുടെ ദീപാവലി സ്പെഷ്യൽ ചിത്രങ്ങൾ വൈറൽ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+