കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹരിദാസന്‍ വധം: ഗൂഢാലോചന നടത്തിയത് ബിജെപി കൗണ്‍സിലര്‍, വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെടല്‍

Google Oneindia Malayalam News

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്‍ വധക്കേസില്‍ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്ക് കുരുക്ക് മുറുകുന്നു. അന്വേഷണ സംഘം വ്യക്തമായ തെളിവുകളോടെയാണ് ഇവരെ പിടികൂടിയത്. വാട്‌സ്ആപ്പ് കോളിലൂടെ അക്രമിസംഘവുമായി ബന്ധപ്പെട്ടാല്‍ പിടിക്കപ്പെടില്ലെന്ന ബിജെപി നേതാവിന്റെ ബുദ്ധി സൈബര്‍ പോലീസിന് മുന്നില്‍ പൊളിഞ്ഞു. ബിജെപിയുടെ തലശ്ശേരി മണ്ഡലം പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ കെ ലിജേഷാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയതെന്ന് പോലീസ് അറിയിച്ചു. വാട്‌സ്ആപ്പ് കോളിലൂടെ കൊലയാളി സംഘവുമായി ബന്ധപ്പെട്ടതും ലിജേഷ് തന്നെയാണ്.

പള്‍സര്‍ സുനി സിനിമയിലെ ക്വട്ടേഷന്‍ നിയന്ത്രിച്ചു, മുകേഷിനും ദിലീപിനും അറിയാമെന്ന് സംവിധായകന്‍പള്‍സര്‍ സുനി സിനിമയിലെ ക്വട്ടേഷന്‍ നിയന്ത്രിച്ചു, മുകേഷിനും ദിലീപിനും അറിയാമെന്ന് സംവിധായകന്‍

1

അതേസമയം ഹരിദാസന്റെ മരണകാരണം അമിത രക്തസ്രാവമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ ഇരുപതോലം വെട്ടുകളുണ്ട്. വലത് കാലില്‍ മാരകമായ നാല് വെട്ടുകളുണ്ടായിരുന്നു. തുടയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഇരു കൈകകളിലും ഗുരുതരമായി പരിക്കേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് പേരെയാണ് ഇതുവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. അതേസമയം പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം തുടക്കം മുതല്‍ ആരോപിച്ചിരുന്നു. എന്നാല്‍ ബിജെപി നേതൃത്വം ഇത് തള്ളിയിരുന്നു. അറസ്റ്റുണ്ടായതോടെ നേതൃത്വം പ്രതിരോധത്തിലാണ്.

കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ നാല് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അതേസമയം ബിജെപി കൗണ്‍സിലറായ ലിജേഷ് സംഭവ ദിവസം പുലര്‍ച്ചെ ഒരു മണിയോടെ ബന്ധുവായ മണിയെ ആദ്യം വിളിച്ചിരുന്നു. എന്നാല്‍ ഈ കോള്‍ മാറിപ്പോയതായിരുന്നു. ഗോപാലപ്പേട്ട സ്വദേശിയായ മത്സ്യത്തൊഴിലാളി സുനേഷ് എന്ന മണിയെ വിളിക്കേണ്ടതാണ് ബന്ധുവായ മണിയിലേക്ക് മാറി പോയത്. അബദ്ധം തിരിച്ചറിഞ്ഞതോടെ ലിജേഷ് കോള്‍ കട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് സുനേഷ് ലിജേഷിനെ വിളിച്ച് ഹരിദാസന്‍ പുറപ്പെട്ട വിവരം അറിയിച്ചത്. ഈ വിവരം കൊലയാളി സംഘത്തിന് ലിജേഷ് കൈമാറുകയും ചെയ്തു. പിന്നാലെ ഇയാളും സ്ഥലത്തേക്ക് പുറപ്പെട്ടു.

ഹരിദാസനൊപ്പം കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന ആര്‍എസ്എസുകാരനാണ് അദ്ദേഹം വീട്ടിലേക്ക് പുറപ്പെട്ടെന്ന വിവരം സുനേഷിന് കൈമാറിയത്. ഒരേ ബോട്ടിലായിരുന്നു ഇരുവരും കടലില്‍ മീന്‍പിടിക്കാനായി പോയിരുന്നത്. കടലില്‍ പോയി മടങ്ങിയെത്തിയ ഹരിദാസന്‍ അടുക്കള ഭാഗത്തെത്തി ഭാര്യ മിനിയെ മീന്‍ ഏല്‍പ്പിച്ച ശേഷം മുന്‍ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അക്രമികള്‍ ചാടി വീണത്. ഹരിദാസന്‍ ഇവരില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമവും നടത്തിയിരുന്നു. ഇവിടെ തന്നെയുള്ള മതില്‍ ചാടുന്നതിനിടെ വെട്ടി വീഴ്ത്തുകയായിരുന്നു. ഹരിദാസിന്റെ ഇടതുകാല്‍ ഇവര്‍ അറുത്ത് വലിച്ചെറിഞ്ഞുവെന്നും പോലീസ് പറഞ്ഞു.

എഎപി പഞ്ചാബ് പിടിച്ചാല്‍ ഭയം ബിജെപിക്ക്, 3 സംസ്ഥാനങ്ങളില്‍ ട്രെന്‍ഡ് മാറും, അടവ് മാറ്റി കോണ്‍ഗ്രസ്എഎപി പഞ്ചാബ് പിടിച്ചാല്‍ ഭയം ബിജെപിക്ക്, 3 സംസ്ഥാനങ്ങളില്‍ ട്രെന്‍ഡ് മാറും, അടവ് മാറ്റി കോണ്‍ഗ്രസ്

Recommended Video

cmsvideo
വോട്ട് കളയരുത്,BSP അമിത്ഷാക്കൊപ്പം പോകുമെന്ന് അഖിലേഷിന്റെ മുന്നറിയിപ്പ്

English summary
kannur haridasan murder: bjp councilor is behind conspiracy, fishermen leaked details of haridasan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X