ഹരിദാസന്‍ വധം: കൊല്ലാന്‍ നേരത്തെ പദ്ധതിയിട്ടു, ഒരാഴ്ച്ച മുമ്പ് ആസൂത്രണമെന്ന് കുറ്റസമ്മത മൊഴി
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഹരിദാസനെ നേരത്തെയും വധിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് കുറ്റസമ്മത മൊഴി. ഒരാഴ്ച്ച മുമ്പാണ് നീക്കം നടത്തിയത്. നിജിന്‍ ദാസിന്റെ നേതൃത്വത്തിലാണ് ഹരിദാസനെ വധിക്കാന്‍ പദ്ധതിയിട്ടതെന്നാണ് കുറ്റസമ്മത മൊഴി. അറസ്റ്റിലായവര്‍ പറഞ്ഞതാണ് ഇക്കാര്യങ്ങള്‍. അതേസമയം ഇതുവരെ കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായവരെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അന്വേഷണത്തില്‍ മുന്നോട്ട് പോകാന്‍ സാധിച്ചിട്ടില്ല. കണ്ടാലറിയാവുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെ ബന്ധുക്കള്‍ നേരത്തെ പറഞ്ഞിരുന്നു.

കൊലയ്ക്ക് തൊട്ട് മുമ്പ് പ്രതിയായ ബിജെപി നേതാവ് ലിജേഷ്, ഫോണില്‍ വിളിച്ച പോലീസുകാരനെയും ചോദ്യം ചെയ്യുന്നുണ്ട്. കണ്ണവം സ്‌റ്റേഷനിലെ സിപിഒ സുരേഷിനെയാണ് ചോദ്യം ചെയ്യുന്നത്. സുരേഷ് കോള്‍ ഡീറ്റെയില്‍സ് ഫോണില്‍ നിന്ന് നേരത്തെ ഡിലീറ്റ് ചെയ്തിരുന്നു. കൃത്യം നടന്ന ദിവസം കേസിലെ പ്രതിയായ തലശ്ശേരി ബിജെപി മണ്ഡലം പ്രസിഡന്റും വാര്‍ഡ് കൗണ്‍സിലറുമായ ലിജേഷിനെ സുരേഷ് വിളിച്ചിരുന്നു. രാത്രി ഒരു മണിക്കായിരുന്നു ഫോണ്‍ വിളിച്ചത്. അന്വേഷണ സംഘത്തിന് ഈ വിഷയത്തില്‍ സംശയം തോന്നിയിരുന്നു. ഈ സംഭാഷണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സുരേഷ് നിഷേധിക്കുകയായിരുന്നു. അതാണ് ചോദ്യം ചെയ്യാന്‍ തീരുമാനിക്കാന്‍ കാരണം.
അതേസമയം കേസില്‍ ഇന്നലെയാണ് പുന്നോല്‍ സ്വദേശിയായ നിജിന്‍ ദാസ് അറസ്റ്റിലായത്. ഇയാള്‍ കൊലയാളി സംഘത്തില്‍ ഉള്ളതാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. കേസില്‍ ബിജെപിയുടെ മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ ലിജേഷ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. ഇയാളാണ് ഗൂഢാലോചന നടത്തി പ്ലാന്‍ തയ്യാറാക്കിയതെന്ന് പോലീസ് പറഞ്ഞു. ഹരിദാസനെ ആക്രമിച്ചത് ആത്മജന്‍ എന്നയാളുടെ നേതൃത്വത്തിലാണ് എന്നാണ് പോലീസ് നിഗമനം. പക്ഷേ കൊലയാളികളെ കുറിച്ച് സൂചനയുണ്ടായിട്ടും ഇതുവരെ കൊലയാളികളെ പിടിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. അതേസമയം ലിജേഷ് അടക്കമുള്ളവര്‍ റിമാന്‍ഡിലാണ്.
ക്ഷേത്രത്തിലെ സംഘര്‍ഷത്തിന് പിന്നാലെയുള്ള ലിജേഷിന്റെ പ്രസംഗം കൊലപാതകത്തിന് കാരണമായി എന്നാണ് പോലീസ് വിലയിരുത്തല്‍. ക്ഷേത്രത്തിലെ സംഘര്‍ഷം നടന്ന് ആഴ്ച്ചകള്‍ക്കുള്ളില്‍ കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികള്‍ കുറ്റം നടത്തിയതെന്ന് പോലീസ് പറയുന്നു. ജോലി സ്ഥലത്ത് നിന്ന് ഹരിദാസന്‍ ഇറങ്ങുന്ന വിവരം സുനേഷ് ലിജേഷിനെ അറിയിക്കുകയായിരുന്നു. ലിജേഷാണ് ഈ വിവരം കൊലയാളി സംഘത്തിന് കൈമാറിയത്. രണ്ട് ബൈക്കുകളിലായെത്തിയാണ് സംഘം ഹരിദാസനെ കൊല്ലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് ഇതിന്റെ കാരണമെന്നും പോലീസ് വ്യക്തമാക്കി. അമിത രക്തസ്രാവമാണ് മരണകാരണം.












Click it and Unblock the Notifications