കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹരിദാസന്‍ വധം: ബിജെപി മണ്ഡലം പ്രസിഡന്റ് അടക്കം 4 പേര്‍ അറസ്റ്റില്‍, ഗൂഢാലോചന കുറ്റം ചുമത്തി

Google Oneindia Malayalam News

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. ബിജെപി നഗരസഭാംഗവും മണ്ഡലം പ്രസിഡന്റുമായ കെ ലിജേഷ് അടക്കം നാല് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ക്രൂരമായ കൊലപാതകമാണ് കഴിഞ്ഞ ദിവസം നടന്നത്. ഹരിദാസനെ നാട്ടുകാരുടെ മുന്നിട്ട് പരസ്യമായി കൊലപ്പെടുത്തുകയായിരുന്നു സംഘം. വിവാദ പ്രസംഗം നടത്തിയ കൗണ്‍സിലര്‍ കെ ലിജേഷും അറസ്‌റിലായവരിലുണ്ട്. വിമിന്‍, അമല്‍ മനോഹരന്‍, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. പോലീസ് ഇവര്‍ക്കെതിരെ ഗൂഢാലോചനാ കുറ്റം ചുമത്തിയിട്ടുണ്ട്. അതേസമയം ഇവര്‍ക്ക് നേരിട്ട് കൊലപാതകത്തില്‍ പങ്കുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

എഎപി പഞ്ചാബ് പിടിച്ചാല്‍ ഭയം ബിജെപിക്ക്, 3 സംസ്ഥാനങ്ങളില്‍ ട്രെന്‍ഡ് മാറും, അടവ് മാറ്റി കോണ്‍ഗ്രസ്എഎപി പഞ്ചാബ് പിടിച്ചാല്‍ ഭയം ബിജെപിക്ക്, 3 സംസ്ഥാനങ്ങളില്‍ ട്രെന്‍ഡ് മാറും, അടവ് മാറ്റി കോണ്‍ഗ്രസ്

1

അതേസമയം പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം തുടക്കം മുതല്‍ ആരോപിച്ചിരുന്നു. ബിജെപി നേതൃത്വം ഇത് തള്ളിയിരുന്നു. അറസ്റ്റുണ്ടായതോടെ നേതൃത്വം പ്രതിരോധത്തിലാണ്. കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ നാല് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയാണെന്ന് റിപ്പോര്‍ട്ടുണ്ടളുണ്ടായിരുന്നു. കടലില്‍ പോയി മടങ്ങിയെത്തിയ ഹരിദാസന്‍ അടുക്കള ഭാഗത്തെത്തി ഭാര്യ മിനിയെ മീന്‍ ഏല്‍പ്പിച്ച ശേഷം മുന്‍ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അക്രമികള്‍ ചാടി വീണത്.

ഹരിദാസന്‍ ഇവരില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമവും നടത്തിയിരുന്നു. ഇവിടെ തന്നെയുള്ള മതില്‍ ചാടുന്നതിനിടെ വെട്ടി വീഴ്ത്തുകയായിരുന്നു. ഹരിദാസിന്റെ ഇടതുകാല്‍ ഇവര്‍ അറുത്ത് വലിച്ചെറിഞ്ഞു. ശരീരത്തില്‍ ആകെ ഇരുപതിലേറെ വെട്ടുകളാണ് ഉള്ളത്. അതേസമയം ഇന്നലെ വൈകീട്ടോടെയാണ് ഹരിദാസന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. നൂറിലേറെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളുടെ സാന്നിധ്യത്തിലായിരുന്നു ഹരിദാസിന്റെ അന്ത്യയാത്ര. സംസ്‌കാര ചടങ്ങിലേക്ക് ജില്ലയിലെ മുതിര്‍ന്ന നേതാക്കളായ എംവി ജയരാജന്‍, പി ജയരാജന്‍, എഎന്‍ ഷംസീര്‍ എംഎല്‍എ അടക്കമുള്ളവര്‍ എത്തിയിരുന്നു. പുന്നോലിലെ ക്ഷേത്ര സംഘര്‍ഷവുമായിബന്ധപ്പെട്ട് ഹരിദാസനും സഹോദരന്‍ സുരേന്ദ്രനും ഭീഷണി ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.

നേരത്തെ ക്ഷേത്രത്തിലുണ്ടായ സംഘര്‍ഷത്തില്‍ സുരേന്ദ്രന് വെട്ടേറ്റിരുന്നു. ഇതിന് ശേഷം ജോലിക്ക് പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഹരിദാസനും സുരേന്ദ്രനും. പോലീസ് ശക്തമായ സുരക്ഷയാണ് മേഖലയില്‍ ഒരുക്കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്തായിരുന്നു തീരുമാനം. മകളുടെ ചികിത്സയ്ക്ക് ഒരുപാട് പണം ആവശ്യമുള്ളതിനാല്‍ അവധി ദിനങ്ങളില്‍ പോലും ജോലിയെടുക്കുന്നയാളായിരുന്നു ഹരിദാസന്‍. ഒരു മകളുടെ വിവാഹം കഴിഞ്ഞതാണ്. ബാങ്ക് വായ്പാ ബാധ്യതകളും ഹരിദാസനുണ്ട്. ക്ഷേത്രത്തില്‍ വെച്ച് ഹരിദാസനുമായി സംഘര്‍ഷമുണ്ടാക്കിയ സംഘത്തിലുള്ളവരാണ് അറസ്റ്റിലായത്. രാഷ്ട്രീയ കൊലപാതകമാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് കമ്മീഷണര്‍ പറഞ്ഞത്.

Recommended Video

cmsvideo
എങ്ങനെ കൈകാര്യം ചെയ്യണം, ബിജെപി നേതാവിന്റെ കൊലവിളി പ്രസംഗം കേട്ടോ

അയോധ്യയില്‍ യോഗി ഹീറോ, ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ മുന്‍തൂക്കം ഇക്കാര്യങ്ങളില്‍അയോധ്യയില്‍ യോഗി ഹീറോ, ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ മുന്‍തൂക്കം ഇക്കാര്യങ്ങളില്‍

English summary
kannur haridasan murder: police arrested 4 persons including bjp councilor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X