കണ്ണൂര്‍ നെടുമ്പോയിലില്‍ മലവെള്ളപ്പാച്ചില്‍; വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയോ എന്ന് സംശയം
കണ്ണൂര്‍: കണ്ണൂര്‍ നെടുമ്പോയിലില്‍ മലവെള്ളപ്പാച്ചില്‍. മാനന്തവാടി-കൂത്തുപറമ്പ് ചുരം പാതയിലാണ് മലവെള്ളപ്പാച്ചില്‍. വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയിട്ടുണ്ടോ എന്ന് സംശയിക്കുന്നുണ്ട്. ഇവിടെ മൂന്നാഴ്ച മുന്‍പ് ഉരുള്‍പൊട്ടി മൂന്ന് പേര്‍ മരിച്ചിരുന്നു.
കൂത്തുപറമ്പ് നിന്ന് മാനന്തവാടിയിലേക്ക് പോകുന്ന നെടുമ്പോയിലില്‍ 27-ാം മൈലിലാണ് മലവെള്ളപ്പാച്ചിലുണ്ടായിരിക്കുന്നത്. സെമിനാരി വില്ലക്ക് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. സെമിനാരിയിലെ പുരോഹിതനാണ് ഉരുള്‍പൊട്ടിയ വിവരം പുറത്തേക്ക് അറിയിക്കുന്നത്.

ഉരുള്‍പൊട്ടി മലവെള്ളം താഴേക്ക് ഇരച്ചിറങ്ങുകയാണ്. സമീപത്തെ ക്വാറിയിലെ ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ ഉരുള്‍പൊട്ടലില്‍ ഈ പാതയില്‍ അഞ്ചിടത്ത് റോഡ് താറുമാറായിരുന്നു.
അവിടെയെല്ലാം അറ്റകുറ്റപ്പണികള്‍ തുടരുകയാണ്. അതിനിടെയാണ് വീണ്ടും മലവെള്ളം ഒഴുകി വന്നത്. അതിനിടെ വെളളത്തിന്റെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. പൊലീസും ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. കണ്ണൂരിലെ മലയോര മേഖലയില്‍ രണ്ട് ദിവസമായി ശക്തമായ മഴയാണ് പെയ്യുന്നത്.
തലയില്‍ ടവല്‍, കൂളിംഗ് ഗ്ലാസ് പിന്നെ ക്യാപ്റ്റന്‍ ജാക്ക് സ്പാരോയും ഉണ്ട്..; ഫ്രീക്ക് ലുക്കില്‍ ശ്വേത മേനോന്‍
വ്യാഴാഴ്ച രാത്രി 7 മുതല്‍ ബാവലി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു. കനത്ത മഴ നിലയ്ക്കാതെ പെയ്തതിന് പിന്നാലെയാണ് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നത്. ചെളിയും കല്ലും മണ്ണും മരങ്ങളും പുഴയിലൂടെ ഒഴുകി വന്നതോടെ ഉരുള്‍പൊട്ടല്‍ ഉണ്ടായി എന്നും പലരും സംശയിച്ചിരുന്നു.
എന്നാല്‍ കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ പഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തി സ്ഥിതിഗതികള്‍ ഉടന്‍ വിലയിരുത്തിയിരുന്നു.
അതേസമയം പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പഞ്ചായത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുരം റോഡിലൂടെ വാഹനവുമായി എത്തിയവരോടും ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications