മനം കുളിര്‍പ്പിച്ച കല്യാണ പന്തലിലെ നൃത്തം; ആ വൈറല്‍ കല്യാണ ഡാന്‍സുകാര്‍ ഇവിടെയുണ്ട്
കണ്ണൂര്‍: കഴിഞ്ഞ ദിവസം മുഴുവന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം ആയത് ഒരു കല്യാണ വീട്ടിലെ ഭക്ഷണ പന്തലിലെ നൃത്തവും അതിലെ ആള്‍ക്കാരുമായിരുന്നു. ഫേസ്ബുക്കിലും വാട്സാപ്പിലും ഇന്‍സ്റ്റഗ്രാമിലും എല്ലാം എല്ലവരുടേയും സ്റ്റോറിയും സ്റ്റാറ്റസും ആയി ആ നൃത്തം മാറി.
ഭക്ഷണ പന്തലില്‍ വിളമ്പുന്നതിനായി നിന്ന യുവാക്കളും നാട്ടുകാരുമാണ് കല്യാണ വീട്ടില്‍ മുഴങ്ങിയ പാട്ടിനൊപ്പം നൃത്തം വെച്ചത്. എന്നാല്‍ ആര്‍ക്കും ഇത് എവിടെ നടന്ന കല്യാണമാണ് എന്ന് അറിയില്ലായിരുന്നു. എന്നാല്‍ സെലിബ്രിറ്റികളടക്കം ഇതിന്റെ വീഡിയോ പങ്കു വെച്ചു.

മുപ്പത് സെക്കന്‍ഡില്‍ താഴെ മാത്രമുള്ള ഈ വീഡിയോയിലെ കഥയും കഥാപാത്രങ്ങളും കണ്ണൂര്‍ ജില്ലയിലെ കക്കാട് പള്ളിപ്രം എന്ന ഗ്രാമത്തിലേതാണ്. ആറ് മാസത്തിന് മുന്‍പ് നടന്ന വിവാഹ തലേന്നത്തെ വിഡിയോ ആണ് കേരളം ഒന്നാകെ പ്രചരിച്ചത്. 2021 ഡിസംബര്‍ 13 നായിരുന്നു പനയന്‍ ഹൗസില്‍ ഷമീര്‍ ബാബുവിന്റെയും സീമയുടെയും മകള്‍ സ്നേഹയുടെ വിവാഹം.
ഷമീര്‍ ബാബുവിന്റെ വീട്ടില്‍ കല്യാണ തലേന്ന് രാത്രിയിലെ പാര്‍ട്ടിയ്ക്കായി തയ്യാറാക്കിയ ഭക്ഷണം വിളമ്പുന്നതിനിടെയാണ് യുവാക്കള്‍ പാട്ടിനൊപ്പം ചുവട് വെച്ചത്. ഇതിന്റെ വിഡിയോ പകര്‍ത്തിയത് എല്‍ ജി എം വെഡ്ഡിങ്സ് എന്ന സ്റ്റുഡിയോയ്ക്ക് വേണ്ടി ഫ്രീലാന്‍സ് ഫോട്ടോഗ്രഫറായ ഷിജിലായിരുന്നു.
തലേന്നത്തെ കല്യാണ പാര്‍ട്ടിയില്‍ ഗാനമേള നടന്നിരുന്നു. അതില്‍ 'കക്ഷി അമ്മിണിപ്പിള്ള' എന്ന സിനിമയിലെ ഊയാരം പായ്യാരം എന്ന പാട്ട് അവതരിപ്പിച്ചിരുന്നു. ഇതിന് താളം പിടിച്ചാണ് യുവാക്കള്‍ ചുവടു വെച്ചിരുന്നത്. പാട്ടിന്റെ വ്യക്തതയ്ക്ക് വേണ്ടി ഒറിജിനല്‍ പാട്ട് ചേര്‍ത്ത് എഡിറ്റ് ചെയ്ത് രണ്ടു ദിവസം മുന്‍പ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
എല്ലാം ആ ചിരിയിലുണ്ടല്ലോ; ഹണി റോസിന്റെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ
ഇതോടെയാണ് സംഭവം വൈറലായത്. പ്രദേശവാസികളായ ദ്വാരഗനാഥ്, ചന്ദ്രബാബു, ശരത്, ശ്രീജിത്ത്, അഭിലാഷ്, ഡുഡു, ശംജിത് തുടങ്ങിയവരെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വിഡിയോയില്‍ കാണുന്നത്. കണ്ണൂര്‍ കോര്പ്പറേഷന് കീഴിലാണ് കക്കാട് പള്ളിപ്രം ഗ്രാമം. പുഴയും തെയ്യവും ഒക്കെയായി ഗ്രാമീണ സൗന്ദര്യം പേറുന്ന നാട് കൂടിയാണ് കക്കാട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications