കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പയ്യന്നൂരില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഗോഡൗണില്‍ വന്‍ കവര്‍ച്ച: പൊലീസ് അന്വേഷണം ശക്തമാക്കി

Google Oneindia Malayalam News

കണ്ണൂര്‍: കനത്ത മഴയുടെ മറവില്‍ പയ്യന്നൂരില്‍ വന്‍ മോഷണം. പയ്യന്നൂര്‍ പുഞ്ചക്കാട് പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തിന്റെ മെഷീന്‍ ടൂള്‍സ് ഗോഡൗണിലാണ് വന്‍ കവര്‍ച്ച നടന്നത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിന് സമീപത്തെ ഗ്ലാസ് ചേമ്പര്‍ തകര്‍ത്ത നിലയില്‍ കണ്ടത്.

തുടര്‍ന്ന് പയ്യന്നൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പുഞ്ചക്കാട് സ്വദേശി തണ്ട്രായി വിപിന്‍ കുമാറിന്റെ ഭാര്യ പി.എം. ജിനയുടെ പേരിലുള്ള പുഞ്ചക്കാട് ശ്മശാനത്തിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ഡി ആര്‍ച്ച് ബില്‍ഡേ്‌ഴ്‌സ് ആന്റ് ഡവലപ്പേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഓഫീസിനോടനുബന്ധിച്ചുള്ള ഗോഡൗണിലാണ് കവര്‍ച്ച നടന്നത്.

DD

നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായുള്ള മെഷീനുകള്‍ സൂക്ഷിക്കുന്ന ഗോഡൗണിലാണ് കവര്‍ച്ച. രണ്ടു ഷട്ടറുകളുള്ള സ്ഥാപനത്തിന്റെ ഒരു ഭാഗം ഗ്ലാസുകൊണ്ട് വേര്‍തിരിച്ചിരിക്കുന്നതിനാല്‍ ഈ ഭാഗത്തെ ഷട്ടര്‍ താഴ്ത്തിയിടാറാണ് പതിവ്, പൂട്ടിയിരുന്നില്ല. സ്ഥാപനത്തില്‍ കവര്‍ച്ചക്കെത്തിയവര്‍ ഈ ഷട്ടര്‍ ഉയര്‍ത്തി അതിനകത്തെ ഗ്ലാസ് ചേമ്പര്‍ തകര്‍ത്താണ് അകത്തുകയറിയത്.

'2018 ല്‍ രണ്ട് തവണ ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തു, അതും രണ്ട് ഡിവൈസില്‍..അത് ഗുരുതരമല്ലേ?': സംഗമേശ്വരന്‍'2018 ല്‍ രണ്ട് തവണ ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തു, അതും രണ്ട് ഡിവൈസില്‍..അത് ഗുരുതരമല്ലേ?': സംഗമേശ്വരന്‍

മെഷീന്‍ ടൂള്‍സുകളും, ഓഫീസ് ക്യാബിനിലെ ലാപ്‌ടോപ്പ്, കംപ്യൂട്ടര്‍ എന്നിവ മോഷ്ടാക്കള്‍ കടത്തി കൊണ്ടുപോയി. കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറ തകര്‍ക്കുകയും മോഷ്ടാക്കളെ തിരിച്ചറിയാതിരിക്കാന്‍ നിരീക്ഷണ ക്യാമറയുടെ ഡി വി ആറും കവര്‍ച്ചക്കാര്‍ കൊണ്ടുപോയി.

സാധന സാമഗ്രികള്‍ വാരിവലിച്ചിട്ട നിലയിലാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂര്‍ എസ്.ഐ.പി. വിജേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. കണ്ണൂരില്‍ നിന്നെത്തിയ ഡോഗ് സ്്ക്വാഡും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പൊലിസ് പരിശോധിച്ച് വരികയാണ്.

ജോര്‍ജുകുട്ടിയുടെ മകള്‍ തന്നെയല്ലേ ഇത്; സാരിയില്‍ കിടുക്കി അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍

പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലിസ് അറിയിച്ചു. പയ്യന്നൂര്‍ ഡി.വൈ. എസ്. പി കെ. ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്. പ്രൊഫഷനല്‍ സംഘമാണ് കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് പൊലിസിന്റെ നിഗമനം. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

ദിലീപ് കേസ്: ദൃശ്യങ്ങള്‍ വിവോ ഫോണില്‍ ഉപയോഗിച്ച സമയത്ത് കോടതി പ്രവര്‍ത്തിച്ചിരുന്നില്ല; നിര്‍ണായക കണ്ടെത്തല്‍ദിലീപ് കേസ്: ദൃശ്യങ്ങള്‍ വിവോ ഫോണില്‍ ഉപയോഗിച്ച സമയത്ത് കോടതി പ്രവര്‍ത്തിച്ചിരുന്നില്ല; നിര്‍ണായക കണ്ടെത്തല്‍

വിദഗ്ദ്ധ അന്വേഷണത്തിലൂടെ കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് പൊലിസ് അറിയിച്ചു. കഴിഞ്ഞ കുറെക്കാലമായി പയ്യന്നൂര്‍ മേഖലയില്‍ വ്യാപകമായ മോഷണമാണ് നടന്നു വരുന്നത്. പിലാത്തറയില്‍ ക്ഷേത്രകവര്‍ച്ച പരമ്പരകള്‍ തന്നെ നടന്നിട്ടുണ്ട്.

English summary
Kannur: Massive robbery at Payyannoor construction company's godown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X