വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട: വസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചു: യുവതി പിടിയില്‍
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷട്ര വിമാനത്താവളത്തില്‍ നിന്നും കംസ്റ്റംസ് വീണ്ടും സ്വര്‍ണം പിടികൂടി. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 16 ലക്ഷത്തിലധികം രൂപയുടെ 308 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയത്. സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച നാദാപുരം സ്വദേശിനി ബഷീറയെ കസ്റ്റംസ് പിടികൂടി.
ശനിയാഴ്ച രാത്രി ഷാര്‍ജയില്‍ നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നാദാപുരം സ്വദേശിനി ബഷീറയില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്.ബഷീറ ധരിച്ച വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.മൂന്ന് വളകളും മാലകളുമാണ് ഇവരില്‍ നിന്ന് പിടികൂടിയത്.

308 ഗ്രാം തൂക്കം വരുന്ന ആഭരണങ്ങള്‍ക്ക് അന്തരാഷ്ട്രമാര്‍ക്കറ്റില്‍ 16 ലക്ഷത്തിലധികം രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. പിടിയിലായ യുവതി സ്വര്‍ണക്കടത്ത് റാക്കറ്റിന്റെ കാരിയറായി പ്രവര്‍ത്തിച്ചുവരികയാണെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. റെയ്ഡിന് കസ്റ്റംസ്
അസിസ്റ്റന്റ് കമ്മീഷണര്‍ ജയകാന്ത്, സൂപ്രണ്ട്മാരായ കൂവന്‍ പ്രകാശന്‍, ശ്രീവിദ്യ സുധീര്‍,ഇന്‍സ്പെക്ടര്‍മാരായ കെ ആര്‍ നിഖില്‍, സുരേന്ദ്ര ജങ്കിദ്, സന്ദീപ് ദഹിയ, നിഷാന്ത് താക്കൂര്‍, ഓഫീസ് ജീവനക്കാരായ ഹരീഷ്, ലയ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതിയില്‍ നിന്നും അനുവദനീയമായ അളവില്‍ കൂടുതല്‍ സ്വര്‍ണം പിടികൂടിയത്.
ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ധര്‍മടം സ്വദേശിനിയായ യുവതിയില്‍ നിന്നും അളവില്‍ കൂടുതല്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയിരുന്നു.സ്ത്രീകളെ ഉപയോഗിച്ചുകൊണ്ടുള്ള സ്വര്‍ണക്കടത്ത് കണ്ണൂര്‍ വിമാനതാവളത്തില്‍ ഇപ്പോള്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുകയാണ്.
അനുവദനീയമായ അളവില്‍ കൂടുതല്‍ സ്വര്‍ണം വസ്ത്രത്തിനടിയില്‍ ആഭരണങ്ങളായി ധരിച്ചാണ് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്ന യാത്രക്കാരികളെന്ന വ്യാജേനെ സ്ത്രീകളെത്തുന്നത്. പിടിയിലാകുന്നവരില്‍ കൂടുതല്‍ യുവതികളാണെന്നാണ് പ്രത്യേകത.കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി നിരവധി സ്വര്‍ണക്കടത്താണ് കണ്ണൂര്‍ വിമാനതാവളം വഴി നടത്താന്‍ ശ്രമിച്ചത് പിടികൂടിയത്.
ഹേയ് എന്താ ഞാൻ ലുക്കല്ലെ?...;കനിഹ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ; ഇതാണ് വൈറൽ
ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം കഴിഞ്ഞ ദിവസം പിടികൂടിയിരുന്ന.വരുംദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിനു ശേഷം കണ്ണൂര്‍വിമാനത്താവളത്തില്‍ യാത്രക്കാര്‍ കൂടിയതിനൊപ്പംസ്വര്‍ണക്കടത്ത് കേസുകളും വര്‍ധിച്ചിട്ടുണ്ട്്.












Click it and Unblock the Notifications