Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിത ഭൂമിക 2022; മട്ടന്നൂരില്‍ പ്രദര്‍ശന വിപണന മേളക്ക് തുടക്കം

കണ്ണൂര്‍: മാലിന്യ സംസ്‌കരണ മേഖലയിലെ നൂതന രീതികളും സംരംഭ സാധ്യതകളും പ്രതിപാദിക്കുന്ന ഹരിത ഭൂമിക - 2022 പ്രദര്‍ശന മേളക്ക് മട്ടന്നൂരില്‍ തുടക്കമായി. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.

മട്ടന്നൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്റെ സഹകരണത്തോടെ വിവിധ ഏജന്‍സികള്‍, വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവയെ പങ്കെടുപ്പിച്ചാണ് മേള. 'മാലിന്യത്തില്‍ നിന്നും ധനം' എന്ന സന്ദേശമുയര്‍ത്തി സംഘടിപ്പിക്കുന്ന മേള ജൂണ്‍ 11ന് സമാപിക്കും.

kannur

മട്ടന്നൂര്‍ ടൗണിനു സമീപമാണ് മേള ഒരുക്കിയിട്ടുള്ളത്. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ മാലിന്യങ്ങളില്‍ നിന്നുള്ള വിവിധ ഉല്പന്നങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയാണ് മേളയിലെ പ്രധാന ആകര്‍ഷണം. പ്ലാസ്റ്റിക്ക് ബദല്‍ ഉല്‍പ്പന്നങ്ങളായ തുണിസഞ്ചി , പേപ്പര്‍ ബാഗുകള്‍ തുടങ്ങിയ ഉല്പന്നങ്ങള്‍ പ്രദര്‍ശനത്തിനും വിപണനത്തിനുമായി മേളയില്‍ എത്തിയിട്ടുണ്ട്. ഉപയോഗശൂന്യമായ ഇലക്ട്രിക്കല്‍- ഇലക്രോണിക്‌സ് ഉപകരണങ്ങള്‍ വില നല്കി സ്വീകരിക്കുന്ന സ്റ്റാളുകളും മേളയില്‍ സജ്ജമാക്കിയിട്ടുണ്ട്.

കൃഷി, മൃഗസംരക്ഷണം, വ്യവസായം തുടങ്ങിയ വകുപ്പുകളുടെ സ്റ്റാളുകളും തലശ്ശേരി എന്‍ ടി ടി എഫ്, കണ്ണൂര്‍ ഗവ. പോളിടെക്‌നിക്, മട്ടന്നൂര്‍ ഗവ.പോളിടെക്‌നിക്, കണ്ണൂര്‍ ഗവ. ഐ ടി ഐ, ശാസ്ത സാഹിത്യ പരിഷത്ത്, തുടങ്ങിയവയുടെ സ്റ്റാളുകളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. പാഴ് വസ്തുക്കള്‍ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളും പുനരുപയോഗിക്കാവുന്ന വസ്തുക്കളും നിര്‍മ്മിക്കുന്നവരുടെ 12 ഓളം സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. നാടന്‍ ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാകുന്ന വനിതാ സംരംഭകരുടെ ഫുഡ് കോര്‍ട്ട് മേളയുടെ മറ്റൊരു ആകര്‍ഷകമാണ്.

ജൂണ്‍ 10ന് പാഴ് വസ്തുക്കളില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്ന നിര്‍മ്മാണ മത്സരം നടക്കും. വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളെയും പരിസ്ഥിതി സംരക്ഷണത്തെയും അടിസ്ഥാനമാക്കി ക്വിസ് മത്സരങ്ങളും നടത്തും.

പ്ലാസ്റ്റിക് മാലിന്യത്തിന്റെ പുനരുപയോഗ സാധ്യതകള്‍, മാലിന്യത്തില്‍ നിന്നും ധനം - സംരംഭ സാധ്യതകളും പിന്‍തുണാ സംവിധാനങ്ങളും എന്നീ വിഷയങ്ങളില്‍ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെയും വ്യവസായ വകുപ്പിലെയും വിദഗ്ദര്‍ പങ്കെടുക്കുന്ന ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കും.

സ്റ്റൈൽ ലുക്കിൽ നടി മീരാ നന്ദൻ; ചിരിയാണ് മെയിൻ; വൈറലായി മാറിയ ചിത്രങ്ങൾ കാണാം

ചടങ്ങില്‍ മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിതാ വേണു അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, സ്ഥിരം സമിതി അധ്യക്ഷ എം റോജ, വാര്‍ഡ് കൗണ്‍സിലര്‍മാരായ പി വി ധനലക്ഷ്മി, കെ വി ജയചന്ദ്രന്‍, ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, നഗരസഭ സെക്രട്ടറി എസ് വിനോദ്കുമാര്‍, മറ്റ് സ്ഥിരം സമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+