Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴശ്ശി ടൂറിസം പദ്ധതി: മികച്ച വിനോദ സഞ്ചാര മേഖല ലക്ഷ്യം: അകംതുരുത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തും

മട്ടന്നൂര്‍: പഴശ്ശി ടൂറിസം പദ്ധതിയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ ചേര്‍ത്ത് വിപുലീകരിക്കുന്നു. പഴശ്ശി പദ്ധതിയുടെ അധീനതയിലുള്ള പ്രദേശത്തെ പ്രകൃതി ഭംഗി പ്രയോജനപ്പെടുത്തി മികച്ച വിനോദ സഞ്ചാര മേഖലയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജല വിഭവ വകുപ്പിന്റെ വിദഗ്ത സംഘം പദ്ധതി പ്രദേശത്ത് പരിശോധന നടത്തി.

ഇപ്പോള്‍ നടക്കുന്ന വികസ പ്രവര്‍ത്തനങ്ങൾക്കൊപ്പം കൂടുതല്‍ പ്രദേശങ്ങളെകൂടി പദ്ധതിയുടെ ഭാഗമാക്കുന്നതിനാണ് സാധ്യതകള്‍ പരിശോധിച്ചത്. ടൂറിസം ഡപ്യൂട്ടി ഡയരക്ടര്‍ കെ.എസ്. ഷൈനിന്റെ നേതൃത്വത്തിലുള്ള സംഘം പഴശ്ശി പദ്ധതി, അകംതുരുത്ത് ദ്വീപ്, വള്ള്യാട് സഞ്ജീവനീ പര്‍ക്ക് എന്നിവടിങ്ങളിലാണ് പരിശോധന നടത്തിയത്.

kerala

പഴശ്ശി പദ്ധതി പ്രദേശത്ത് ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുതിയ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പാര്‍ക്കുകളില്‍ ദിനം പ്രതി നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. പദ്ധതി പ്രദേശത്തെ അവശേഷിക്കുന്ന ഭാഗങ്ങള്‍ കൂടി വികസിപ്പിക്കുന്നതിന് 85 ലക്ഷം രൂപയുടെ പ്രവ്യത്തിക്ക് വകുപ്പ് ഭരണാനുമതി നല്കിയിട്ടുണ്ട്.

പദ്ധതി പ്രദേശത്തിന്റെ ഭാഗമായ പടിയൂര്‍ ടൂറിസം പദ്ധതിക്ക് റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ചുകോടി രൂപയുടെ ഭരണാനുമതി നല്‍കി കഴിഞ്ഞു. പ്രവ്യത്തികളുടെ രൂപ രേഖ തെയ്യാറാക്കി ടെണ്ടര്‍ നടപടിയിലേക്ക് കടക്കുന്ന പ്രവ്യത്തി പുരോഗമിക്കുകയാണ്. പതിനഞ്ച് ഏക്കറിലേറെ വരുന്ന വെളളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന അകംതുരുത്തി ദ്വീപ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഹരിതാഭമായ പ്രദേശമാണ്.

മൂന്ന് പതിറ്റാണ്ടിലേറെയായി ജന പെരുമാറ്റ മില്ലാത്ത പ്രദേശം അപൂര്‍വ്വമായ സസ്യജാലങ്ങളാലും വൃക്ഷങ്ങളാലും പക്ഷിജാലങ്ങളാലും വവ്വാലുകളാലും സമ്പന്നമാണ്. പ്രദേശത്തിന്റെ തനിമ നഷ്ടപ്പെടാതെ നിരവധി പദ്ധതികള്‍ ഇവിടെ നടപ്പിലാക്കാനാകും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അകംതുരുത്തിനെ വികസിപ്പിക്കാനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ വകുപ്പിന്റെ പരിഗണനയ്ക്കായി സര്‍മര്‍പ്പിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.

2002 ല്‍ ജലവിഭവ വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന് വിട്ടുനല്‍കിയ ഭൂമിയില്‍ ആരംഭിച്ചതാണ് വള്ള്യാട്ടെ സഞ്ജീവനി വനം. അപൂര്‍വ്വയിനം ഔഷധ സസ്യങ്ങള്‍ അന്ന് ഇവിടെ നാട്ടു പിടിപ്പിക്കപ്പെട്ടെങ്കിലും രണ്ടു വര്‍ഷത്തിന് ശേഷം ഇത് അധികൃതര്‍ അവഗണിക്കുകയാണ് ഉണ്ടായതു. പരിപാലനമില്ലാതെ ഇവിടം കാടുകയറുകയും സാമൂഹ്യദ്രോഹികളുടെ കടന്നുകയറ്റത്തില്‍ ഇവിടം നാശോന്മുഖമാവുകയും ചെയ്തു. എന്നാല്‍ അന്ന് നട്ടുപിടിപ്പിച്ച പല മരങ്ങളും പടര്‍ന്നു പന്തലിക്കുകയും ഒരു നഗരവനമായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു.

മൂന്ന് വശവും പഴശ്ശി ജലാശയത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പതിനഞ്ച് ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന ഇവിടം പ്രദേശിക ടൂറിസം പദ്ധതിയുടെ ഭാഗമായി വനം വകുപ്പുമായി ചേര്‍ന്ന് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടമായി വനം വകുപ്പില്‍ നിന്നും 45 ലക്ഷംരൂപ അനുവദിച്ചുകിട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതുംകൂടി കണ്ടുകൊണ്ടുള്ള വിശാലമായ മാസ്റ്റര്‍ പ്ലാനാണ് ടൂറിസം വകുപ്പിന്റെ പരിഗണനിയിലുള്ളത്.

പഴശ്ശിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന എല്ലാ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്കും ജല വിഭവ വകുപ്പിന്റെ അനുമതിയും അംഗീകാരവും ആവശ്യമാണ്. സന്ദര്യ വത്ക്കരണത്തിനായി പദ്ധതി പ്രദേശം വിട്ടുകിട്ടുന്നതിന് സംയുക്ത പരിശോധനയ്ക്കുള്ള നടപടികളാണ് വിനോദ സഞ്ചാര വകുപ്പ് ആലോചിക്കുന്നത്. ഇതിന് മുന്നോടിയായാണ് ഉന്നത തല സംഘത്തിന്റെ പരിശോധന. പഴശ്ശി പദ്ധതിയോട് ചേര്‍ന്ന് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് ഇതുവരെ അനുകൂലമായ മറുപടി ജല വിഭവ വകുപ്പില്‍ നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

സ്റ്റൈൽ ലുക്കിൽ നടി മീരാ നന്ദൻ; ചിരിയാണ് മെയിൻ; വൈറലായി മാറിയ ചിത്രങ്ങൾ കാണാം

നരസഭാ ചെയര്‍പേഴ്സണ്‍കെ.ശ്രീലത, അംഗങ്ങളായ കെ. മുരളീധരന്‍, പി.രഘു, ഡി ടി പി സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാര്‍ , ടൂറിസം ഇന്‍ഫര്‍മേഷന്‍ ഒഫീസര്‍ കെ.സി. ശ്രീനിവാസന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.ആര്‍. ശരത്കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+