Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ: ഇരുപതോളം കേസുകളിൽ പ്രതി; തൃക്കരിപൂർ പടന്ന സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

കണ്ണൂർ: വീടുകൾ കുത്തി തുറന്ന് സ്വർണവും പണവും കവർന്ന പ്രതി പൊലീസ് പിടിയിൽ. കാസർകോട് പടന്ന സ്വദേശിയായ തൃക്കരിപൂർ സ്വദേശി തെക്കെ പുരയിൽ ടി.പി അബ്ദുൾ റഷീദിനെയാണ് (38) കണ്ണൂർ സിറ്റി അസി. പൊലീസ് കമ്മിഷണർ ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. വാടകയ്ക്ക് വീടുകളിലും ക്വാർട്ടേഴ്സുകളിലും വൻ ബിസിനസുകാരനാണെന്ന വ്യാജേനെ താമസിച്ച് ആഡംബര ജീവിതം നയിച്ചിരുന്ന വ്യക്തിയാണ് ഇയാൾ.

ചക്കരക്കൽ പൊലിസ് സ്‌റ്റേഷൻ പരിധിയിൽ മാത്രം ഇയാൾ നാലു വീടുകളിൽ കവർച്ച നടത്തി സ്വർണവും പണവും കവർന്നിട്ടുണ്ട്. പ്രദേശത്ത് താമസിച്ചു കൊണ്ടാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

 kannur

മലപ്പുറം പാണ്ടിക്കാട് വാടക ക്വാർട്ടേഴ്സിൽ ഒളിവിൽ താമസിച്ചു വരവെയാണ് ഇയാൾ പിടിയിലായത്. നേരത്തെ കടകൾ കുത്തി തുറന്നു പണം കവരുകയും വാഹന മോഷണവും നടത്തിയെന്ന ഇരുപതോളം കേസുകളിൽ പ്രതിയാണ് അബ്ദുൽ റഷീദ്. കാസർകോട് മുതൽ എർണാകുളം വരെ ഇയാൾ കവർച്ച നടത്തിയിട്ടുണ്ട്.

അടുത്ത കാലത്തായി ചക്കരക്കല്ലിൽ നാലിടങ്ങളിലാണ് ഇയാൾ കവർച്ച നടത്തിയത്. 2021 ൽ ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ്, 2022 ജനുവരി മുതൽ മാർച്ച് വരെയുളള കാലയളവിൽ കണയന്നൂരിലെ ഖദീജ, മുഴപ്പാലയിലെ അജിത്ത് മായൻ മുക്കിലെ അബ്ദുൽ റഹിമാൻ മുഴപ്പാലയിലെ അജിത്ത് എന്നിവരുടെ വീടുകളിൽ നിന്നാണ് ഇയാൾ സ്വർണവും പണവും കവർന്നത്.

ഓരോ പ്രദേശത്ത് താമസിച്ച് അവിടുത്തെ സാഹചര്യങ്ങൾ മനസിലാക്കി പൂട്ടിക്കിടക്കുന്ന വീടുകൾകുത്തി തുറന്ന് മോഷണം നടത്തുകയാണ് ഇയാളുടെ പതിവ്. മോഷണം നടത്തി ലഭിക്കുന്ന പണം കൊണ്ടു ചെമ്പേരിയിൽ താമസിക്കുന്ന കാമുകിയുമൊന്നിച്ചു വിതദ യാത്രയ്ക്കും മറ്റും പോയി ആർഭാട ജീവിതം നയിച്ചു വരികയായിരുന്നു റഷീദ് അടുത്ത കാലത്താണ് ഇയാൾ സ്വിഫ്റ്റ് കാർ വാങ്ങിയത്.

ഓരോ പ്രദേശത്തും ക്വാർട്ടേഴ്സുകളിൽ വാടകയ്ക്കു താമസിച്ചു അവിടെ നിന്നുമാണ് ഇയാൾ മോഷണം ആസൂത്രണം ചെയ്തത്. ഇതിനു ശേഷം ഇയാൾ ഇവിടെ നിന്നും കടന്നു കളയാറാണ് പതിവ്. മൊബൈൽ ഫോൺ ഉപയോഗിക്കാതെയാണ് പ്രതി കവർച്ച നടത്തിയതെന്നാൽ അന്വേഷണം ദുഷ്കരമായി മാറിയെന്ന് അസി. സിറ്റി പൊലീസ് കമ്മിഷണർ ടി.കെ രത്നകുമാർ പറഞ്ഞു.

ഇതോടെയാണ് പൊലീസ് അന്വേഷണത്തിന് മറ്റു ശാസ്ത്രീയ രീതികൾ അവലംബിച്ചത് ചക്കരക്കൽ സി.ഐ സത്യനാഥൻ, എസ്.ഐ രാജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ ഇയാൾ താമസിച്ചു വന്നിരുന്ന ക്വാർട്ടേഴ്സ് ഉടമ തിരിച്ചറിഞ്ഞതോടെയാണ് പൊലിസിന് അന്വേഷണം ശക്തമാക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഇയാൾ മലപ്പുറം പാണ്ടിക്കാട് വാടക വീട്ടിലുണ്ടെന്ന് പൊലിസിന് വ്യക്തമായത്.

മഫ്തിയിലെത്തിയ ക്രൈം ഡിറ്റാച്ച്മെന്റ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘം പ്രതിയെ വളഞ്ഞു പിടിക്കുകയായിരുന്നു. അഡീഷനൽ എസ്.പി.പി.പി സദാനന്ദന്റെ മേൽനോട്ടത്തിൽ അസി.കമ്മിഷനർ ടി.കെ രത്ന കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ മോഷണമുതലുകൾ വിറ്റ കണ്ണൂർ, പയ്യന്നൂർ എന്നിവടങ്ങളിലെ ജ്വല്ലറികൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

നീല സാരിയും കിടിലൻ കമ്മലും; ലുക്കാണ്, ആരും നോക്കും! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വൈറൽ

അന്വേഷണ സംഘത്തിൽ ചക്കരക്കൽ സി.ഐ സത്യനാഥൻ, എസ്.ഐ രാജീവൻ , എ.എസ്.ഐമാരായ രാജീവൻ , അജയൻ ,ഷാജി, രഞ്ചിത്ത്, സിവിൽ പൊലിസ് ഓഫിസർമാരായ സ്നേഹേഷ്, സജിത്ത് പ്രമോദ് എന്നിവരും പങ്കെടുത്തു. പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+