കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ അര്‍ബന്‍ നിധി തട്ടിപ്പ്; മൂന്ന് പരാതികളില്‍ കൂടി എഫ്‌ഐആര്‍

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ താവക്കരയില്‍ സ്ഥിതി ചെയ്യുന്ന അര്‍ബന്‍ നിധി കേന്ദ്രീകരിച്ചു കണ്ണൂര്‍ ടൗണ്‍, കണ്ണൂര്‍ സിറ്റി പൊലിസ് സ്റ്റേഷനുകളില്‍ മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. 17 ലക്ഷം രൂപ നഷ്ടപ്പെട്ട വാരം സ്വദേശി സന്ദീപിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസാണ് കേസെടുത്തത്്. തോട്ടട സ്വദേശിനിയായ നിഷയുടെ 9 ലക്ഷവും കായിക്കര ജോര്‍ജിന്റെ 57 ലക്ഷവും നഷ്ടപ്പെട്ട സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പൊലിസും കേസെടുത്തു.

150 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് കണ്ണൂര്‍ അര്‍ബന്‍ നിധിയുടെ പേരില്‍ ഡയറക്ടര്‍മാരും കൂട്ടുപ്രതികളും നടത്തിയതായാണ് പൊലിസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം താവക്കരയിലെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തി കസ്റ്റഡിയിലെടുത്ത കംപ്യൂട്ടറുകളുടെ പരിശോധനയും അന്വേഷണ സംഘം നടത്തിയിട്ടുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും അപേക്ഷ നല്‍കിയത് പ്രകാരം വിട്ടുകിട്ടിയ കേസിലെ അഞ്ചാം പ്രതിയും അസി.ജനറല്‍ മാനേജരുമായ ജീനയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു.

dsds

ആദ്യമായി ലോട്ടറിയെടുത്തു.. കോളേജ് വിദ്യാര്‍ത്ഥിനിയെ തേടിയെത്തിയത് ബംപര്‍ സമ്മാനം!!ആദ്യമായി ലോട്ടറിയെടുത്തു.. കോളേജ് വിദ്യാര്‍ത്ഥിനിയെ തേടിയെത്തിയത് ബംപര്‍ സമ്മാനം!!

പിടിച്ചെടുത്ത കംപ്യൂട്ടറുകളുടേയും ലാപ്‌ടോപ്പുകളുടേയും രഹസ്യ പാസ്‌വേര്‍ഡ് ചോദിച്ചറിഞ്ഞു സൈബര്‍ പൊലിസ് പരിശോധന തുടങ്ങിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണത്തിന്റെ പാസ്‌വേര്‍ഡ് മാത്രമേ ലഭിച്ചിട്ടുളളൂ. ജീനയ്ക്കാണ് പാസ്‌വേര്‍ഡുകള്‍ കൂടുതല്‍ അറിയാവുന്നതെന്നാണ് പൊലിസ് പറയുന്നത്. ഇതിനിടെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ഡയറക്ടര്‍മാരായ കെ. എം ഗഫൂര്‍, മേലെടത്ത് ഷൗക്കത്തലി എന്നിവരെ തെളിവെടുപ്പിനായി തൃശൂരിലേക്ക് കൊണ്ടു പോയി.

ഈ നികുതി ഞാനെന്തിന് അടക്കണം..? സെയില്‍സ് ടാക്‌സിനെതിരെ അനുഷ്‌ക ഹൈക്കോടതിയില്‍ഈ നികുതി ഞാനെന്തിന് അടക്കണം..? സെയില്‍സ് ടാക്‌സിനെതിരെ അനുഷ്‌ക ഹൈക്കോടതിയില്‍

അര്‍ബന്‍ നിധിയുടെ ഹെഡ് ഓഫീസായി പ്രവര്‍ത്തിച്ചിരുന്നത് തൃശൂരാണെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് ഇവരെ കൂടുതല്‍ അന്വേഷണത്തിനായി കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ബിനുമോഹന്റെ നേതൃത്വത്തില്‍ തൃശൂരിലേക്ക് കൊണ്ടു പോയത്. മാനേജരായ ജീനയും ഡയറക്ടറായ ആന്റണിയും ചേര്‍ന്നാണ് തട്ടിപ്പു നടത്തിയതെന്നാണ് ഗഫൂറും ഷൗക്കത്തലിയും ആരോപിക്കുന്നത്.

പൊലീസ് തടഞ്ഞ് അവര്‍ തന്നെ ബാഗില്‍ കഞ്ചാവ് വെച്ചു.. ശേഷം 2500 രൂപ വാങ്ങി പോയി; പരാതിയുമായി യുവാവ്പൊലീസ് തടഞ്ഞ് അവര്‍ തന്നെ ബാഗില്‍ കഞ്ചാവ് വെച്ചു.. ശേഷം 2500 രൂപ വാങ്ങി പോയി; പരാതിയുമായി യുവാവ്

കേസിലെ ഇനിയും പിടികൂടാനുളള ആറുപ്രതികള്‍ക്കായി പ്രത്യേക അന്വേഷണ സംഘം സൈബര്‍ പൊലിസിന്റെ സഹായം തേടിയിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ മാത്രം പ്രതികള്‍ക്കെതിരെ 150 പരാതികളാണ് ലഭിച്ചിട്ടുളളത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് വിഭാഗത്തിന് കേസ് കൈമാറുമെന്ന വിവരമുണ്ടായിരുന്നുവെങ്കിലും ഇതില്‍ നടപടികളൊന്നുമുണ്ടായിട്ടില്ല. നിലവില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് അന്വേഷണം നടത്തിവരുന്നത്.

English summary
Kannur: Three more cases were registered on Urban Nidhi scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X