വൈകിയെത്തിയ ട്രെയിന്‍ അപഹരിച്ചത് നന്ദിതയുടെ ജീവന്‍: നടുക്കം മാറാതെ ചിറക്കല്‍
കണ്ണൂര്‍: അവിചാരിതമായെത്തിയ ദുരന്തം നന്ദിതയുടെ ജീവനെടുത്തത് ചിറക്കലിനെ നടുക്കി.
പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ അപകടമരണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് വൈകിയെത്തിയ പരശുറാം എക്‌സ്പ്രസ് നന്ദിതയുടെ ജീവന്‍ അപഹരിക്കുന്നത് വ്യക്തമായത്.ഡോ.ലിസിയുടെ കുടുംബത്തിന് മറ്റൊരു ആഘാതം കൂടി ഏല്‍പ്പിച്ചാണ് സ്വന്തം മകളും നഷ്ടമാവുന്നത്. ഇതോടെ മൂന്നംഗകുടുംബത്തില്‍ ഈഅമ്മ മാത്രം ബാക്കിയായി. ലിസിയുടെ ഭര്‍ത്താവ് കിഷോര്‍ മരണമടഞ്ഞിട്ട് ഏറെ കാലം കഴിയുന്നതിന് മുന്‍പെയാണ് മകള്‍ നന്ദിതയെയും മരണമെന്ന രംഗബോധമില്ലാത്ത കോമാളികവര്‍ന്നത്.
കക്കാട് ഭാരതിയ വിദ്യാഭവന്‍ സ്‌കൂളിലെ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനിയായ നന്ദിത പി കിഷോറി(16)ന്റെ ജീവനെടുത്തത് ഇന്നലെ രാവിലെ 7.40ന് ചിറക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റില്‍ നടന്ന അപകടമായിരുന്നു. സ്‌കൂളിലേക്ക് പോകുന്നതിനായി റെയില്‍വെ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് നന്ദിതയെ ട്രെയിന്‍തട്ടിവീഴ്ത്തുന്നത്.
എല്ലാദിവസവും 6.20നാണ് പരശുറാം എക്‌സ്പ്രസ് ഇതുവഴി കടന്നുപോയിരുന്നത്. ഇന്നലെ ഒരുമണിക്കൂര്‍ വൈകിയാണ് ട്രെയിനെത്തിയത്.

പള്‍സര്‍ സുനി ശിക്ഷിക്കപ്പെടേണ്ടത് ആരെക്കാളും ദിലീപിന്റെ ആവശ്യം..കാരണം പറഞ്ഞ് രാഹുല്‍ ഈശ്വര്‍
റെയില്‍വേ ഗേറ്റ് അടച്ചിട്ടിട്ടും സ്‌കൂള്‍ ബസ് തൊട്ടുതലേ ദിവസത്തെ പോലെ മിസ് ആകാതിരിക്കാന്‍ നന്ദിത കാട്ടിയ ധൃതിയുമായിരുന്നു നാടിനെ ദു:ഖത്തിലാഴ്ത്തിയ അപകട മരണത്തിന് പിന്നിലെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
കണ്ണൂര്‍ ചിറക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റില്‍ 6.40 നാണ് സാധാരണ പരശുറാം എക്‌സ്പ്രസ് എത്താറുള്ളത്. അതിനാല്‍ ഇവിടെ ആസമയത്ത് വലിയതിരക്കുണ്ടാകാറില്ല. എന്നാല്‍ ട്രെയിന്‍ ഒരു മണിക്കൂറോളം വൈകിയെത്തുകയായിരുന്നു.
നന്ദിതയെ സാധാരണ അമ്മ ലിസിയാണ് വീട്ടില്‍ നിന്നും കാറില്‍ സ്‌കൂള്‍ ബസിനടുത്തേക്ക് കൊണ്ടു പോയി വിടാറുള്ളത്. ഇന്നലെ അമ്മയും മകളുമെത്തിയപ്പോള്‍ പരശുറാം എക്‌സ്പ്രസിന് കടന്ന് പോകാനായി റെയില്‍വേ ഗേറ്റ് അടച്ച നിലയിലായിരുന്നു. മകളെ ഇറക്കി അമ്മ ഗേറ്റ് തുറക്കാനായി കാറില്‍ തന്നെ കാത്തിരുന്നു. ഈ സമയത്ത് ട്രെയിന്‍ വരുന്നത് കുട്ടി കണ്ടിരിക്കില്ലെന്നും ധൃതിയില്‍ കടന്നതാവാമെന്നും കരുതുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
മാത്രമല്ല, കഴിഞ്ഞ ദിവസം എത്താന്‍ വൈകിയതിനാല്‍ നന്ദിതക്ക് സ്‌കൂള്‍ ബസ് കിട്ടിയില്ലെന്നും ഓട്ടോയില്‍ പോകേണ്ടി വന്നുവെന്നും ഈ പേടി കൊണ്ടാവാം ധൃതിയില്‍ പാളം മുറിച്ച് കടക്കാന്‍ ശ്രമിച്ചതെന്നുമാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
ടെയിനിടിച്ച തെറിച്ച നന്ദിതയുടെ തല സമീപത്തെ കല്ലിലിടിച്ചു. സംഭവം കണ്ട് അമ്മയും നാട്ടുകാരും ഓടി വന്നു. ഈ സമയത്ത് കുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്നും അമ്മയോട് സംസാരിച്ചതായും നാട്ടുകാര്‍ പറയുന്നു.
ആദ്യം കണ്ണൂര്‍ എ കെ ജി ആശുപത്രിയിലും പിന്നീട് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കക്കാട് ഭാരതിയ വിദ്യാഭവന്‍ സ്‌കൂളിലാണ് മരിച്ച നന്ദിത പി.കിഷോര്‍(16) പഠിക്കുന്നത്.
അലവില്‍ നിച്ചുവയല്‍ പരേതനായ കിഷോറിന്റെയും ഡോക്ടര്‍ ലിസിയുടെയും ഏക മകളാണ് നന്ദിത. ഹോമിയോ ഡോക്ടറും ഇപ്പോള്‍ പരിയാരത്തെ ഗവ. മെഡിക്കല്‍ കോളേജിലെ ഓഫീസ് ജീവനക്കാരിയുമാണ് ഡോ. ലിസി.മകള്‍ കൂടി മരിച്ചതോടെ ലിസി ജീവിതത്തില്‍ തനിച്ചായിരിക്കുകയാണ് പഠനത്തില്‍ മിടുക്കിയായ നന്ദന മികച്ച രീതിയിലാണ് എസ്.എസ്.എല്‍.സി പാസായത്. വിദ്യാഭവനിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിനികളിലൊരാളായിരുന്നു നന്ദനയെന്ന് അധ്യാപകരും സഹപാഠിനികളും പറയുന്നത്. കറുത്ത ശനിയാഴ്ച്ചയുണ്ടായ ദുരന്തം ഞെട്ടലോടെയാണ് ഇവരും കേട്ടത്.
നന്ദിതയുടെ ദുരന്ത വാര്‍ത്ത വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് കക്കാട് വിദ്യാനികേതനിലെ വിദ്യാര്‍ത്ഥികളും അധ്യാപികമാരും.കൂട്ടുകാരികളോട് തലേന്നാള്‍ യാത്രപറഞ്ഞുപോയ നന്ദന ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന സങ്കടം അടയ്ക്കാനാവുന്നില്ല പലര്‍ക്കും.












Click it and Unblock the Notifications