കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ആര്‍എസ്എസ് പുസ്തകങ്ങള്‍; പ്രതിഷേധം ശക്തം
കോഴിക്കോട്/കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദ സിലബസില്‍ ആര്‍എസ്എസ് നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തം. ആര്‍എസ്എസിന് വിദ്യാഭ്യാസ രംഗം തീറെഴുതാനുള്ള നീക്കം മതേതര സമൂഹം ചെറുത്ത് തോല്‍പ്പിക്കുമെന്ന് മുസ്ലിം ലീഗ് എംഎല്‍എ കെപിഎ മജീദ് പറഞ്ഞു. കേന്ദ്രത്തിന്റെ വഴിയില്‍ സംസ്ഥാനവും സഞ്ചരിക്കുകയാണ്. ഇത് അവസാനിപ്പിക്കണം. ഗാന്ധിജിയെയും നെഹ്രുവിനെയും ഒഴിവാക്കി ആര്‍എസ്എസ് നേതാക്കളുടെ വിഷലിപ്തമായ പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലും വ്യാപിപ്പിക്കുന്നത് സിപിഎം-ബിജെപി ബന്ധത്തിന്റെ തെളിവാണെന്നും മജീദ് കുറ്റപ്പെടുത്തി.
ബിജെപി അജണ്ട നടപ്പിലാക്കാന്‍ കേരളത്തിന്റെ മണ്ണില്‍ നിന്ന് യൂണിവേഴ്‌സിറ്റി നടത്തിയ ഹീനമായ നീക്കം വിദ്യാഭ്യാസ സ്‌നേഹികള്‍ ഒന്നിച്ചു എതിര്‍ക്കണമെന്നു മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ എംപി അഭിപ്രായപ്പെട്ടു. ബോര്‍ഡ് ഓഫ് സ്റ്റഡീസ് പോലും രൂപീകരിക്കാതെ നാല് അധ്യാപകരെ ഉള്‍പ്പെടുത്തി തട്ടിക്കൂട്ടി ഉണ്ടാക്കിയ സമിതി ഇതിന് അംഗീകാരം കൊടുത്തതില്‍ വലിയ ദുരൂഹതയുണ്ടെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

വിഡി സവര്‍ക്കറുടെ ആരാണ് ഹിന്ദു, എംഎസ് ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തൊട്ട്‌സ്, വീ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്, ബല്‍രാജ് മധോകിന്റെ ഇന്ത്യ നൈസേഷന്‍, വാട്ട് വൈ ആന്‍ഡ് ഹൗ ഈ പുസ്തകങ്ങള്‍ ആര്‍.എസ്എസിന്റെ അടിസ്ഥാന പ്രമാണങ്ങളെയാണ് പ്രചരിപ്പിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. സിപിഎമ്മിന് വലിയ പങ്കാളിത്തമുള്ള യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഈ നടപടിയില്‍ അവരെടുക്കുന്ന നിലപാട് അറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ടാവുക സ്വാഭാവികമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇക്കാര്യത്തില്‍ അടിയന്തിരമായി പ്രതികരിക്കണമെന്നും ഇടി പറഞ്ഞു.
മോഹന്‍ലാലും സുചിത്രയും ഗുരുവായൂരില്‍; രവി പിള്ളയുടെ മകന്റെ കല്യാണത്തിന് താരപ്പകിട്ട്, ചിത്രങ്ങള്‍
വിവാദ സിലബസ്സ് പിന്‍വലിക്കുകയോ പ്രസ്തുത സിലബസ്സ് പഠിപ്പിക്കേണ്ടതില്ലെന്ന നിലപാട് എടുക്കുകയോ വേണമെന്ന് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടരി അഡ്വ.അബ്ദുല്‍ കരീം ചേലേരി അഭിപ്രായപ്പെട്ടു. എംഎസ്എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച യൂണിവേര്‍സിറ്റി മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് നയത്തിന് കേരളത്തിലെ ഇടതുപക്ഷം പിന്തുണ നല്‍കുന്നതിന്റെ തെളിവാണിതെന്ന് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് പ്രസ്താവനയില്‍ പറഞ്ഞു.
സംഘപരിവാര്‍ വിദ്വേഷ പ്രചാരകരെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി പിജി സിലബസില്‍ ഉള്‍പ്പെടുത്തിയത് അത്യന്തം ഗൗരവതരമാണെന്നും ഇത്തരം ഹിന്ദുത്വ ഫാഷിസ്റ്റ് നീക്കങ്ങളെ മതേതര കേരളം ചെറുത്ത് തോല്‍പിക്കണമെന്നും എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എസി ജലാലുദ്ദീന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications