Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ വ്യാപക അക്രമം; സുധാകരന്റെ ഭാര്യയുടെ കുടുംബവീട് അടിച്ചു തകര്‍ത്തു

കണ്ണൂര്‍: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ സിപിഎം നേതൃത്വത്തില്‍ വ്യാപക അക്രമം. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ ഭാര്യയുടെ കാടാച്ചിറ ആഡൂരിലുള്ള കുടുംബ വീട് അടിച്ചു തകര്‍ത്തു. സുധാകരന്റെ ഭാര്യാ സഹോദരി റീത്ത, സഹോദരി ഭര്‍ത്താവ് ലക്ഷ്മണന്‍ എന്നിവരാണ് ഇവിടെ താമസിക്കുന്നത്.

ഇന്ന് രാത്രിയാണ് സി.പി.എമ്മുകാരെന്ന് ആരോപിക്കുന്ന അക്രമി സംഘം ആയുധങ്ങളുമായെത്തി വീട് തല്ലി തകര്‍ത്തത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ വെച്ചു കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധിച്ച് രാത്രിയോടെ ആഡൂര്‍ പാലം കേന്ദ്രികരിച്ചു സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. ഈ സംഘത്തിലുണ്ടായിരുന്നവരാണ് സുധാകരന്റെ ഭാര്യ സ്മിത ടീച്ചറുടെ തറവാട് വീടു അടിച്ചു തകര്‍ത്തത്.

KANNUR1

പ്രകടനത്തിനിടെ വീടിനു നേരെ കല്ലേറുണ്ടായിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായി. തലശേരിയില്‍ എല്‍.എസ് പ്രഭു മന്ദിരം തകര്‍ത്തു. തളിപ്പറമ്പ് ടൗണ്‍ കോണ്‍ഗ്രസ് ഓഫിസ് അക്രമികള്‍ അടിച്ചു തകര്‍ത്തു. ഇവിടെയുള്ള ഫര്‍ണിച്ചറുകള്‍ മുഴുവന്‍ തകര്‍ത്തിട്ടുണ്ട്.

പയ്യന്നൂരില്‍ കോണ്‍ഗ്രസ് ഓഫിസ് പ്രകടനമായെത്തിയ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. കണ്ണൂരിലെ പലയിടങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പൊലിസിനെ നിയോഗിച്ചിട്ടുണ്ട്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോയുടെ നേതൃത്വത്തിലാണ് പൊലിസ് കൂടുതല്‍ അക്രമം വ്യാപിപിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.

പൊളി പൊളിയേയ്... ഐശ്വര്യ ചോക്ലേറ്റ് ക്വീന്‍ ആയല്ലോ, വൈറല്‍ ചിത്രങ്ങള്‍

കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി രാഹുല്‍ ആര്‍.നായര്‍ക്കാണ് ക്രമസമാധാന ചുമതല. ഇതിനിടെ മൊകേരി പാത്തിപ്പാലത്ത് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിന് നേരെയും അക്രമമുണ്ടായി. മൂന്ന് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വിപിന്‍ദാസ്, സൂര്യതേജ്, ഋതുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+