Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രിയിലെ രോഗികളുടെ പണവും മൊബെലും കവരും; പ്രതി പിടിയില്‍

തളിപ്പറമ്പ്: തളിപറമ്പ് നഗരത്തിലെയും പരിസരങ്ങളിലെയും ആശുപത്രികളില്‍ നിന്നും രോഗികളെയും കൂട്ടിരിപ്പുകാരെയും കൊളളയടിക്കുന്നത് പതിവു ശീലമാക്കി മാറ്റിയ യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. ഇയാളെ തളിപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ആശുപത്രികളില്‍ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പണം കവരുന്ന പാപ്പിനിശേരി സ്വദേശിയായ യുവാവാണ് റിമാന്‍ഡിലായത്.

പാപ്പിനിശേരി വെസ്റ്റിലെ പി.ടി.ഷൗക്കത്തലി(34) യെയാണ് ആശുപത്രി ജീവനക്കാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ഒരാഴ്ച മുന്‍പ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന രോഗികളായ രണ്ടുപേരുടെ നാലായിരം രൂപയും പതിനഞ്ചായിരം രൂപയും വീതം മോഷണം പോയിരുന്നു. രോഗികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെ സി.സി.ടിവി പരിശോധിച്ചപ്പോഴാണ് രോഗികളുടെ മുറിയില്‍ നിന്ന് ഷൗക്കത്തലി പണം മോഷ്ടിക്കുന്നതിന്റെ ദൃശ്യം ലഭിച്ചത്.

kannur

ഇയാള്‍ വീണ്ടും മോഷണത്തിനായി ആശുപത്രിയിലെത്തുമെന്ന കണക്കുകൂട്ടല്‍ ആശുപത്രി ജീവനക്കാര്‍ ഉറക്കമൊഴിച്ചു കാത്തു നില്‍ക്കുകയായിരുന്നു. ഇവര്‍ പ്രതീക്ഷിച്ചതു പോലെ കഴിഞ്ഞ ദിവസം ഇതേ ആശുപത്രിയിലെ 220-ാം നമ്പര്‍ മുറിയില്‍ മോഷണത്തിന് എത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാരാണ് ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടി പൊലിസില്‍ വിവരമറിയിച്ചത്. പൊലിസ് എത്തി കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തു

അതിന് ശേഷം തളിപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. നേരത്തെ ഒരുവര്‍ഷം മുന്‍പ് ഇതേ ആശുപത്രിയില്‍ ഇയാള്‍ കവര്‍ച്ച നടത്തിയിരുന്നു. അന്ന് രോഗികളുടെ പരാതിയില്‍ ആശുപത്രി അധികൃതര്‍ ഇയാളെ പിടികൂടിയിരുന്നുവെങ്കിലും കവര്‍ച്ച ചെയ്ത പണം ലഭിച്ചതിനാല്‍ താക്കീതു നല്‍കി വെറുതെ വിടുകയായിരുന്നു. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ടോയെന്ന കാര്യം പൊലിസ് പരിശോധിച്ചുവരികയാണ്.

Beauty Tips: അമ്പമ്പോ.. ബീറ്റ്‌റൂട്ട് ജ്യൂസിന്റെ ഗുണങ്ങളെ

കണ്ണൂര്‍ നഗരത്തിലെ ആശുപത്രികളിലും ഇതിനുസമാനമായ മോഷണങ്ങള്‍ നടന്നിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന രോഗികളുടെ മൊബൈല്‍ ഫോണ്‍ രാത്രികാലങ്ങളില്‍ വാര്‍ഡുകളില്‍ കയറുന്നമോഷ്ടാക്കള്‍ കവര്‍ന്നെടുക്കുന്നത് നിത്യസംഭവങ്ങളിലെന്നാണ്. കണ്ണൂര്‍ ജില്ലയിലെ മറ്റു ആശുപത്രികളില്‍ നടന്ന കവര്‍ച്ചാ സംഭവങ്ങളില്‍ ഷൗക്കത്തിന് പങ്കുണ്ടോയെന്നു അറിയാം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും ലഭിക്കുന്നതിനായി അപേക്ഷ നല്‍കുമെന്ന് തളിപ്പറമ്പ് ടൗണ്‍ പൊലിസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+