കെസി വേണുഗോപാല്‍ നിര്‍ദേശിച്ച നേതാവ് വേണ്ട, ഇരിക്കൂറില്‍ സജീവ് ജോസഫിനെതിരെ ഗ്രൂപ്പ് പോര്!!
കണ്ണൂര്‍: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പിന്തുണയോടെ വന്ന സീറ്റിലും കോണ്‍ഗ്രസില്‍ പ്രക്ഷോഭം. കണ്ണൂരിലെ ഇരിക്കൂറില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥിക്കെതിരെയാണ് കോണ്‍ഗ്രസില്‍ കലാപം ഉയര്‍ന്നിരിക്കുന്നത്. ഗ്രൂപ്പ് പോരാണ് ഇത്. കെസി ജോസഫ് ഇവിടെ ഇനി മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇവിടെ സജീവ് ജോസഫിനെ മത്സരിപ്പിക്കാനായിരുന്നു ഹൈക്കമാന്‍ഡ് നിര്‍ദേശം. കെസി വേണുഗോപാലിന്റെ ശക്തമായ പിന്തുണയാണ് സജീവ് ജോസഫിന് ഗുണകരമായത്. എന്നാല്‍ എ ഗ്രൂപ്പിനെ ചൊടിപ്പിച്ചിരിക്കുകയാണ് ഈ തീരുമാനം. സജീവ് ജോസഫിനെ ഇരിക്കൂറിന് വേണ്ടെന്നാണ് ഇവര്‍ നിര്‍ദേശിക്കുന്നത്.

എ ഗ്രൂപ്പിന് അര്‍ഹതപ്പെട്ട സീറ്റ് കൂടിയാണ് ഇത്. സജീവ് ജോസഫിന് പകരം സോണി സെബാസ്റ്റിയനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. സോണി എ ഗ്രൂപ്പ് നേതാവാണ്. സജീവ് ജോസഫാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ ജില്ലയിലെ ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയെല്ലാം വിമതരെ നിര്‍ത്തി പരാജയപ്പെടുത്തുമെന്നാണ് എ ഗ്രൂപ്പ് ഭീഷണി. ഇരിക്കൂറില്‍ വന്‍ സ്വാധീനം എ ഗ്രൂപ്പിനുണ്ട്. അതുകൊണ്ട് ഐ ഗ്രൂപ്പിന് ഈ ഭീഷണി തള്ളിക്കളയാനാവില്ല. കോണ്‍ഗ്രസിന് കണ്ണൂരിലുള്ള ഉറച്ച കോട്ടയാണ് ഇരിക്കൂര്‍. ഇക്കുറി തര്‍ക്കം നീണ്ടുപോയാല്‍ കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് വ്യക്തമാണ്. വേണുഗോപാല്‍ പിന്തുണച്ചാലും സജീവ് ജോസഫിന് കാര്യങ്ങള്‍ എളുപ്പമാവില്ല.
ഇരിക്കൂറില്‍ ആര് മത്സരിക്കണമെന്ന കാര്യത്തില്‍ കെസി ജോസഫിന്റെ അഭിപ്രായം ഹൈക്കമാന്‍ഡ് തേടിയിട്ടില്ല. ഇതെല്ലാം പ്രശ്‌നങ്ങള്‍ വഴിയൊരുക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും സജീവ് ജോസഫ് വിമത പ്രവര്‍ത്തനം നടത്തിയെന്നാണ് എ ഗ്രൂപ്പ് ആരോപിക്കുന്നത്. അത്തരമൊരാളെ എങ്ങനെയാണ് മത്സരിപ്പിക്കുകയാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സോണിയാ ഗാന്ധിക്ക് എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ കത്തയച്ചു. എഐസിസി ഓഫീസില്‍ ചായ കൊടുത്ത് നടന്നവരും, നേതാക്കളുടെ പെട്ടി തൂക്കിയവരുമൊന്നും വേണ്ടെന്ന് നേതാക്കള്‍ പറയുന്നു.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം
സജീവ് ജോസഫിനെതിരെ ഗ്രൂപ്പ് യോഗവും പ്രകടനവും ശ്രീകണ്ഠാപുരത്ത് നടക്കുന്നുണ്ട്. എ ഗ്രൂപ്പിന് മേധാവിത്വമുള്ള രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരും പന്ത്രണ്ട് മണ്ഡലം പ്രസിഡന്റും കെപിസിസി അംഗങ്ങളും പ്രതിഷേധത്തില്‍ പങ്കെടുത്തു. കെസി ജോസഫ് ഈ പ്രതിഷേധങ്ങള്‍ക്ക് മൗനമായ അംഗീകാരവും നല്‍കുന്നുണ്ടെന്ന് ഐ ഗ്രൂപ്പ് പറയുന്നു. തമ്മിലടിച്ച് മണ്ഡലം കൈവിടുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട്. കെസി ജോസഫ് പോയ സാഹചര്യത്തില്‍ ശക്തനായ നേതാവിനെ തന്നെ ഇടതുപക്ഷം ഇവിടെ ഇറക്കാനാണ് സാധ്യത. ഗ്രൂപ്പ് പോര് ശക്തമായാല്‍ മണ്ഡലത്തില് എല്‍ഡിഎഫിന് സാധ്യതയുണ്ട്.
കറുപ്പിന് ഏഴഴക്; കറുപ്പില്‍ തിളങ്ങി ചാര്‍മി കൗര്‍-ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications