ഇരിക്കൂറില്‍ സമവായം, ഉമ്മന്‍ ചാണ്ടിയുടെ ഫോര്‍മുലയില്‍ എ ഗ്രൂപ്പിന് സമ്മതം, വേണ്ടത് അക്കാര്യങ്ങള്‍!!
കണ്ണൂര്‍: ഇരിക്കൂറില്‍ സമവായ ഫോര്‍മുല കണ്ടെത്തി ഉമ്മന്‍ ചാണ്ടി. പ്രതിഷേധക്കാരെ അദ്ദേഹം കണ്ടെങ്കിലും ആദ്യ ഘട്ടത്തില്‍ സമവായമായിരുന്നില്ല. എന്നാല്‍ ചില കാര്യങ്ങള്‍ സാധ്യമാക്കിയാല്‍ തങ്ങള്‍ വിമതനെ നിര്‍ത്തില്ലെന്നാണ് എ ഗ്രൂപ്പ് നിലപാട്. സംസ്ഥാന നേതൃത്വത്തിന്റെ മുന്നില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് പരിഹാര ഫോര്‍മുലയുണ്ടാക്കാമെന്ന് ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഹൈക്കമാന്‍ഡ് നോമിനിയായി സജീവ് ജോസഫ് ഇരിക്കൂറില്‍ സ്ഥാനാര്‍ത്ഥിയായത് മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ജില്ലയില്‍ സുധാകരന്റെ കടുംപിടുത്തം കൂടി ആയതോടെ എ ഗ്രൂപ്പ് കടുത്ത എതിര്‍പ്പിലാണ്.
കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം

സോണി സെബാസ്റ്റിയന്‍ അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കളെ ഉമ്മന്‍ ചാണ്ടി വിമത നീക്കം ഒഴിവാക്കണമെന്ന് ബോധിപ്പിച്ചിട്ടുണ്ട്. എ ഗ്രൂപ്പ് ജില്ലയിലെ ഏക സീറ്റാണ് വിട്ടുകൊടുത്തത്. അതുകൊണ്ട് ഡിസിസി അധ്യക്ഷ സ്ഥാനം വേണമെന്ന് ഉമ്മന്‍ ചാണ്ടിയെ അറിയിച്ചിട്ടുണ്ട്. ഇതിനായി സുധാകരനെ അനുനയിപ്പിച്ചേക്കും. കെപിസിസി നേതൃത്വം ഇക്കാര്യത്തില്‍ പ്രശ്‌ന പരിഹാരം കാണും. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പിന്നോട്ട് നില്‍ക്കരുതെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ കോര്‍പ്പറേഷന്‍, ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങളും എ ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ശ്രീകണ്ഠാപുരത്ത് മറ്റന്നാള്‍ സജീവ് ജോസഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടക്കുന്നുണ്ട്. അതില്‍ എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ പങ്കെടുക്കും. സോണി സെബാസ്റ്റിയന്‍ എരുമോ എന്നാണ് ഇനി അറിയാനുള്ളത്. അതേസമയം പൂര്‍ണമായി എ ഗ്രൂപ്പ് സമവായത്തിന് വഴങ്ങിയിട്ടില്ല. ഇന്നും ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ചയുണ്ട്. ഇന്ന് മുല്ലപ്പള്ളി രാമചന്ദ്രനുമായി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തുന്നുണ്ട്. ഗോപിനാഥിനെയും മോഹന്‍രാജിനെയും അതിവേഗം മെരുക്കിയ ഉമ്മന്‍ ചാണ്ടിക്ക് ഇരിക്കൂറില്‍ പൂര്‍ണമായും അത് സാധിച്ചിട്ടില്ല. കണ്ണൂരില്‍ ഇനിയും ഐക്യമുണ്ടായില്ലെങ്കില്‍ അത് സമവായത്തിലെത്തിയാലും തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.
റീമ വോറയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം
ഡിസിസി അധ്യക്ഷ സ്ഥാനത്തിലാണ് ഇപ്പോള്‍ പ്രശ്‌നമുള്ളത്. ഇത് വിട്ടുകൊടുക്കാന്‍ ഐ ഗ്രൂപ്പ് തയ്യാറല്ല. കെ സുധാകരനുമായി ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തി. എന്നാല്‍ സുധാകരന്‍ പഴയ നിലപാട് തന്നെ ആവര്‍ത്തിച്ചു. അധ്യക്ഷ സ്ഥാനം നല്‍കില്ലെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം സുധാകരനെ അനുനയിപ്പിക്കാന്‍ മുല്ലപ്പള്ളിതന്നെ ഇറങ്ങിയേക്കും. പ്രശ്‌നം ഇത്രയും നീണ്ടുപോയതില്‍ ഘടകകക്ഷികളും കടുത്ത എതിര്‍പ്പിലാണ്. ഇരിക്കൂറില്‍ തോല്‍വി ഉണ്ടാകുമെന്നും, ജില്ലയിലെ മൂന്ന് സീറ്റുകളിലേക്കും ആ പ്രശ്‌നം വ്യാപിക്കുമെന്നുമാണ് കോണ്‍ഗ്രസിന്റെ ഭയം.












Click it and Unblock the Notifications