Get Updates
Get notified of breaking news, exclusive insights, and must-see stories!

ധര്‍മടത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമായില്ല, പക്ഷേ പത്രിക നല്‍കി രഘുനാഥ്, പ്രചാരണവും തുടങ്ങി!!

കണ്ണൂര്‍: കെ സുധാകരന്‍ ധര്‍മടത്ത് മത്സരിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ പ്രഖ്യാപനത്തിന് മുമ്പേ ധര്‍മടത്ത് സ്ഥാനാര്‍ത്ഥിയായി സി രഘുനാഥ് നാമനിര്‍ദേശ പത്രിക നല്‍കി കഴിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചോ എന്നും വ്യക്തമല്ല. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് നേതാക്കളെയും ഞെട്ടിച്ചിരിക്കുകയാണ്. കണ്ണൂര്‍ ഡിസിസി രഘുനാഥിന്റെ പേരാണ് നിര്‍ദേശിച്ചിരിക്കുന്നത്. ധര്‍മടം എഴുതി തള്ളേണ്ട മണ്ഡലമെന്ന് രഘുനാഥ് പറഞ്ഞു.

1

ബംഗാളില്‍ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി മമതാ ബനാര്‍ജി, ചിത്രങ്ങള്‍ കാണാം

അതേസമയം കണ്ണൂരില്‍ തന്നെ അടിമുടി പ്രശ്‌നം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നേരത്തെ കണ്ണൂരില്‍ സുധാകരനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സുധാകരന്‍ താല്‍പര്യമില്ലെന്ന് കെപിസിസിയെ അറിയിച്ചിരുന്നു. മത്സരത്തിനായി ഒരുങ്ങാന്‍ സാധിച്ചില്ലെന്നാണ് സുധാകരന്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് രഘുനാഥിന്റെ പേര് സുധാകരനും കണ്ണൂര്‍ ഡിസിസിയും നിര്‍ദേശിച്ചത്. ധര്‍മടത്ത് പ്രചാരണം ആരംഭിച്ച് കഴിഞ്ഞെന്നും രഘുനാഥ് പറയുന്നു. ധര്‍മടത്ത് മത്സരിച്ചാല്‍ കണ്ണൂരിലെ യുഡിഎഫ് ജയത്തെ ബാധിക്കുമെന്ന് സുധാകരന്‍ പറഞ്ഞു.

സംസ്ഥാനത്ത് പിണറായി ശക്തമായി എതിര്‍ക്കുന്നു എന്ന് കാണിക്കാന്‍ നേമത്തെ പോലെ മികച്ച സ്ഥാനാര്‍ത്ഥി തന്നെ ധര്‍മടത്തും വരണമെന്നായിരുന്നു കെപിസിസിയുടെ നിര്‍ദേശം. എന്നാല്‍ ബിജെപിക്കെതിരെയുള്ള പോരാട്ടത്തെ പോലെ ധര്‍മടത്തെ മാറ്റാനാവില്ലെന്നാണ് കോണ്‍ഗ്രസിനുള്ളിലെ വികാരം. സിപിഎമ്മിനെ തകര്‍ക്കാനാണ് ഈ പ്ലാനെന്ന രീതിയില്‍ തിരിച്ചടിക്കുകയും ചെയ്യും. നേരത്തെ കെ മുരളീധരന്‍ ധര്‍മടത്ത് സുധാകരന്‍ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞിരുന്നു. ഇത് മുന്നിലുള്ള അപകടം കണ്ടിട്ടായിരുന്നു. അതേസമയം തോല്‍വി നേരിട്ടാല്‍ അത് വലിയ തോതില്‍ കോണ്‍ഗ്രസിനെ ബാധിക്കുകയും ചെയ്യും.

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും ധര്‍മടത്ത് മത്സരിക്കുന്നുണ്ട്. ഇവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇവര്‍ക്ക് യുഡിഎഫ് പിന്തുണ നല്‍കുമെന്നായിരുന്നു നേരത്തെ കരുതിയത്. എന്നാല്‍ പ്രാദേശിക നേതൃത്വത്തിന്റെ അതൃപ്തി കാരണം മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയായിരുന്നു. അതേസമയം ഇവരെ പിന്തുണച്ചാല്‍ സമരത്തിന് പിന്നില്‍ കോണ്‍ഗ്രസാണ് ഉള്ളതെന്ന ധ്വനി കേരളത്തില്‍ മുഴുവനുണ്ടാകും. അത് തിരിച്ചടിയാവുകയും ചെയ്യും. ധര്‍മടത്ത് ബിജെപി സ്ഥാനാര്‍ത്ഥി സികെ പത്മനാഭനായിരിക്കും.

ഇഷ ഗുപ്തയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+