കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; കണ്ണൂരില്‍ മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു
കണ്ണൂര്‍: ഒമ്പത് മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് സ്വദേശിയായ 86 വയസ്സുകാരന്റെ മരണം കൊവിഡ് മൂലമാണ് എന്ന് സ്ഥിരീകരിച്ചു. മാര്‍ച്ച് 22 ന് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇയാളുടെ അന്ത്യം. കൊവിഡിനൊപ്പം മറ്റു രോഗങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നു എന്ന് കണ്ണൂര്‍ ഡി എം ഒ ഡോ നാരായണ നായിക്ക് പറഞ്ഞു.
ഇയാളുടെ സംസ്‌കാരം കൊവിഡ് പ്രോട്ടോകള്‍ അനുസരിച്ച് പയ്യാമ്പലത്ത് നടത്തുകയും ചെയ്തു. കേരളത്തില്‍ ഒമ്പത് മാസത്തിന് ശേഷം ആണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ നിലവില്‍ കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴ് ആയി മാറിയിട്ടുണ്ട്.

നിലവില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രികളില്‍ എത്തുന്ന രോഗികളെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ആശുപത്രികളിലെ ബെഡുകളുടെ ലഭ്യത അടക്കം പരിശോധിച്ച് ഉറപ്പ് വരുത്താനും ഡി എം ഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ 0.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ല എന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.
അതേസമയം ഇനിയൊരു കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ലോക ക്ഷയരോഗദിനത്തോട് അനുബന്ധിച്ച് സംസാരിക്കവെ ആയിരുന്നു വീണാ ജോര്‍ജിന്റെ പരാമര്‍ശം. മറ്റ് രോഗമുള്ളവര്‍ക്ക് കൊവിഡ് വരാന്‍ സാധ്യത കൂടുതല്‍ ആണ് എന്ന് വീണ ജോര്‍ഡ് ചൂണ്ടിക്കാട്ടി. ഇവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
പുതിയ കൊവിഡ് വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപനശേഷി കൂടുതലാണ് എന്നും എന്നാല്‍ ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ല എന്നും വീണ ജോര്‍ജ് വ്യക്തമാക്കി. കൊവിഡിന്റെ തീവ്രത കൊണ്ടല്ല മറ്റ് അസുഖമുള്ളവരാണ് മരണപ്പെടുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം എല്ലാവരും മാസ്‌ക് ധരിക്കണം എന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Washing Machine Tips: ശ്ശെടാ... വാഷിംഗ് മെഷീന്‍ ഉപയോഗിക്കേണ്ടത് ഇങ്ങനെയായിരുന്നോ...?












Click it and Unblock the Notifications