മധ്യകേരളത്തില്‍ മഴ ശക്തമാകും, നാളെ മുതല്‍ ആരംഭം, മഴ മേഘങ്ങള്‍ നീങ്ങുന്നത് കണ്ണൂര്‍ ഭാഗത്തേക്ക്!!
കണ്ണൂര്‍: തെക്കന്‍ കേരളത്തില്‍ നിന്ന് മഴ പതിയെ മധ്യ കേരളത്തിലേക്ക് നീങ്ങുന്നു. തിങ്കളാഴ്ച്ച മുതല്‍ കാലവര്‍ഷ കാറ്റിന്റെ ശക്തി കേന്ദ്രം അറബിക്കടില്‍ കൊച്ചിക്ക് സമീപം കേന്ദ്രീകരിച്ചിരിക്കുകയാണ്. എന്നാല്‍ കാര്‍ മേഘപടലങ്ങള്‍ വന്‍ തോതില്‍ കണ്ണൂര്‍ മേഖലയിലേക്ക് നീങ്ങുന്നതായിട്ടാണ് നിരീക്ഷണം. പക്ഷേ തെക്കന്‍ കേരളത്തില്‍ അടക്കം ജാഗ്രത

ശക്തമാണ്. അടുത്ത രണ്ട് ദിവസങ്ങളില്‍ മഴ അതിശക്തമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ മഴ മേഖങ്ങള്‍ കണ്ണൂര്‍ ഭാഗത്തേക്ക് നീങങുന്നതായി മലബാര്‍ മേഖലകളില്‍ മഴ ശക്തമാകും. കണ്ണൂര്‍ മേഖലയില്‍ അടുത്ത മണിക്കൂറുകളില്‍ ശക്തമോ അതിശക്തമായതോ ആയ മഴ ലഭിച്ചേക്കാം. ചിലയിടങ്ങളില്‍ ആ മഴ അതിതീവ്രവുമാകാം.
കേന്ദ്ര കാലാവസ്ഥ കേന്ദ്ര നല്‍കുന്ന വിവരപ്രകാരം അടുത്ത മൂന്ന് ദിവസം നിര്‍ണയമാണ്. മധ്യകേരളത്തില്‍ പ്രളയത്തിനുള്ള സാധ്യത വരെ നിലനില്‍ക്കുന്നുണ്ടെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഏത് സമയവും അതിശക്തമായി മഴ പെയതേക്കാം. പ്രളയത്തിന്റെ സൂചനകള്‍ കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പിലുണ്ട്.
കാലാവസ്ഥ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് നാലിടത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ അതിതീവ്ര മഴയാണ് ലഭിച്ചത്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, കോട്ടയം കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളിലായുണ്ടാ. ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചല്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന പ്രദേശങ്ങളിലും അതീവ ജാഗ്രത തുടരണമെന്നാണ് അഭ്യര്‍ത്ഥന.
മഴ കുറഞ്ഞെന്ന് കരുതി ജാഗ്രതയില്‍ മാറ്റം വരുത്തരുതെന്നാണ് നിര്‍ദേശം. കാലവര്‍ഷക്കാറ്റിന്റെ ശക്തികേന്ദ്രത്തില്‍ നിന്ന് വടക്കുഭാഗത്താണ് കൂടുതല്‍ മഴ ലഭിക്കുകയെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതേസമയം മേഘപടലങ്ങള്‍ വലിയ തോതില്‍ വന്ന് കൊണ്ടിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലിന്റെ താപനില രണ്ട് ഡിഗ്രിയില്‍ അധികം വര്‍ധിച്ചതിനാല്‍ രൂക്ഷമായ ക്ഷോഭത്തിലാണ് കടല്‍.
അതിന്റെ സ്വാധീനമാണ് സംസ്ഥാനത്തെ ഇപ്പോഴുള്ള അതിതീവ്ര മഴയ്ക്കും കാറ്റിനും കാരണം. അറബിക്കടലില്‍ കേരളത്തിന്റെ തീരത്തോട് ചേര്‍ന്ന പ്രദേശത്ത് താപനില വര്‍ധിക്കാത്തത് ലിയ ആശ്വാസമാണ്.
അതേസമയം ഇതുവരെ അറബിക്കടലില്‍ വലിയ പ്രശ്‌നങ്ങളില്ല. ശാന്തസമുദ്രത്തില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് ശക്തമാക്കാത്തതും വരും ദിവസം മഴയുടെ തീവ്രത കുറച്ചേക്കും. രണ്ട് ദിവസമായി പാലക്കാടും വയനാട്ടിലും പലയിടത്തും നൂല്‍ മഴയാണ് പെയ്യുന്നത്. കാര്‍മേഘങ്ങള്‍ വ്യാപിക്കുന്നതിനൊപ്പം മുകളിലേക്ക് ഉയരുന്ന കാറ്റിന് മേഘങങളുമായി മുന്നോട്ട പോകാന്‍ കഴിയാത്ത സ്ഥിതി വരും.
എന്തൊരു മൊഞ്ചാണ്; മംമ്ത മോഹന്‍ദാസിന്റെ പപ്പി ലുക്ക് സൂപ്പര്‍ ഹിറ്റ്, ഏറ്റെടുത്ത് വൈറലാക്കി ആരാധകര്‍
സംസ്ഥാനത്ത് അതിതീവ്ര മഴ ലഭിച്ചത് നാലിടത്താണ്. തൃശൂര്‍ ഏനാമാക്കലിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരിക്കുന്നത്. 225.36 മില്ലീമീറ്റര്‍ മഴയാണ് 24 മണിക്കൂറിനുള്ളില്‍ പെയ്തത്. കൊടുങ്ങല്ലൂര്‍ 2010, ചാലക്കുടി-213, കൊച്ചി സിയാല്‍ 211 മില്ലിമീറ്ററും മഴ ലഭിച്ചു.












Click it and Unblock the Notifications