കണ്ണൂരില്‍ വെള്ളിയാഴ്ച്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
കണ്ണൂര്‍: കാലവര്‍ഷം അതിശക്തമായ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച അവധി പ്രഖ്യാപിച്ച് കളക്ടര്‍. അങ്കണവാടി അടക്കമുള്ളവയ്ക്കും അവധി ബാധകമായിരിക്കും. നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.
അതേസമയം കണ്ണൂരില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉരുള്‍പ്പൊട്ടലും ജില്ലയിലുണ്ടായി. ചെറുപുഴയിലെ ഉദയാംകാണാക്കുണ്ടില്‍ ഉരുള്‍പ്പൊട്ടലില്‍ റോഡ് ഒലിച്ച് പോയി. വൈതല്‍ക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപവും ഉരുള്‍പ്പൊട്ടി. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മുഴപ്പിലങ്ങാട് എട്ടോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. സംസ്ഥാനത്ത് സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിക്കാനും എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.













Click it and Unblock the Notifications