Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലവര്‍ഷക്കെടുതി തുടരുന്നു: കണ്ണൂര്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം

കണ്ണൂര്‍: കാലവര്‍ഷക്കെടുതിയില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം. ഒരു വീട് പൂര്‍ണ്ണായും 17 വീട് ഭാഗികമായും തകര്‍ന്നു. കണ്ണൂര്‍ താലൂക്ക് മുഴപ്പിലങ്ങാട് വില്ലേജിലെ ഖദീജയുടെ വീട് പൂര്‍ണമായും തകര്‍ന്നു.

എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിസരത്തെ കെ രാജന്റെ വീടിന്റെ മേല്‍ക്കുര കാറ്റില്‍ തകര്‍ന്നു. കണ്ണാടിപറമ്പ് വില്ലേജിലെ മാലോട്ട് മീത്തലെ പുരയില്‍ കാര്‍ത്ത്യായനി, മാവിലായി വില്ലേജ് പൊതുവാച്ചേരിയിലെ പട്ടറേത്ത് ജമീല എന്നിവരുടെ വീടുകളും ഭാഗികമായി തകര്‍ന്നു.

fdsd

പയ്യന്നൂര്‍ താലൂക്ക് പുളിങ്ങോം വില്ലേജിലെ വയലായിയില്‍ പൊതുമരാമത്ത് റോഡിന് കുറുകെ മരം കടപുഴകി വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കെ എസ് ഇ ബി ജീവനക്കാരനായ ചുണ്ട വിളക്കുവട്ടം സ്വദേശി രാജീവന്റെ ബൈക്കിന് മുകളിലായാണ് മരം വീണത്. ആളപായമില്ല.

ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം മുറിച്ച് നീക്കിയത്. വയലായി ബസ് ഷെല്‍ട്ടറിന് സമീപം സ്‌കൂട്ടറിന് മുകളില്‍ മരം വീണ് പാടിച്ചാല്‍ സ്വദേശി സൂരജിന് പരിക്കേറ്റു. ഇദ്ദേഹത്തെ ചെറുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തലശ്ശേരി താലൂക്കില്‍ 10 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

പിണറായി വില്ലേജിലെ സമീറ മന്‍സിലില്‍ സമീറ, ദാറുല്‍ ഫറയിലെ ഷമീമ, എരഞ്ഞോളിയിലെ കില്ലിയോട്ടുചാലില്‍ ബാലകണ്ടി മാതു, തലശ്ശേരി വില്ലേജിലെ കൃഷ്ണന്‍ ഓടഞ്ചേരി, പണ്ടന്‍കുന്നത്തെ കരുവാത്ത് സുരേന്ദ്രന്‍ എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. ധര്‍മടം വില്ലേജിലെ മൂസ, ആലോറ പവിത്രന്‍, പി.കെ രവീന്ദ്രന്‍, രേഷ്മ, കെ. അമല എന്നിവരുടെ വീടുകള്‍ക്കും നാശനഷ്ടമുണ്ടായി.

ചിരിയും പോസും കലക്കി; നയന്‍താരയുടെ വൈറല്‍ ചിത്രങ്ങള്‍

മരം വീണ് മേലൂരിലെ കെ ചന്ദ്രിയുടെ ചായക്കട ഭാഗികമായി തകര്‍ന്നു. ഇരിട്ടി താലൂക്ക് പായം വില്ലേജിലെ വള്ളിക്കാട്ടില്‍ ജോസഫ് മാമച്ചന്റെ വീടിന്റെ മേല്‍ക്കുര കാറ്റില്‍ തകര്‍ന്നു. ചാവശ്ശേരി വില്ലേജില്‍ ആവട്ടിയിലെ കെ ദാമോദരന്‍, പാര്‍വതി നിലയത്തില്‍ ഭാനുമതി എന്നിവരുടെ വീടിനു മുകളില്‍ മരം പൊട്ടി വീണ് നാശനഷ്ടമുണ്ടായി.

കച്ചേരിക്കടവിലെ കല്ലുപ്രായില്‍ സിനുവിന്റെ വീട്ടുമുറ്റം ഇടിഞ്ഞു. മരം വീണ് അങ്ങാടിക്കടവിലെ എം ഡി മാത്യുവിന്റെ പശുത്തൊഴുത്ത് പൂര്‍ണമായും തകര്‍ന്നു. മാഹിയിലും കനത്ത മഴ ദുരിതം വിതച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിലേക്ക് കൂറ്റന്‍ പുളിമരം പൊട്ടിവീണു.

പന്തക്കല്‍ ഇടയില്‍ പീടികയില്‍ രാധാഗോവിന്ദത്തിലെ ഭാസ്‌കരന്റെ വീട്ടുപറമ്പിലെ പുളിമരമാണ് സ്വന്തം വീടിനു മുകളിലേക്ക് പൊട്ടിവീണത്. വീഴ്ചയുടെ ആഘാതത്തില്‍ വീടിന്റെ അടുക്കളഭാഗത്തെ ചുമര്‍ പൂര്‍ണമായും തകര്‍ന്നു. മാഹി റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+