വന്ദേഭാരതില്‍ ചോര്‍ച്ച; എസി ഗ്രില്ലില്‍ വെള്ളമിറങ്ങി, സാധാരണമെന്ന് റെയില്‍വേ
കണ്ണൂര്‍: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ ചോര്‍ച്ച. ഇന്നലെ ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേഭാരത് ഉദ്ഘാടന ഓട്ടത്തിന് ശേഷം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആയിരുന്നു നിര്‍ത്തിയിട്ടിരുന്നത്. കഴിഞ്ഞ ദിവസം രാത്രി കനത്ത മഴയാണ് കണ്ണൂരില്‍ പെയ്തത്. ഇതിന് പിന്നാലെയാണ് ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. മുകള്‍ വശത്തുണ്ടായ വിള്ളലിലൂടെയാണ് ട്രെയിനിനുള്ളിലേക്ക് വെള്ളം വീണത്.
ഇന്ന് പുലര്‍ച്ചെയാണ് ട്രെയിനിനുള്ളിലെ ചോര്‍ച്ച ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. വലിയ ചോര്‍ച്ചയല്ലെന്നും ചെറിയ ചോര്‍ച്ച ആണെന്നും ഉടന്‍ തന്നെ ഇത് പരിഹരിക്കാന്‍ സാധിക്കും എന്നുമാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളത്. വന്ദേഭാരതിന്റെ ഒരു ബോഗിയ്ക്കുള്ളിലെ എസി ഗ്രില്ലില്‍ മാത്രമാണ് ചോര്‍ച്ചയുണ്ടായിട്ടുള്ളത്. റെയില്‍വേ ജീവനക്കാര്‍ ചോര്‍ച്ച അടയ്ക്കാനുള്ള ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.

വന്ദേഭാരതിന്റെ എക്സിക്യുട്ടീവ് കോച്ചിലേക്കാണ് വെള്ളം കിനിഞ്ഞിറങ്ങിയത്. അതേസമയം, ചോര്‍ച്ചയുണ്ടായത് വന്ദേഭാരതിന്റെ ഇന്നത്തെ സര്‍വീസിനെ ബാധിക്കില്ല. ഇന്ന് രണ്ട് മണിക്ക് ശേഷമാണ് കാസര്‍കോട്ട് നിന്ന് വന്ദേഭാരത് യാത്ര ആരംഭിക്കുന്നത്. അതിന് മുന്‍പ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി കണ്ണൂരില്‍ നിന്ന് ട്രെയിന്‍ കാസര്‍കോട്ടെത്തിക്കണം. അതേസമയം ചോര്‍ച്ച എങ്ങനെയുണ്ടായി എന്ന കാര്യത്തില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തും എന്നാണ് വിവരം.
ചൊവ്വാഴ്ച ഫ്‌ളാഗ് ഓഫിന് പിന്നാലെ തിരുവനന്തപുരത്ത് നിന്നാണ് വന്ദേഭാരത് ആദ്യ സര്‍വീസ് ആരംഭിച്ചത്. രാത്രിയോടെ വന്ദേഭാരത് കാസര്‍കോട് എത്തിയിരുന്നു. എന്നാല്‍ യാത്രക്കാരെ ഇറക്കിയ ശേഷം വീണ്ടും കണ്ണൂരിലെത്തി അവിടെയാണ് ട്രെയിന്‍ നിര്‍ത്തിയിടുന്നത്. വെള്ളം നിറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് വന്ദേഭാരത് കണ്ണൂരിലെത്തിയത്. രണ്ടാമത്തെ പ്ലാറ്റ്ഫോമിലാണ് ഇന്നലെ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നത്.
Astro Tips: ഈ രാശിക്കാരാണോ...? എങ്കില്‍ എന്നും പണക്കാരായിരിക്കാം
11 ജില്ലകളിലൂടെ കടന്നുപോകുന്ന വന്ദജേഭാരതിന് ഒമ്പത് സ്റ്റോപ്പുകളാണ് ഉള്ളത്. രണ്ടരക്ക് കാസര്‍കോടില്‍ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് കണ്ണൂരില്‍ 3.30 ന് എത്തും. 4.30 ക്കാണ് കോഴിക്കോടെത്തുന്നത്. 5.30 ന് ഷൊര്‍ണൂര്‍ ജംഗ്ഷനിലും 06.05 ന് തൃശൂരിലും 07.08 എറണാകുളം ടൗണിലും എത്തും. 8.02 കോട്ടയത്ത് എത്തുന്ന ട്രെയിന്‍ 9.20 കൊല്ലം ജംഗ്ഷനിലും 10.35 ന് തിരുവനന്തപുരത്തും എത്തും. ഏപ്രില്‍ 28 മുതല്‍ തിരുവനന്തപുരം- കാസര്‍കോട് സര്‍വീസ് വന്ദേഭാരത് ആരംഭിക്കും.
രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ട്രാക്കുകളുടെ വളവുകള്‍ തീര്‍ത്തും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയും വന്ദേഭാരതിന്റെ വേഗം വര്‍ധിപ്പിക്കും എന്ന് ഇന്നലെ റെയില്‍വേ മന്ത്രി അശ്വിനികുമാര്‍ വൈഷ്ണവ് പറഞ്ഞിരുന്നു. അതേസമയം വന്ദേഭാരതിന് മലപ്പുറം ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിന് എതിരെ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications