Kerala Vande Bharat Express: വന്ദേഭാരതിന് നേരെ വീണ്ടും കല്ലേറ്, വിന്‍ഡോ ഗ്ലാസ് തകര്‍ന്നു
കണ്ണൂര്‍: കേരളത്തില്‍ സര്‍വീസ് നടത്തുന്ന കാസര്‍കോട് - തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂര്‍ വളപട്ടണത്ത് വെച്ച് ഇന്ന് വൈകിട്ട് 3.27 ന് ആണ് കല്ലേറ ഉണ്ടായത്. ആക്രമണത്തില്‍ ട്രെയിനിന്റെ ജനല്‍ ഗ്ലാസിന് പൊട്ടലുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്.
സ്ഥലത്ത് ആര്‍പിഎഫ്, പൊലീസ് എന്നിവര്‍ പരിശോധന നടത്തുന്നുണ്ട്. ഇതാദ്യമായല്ല കേരളത്തിലെ വന്ദേഭാരതിന് നേരെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ ആഴ്ച മലപ്പുറത്തെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിന് സമീപം വെച്ച് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. ഈ സംഭവത്തില്‍ തിരൂര്‍ പൊലീസും റെയില്‍വേ പൊലീസും അന്വേഷണം നടത്തി വരികയായിരുന്നു.

ഇതിന് പിന്നാലെയാണ് കണ്ണൂരില്‍ വെച്ചും വന്ദേഭാരത് ട്രെയിന്‍ ആക്രമിക്കപ്പെട്ടത്. സി സി ടി വി ഇല്ലാത്ത വിജനമായ സ്ഥലത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത് എന്നതാണ് അന്വേഷണത്തിന് വിലങ്ങ് തടിയാകുന്നത്. അതേസമയം വന്ദേ ഭാരത് എക്സ്പ്രസിനെതിരെ കല്ലേറുണ്ടായ പശ്ചാത്തലത്തില്‍ തലശ്ശേരി റെയില്‍വേ സ്‌റ്റേഷന്‍ ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
റെയില്‍വെ സ്റ്റേഷനിനും സമീപത്തെ റെയില്‍വെ ട്രാക്കിലും പൊലിസ് പരിശോധന നടത്തി. അസ്വാഭാവിക സാഹചര്യത്തില്‍ റെയില്‍വേ ട്രാക്കിനു സമീപം കാണുന്നവരെ കസ്റ്റഡിയിലെടുക്കും എന്ന് ആര്‍പിഎഫ് അറിയിച്ചിട്ടുണ്ട്. കല്ലേറില്‍ യാത്രക്കാര്‍ക്ക് പരുക്കില്ലെന്നാണ് റെയില്‍വേ പൊലിസ് നല്‍കുന്ന വിവരം. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ എത്താറായതിനാല്‍ ടെയിനിന് വേഗത കുറവായിരുന്നു.
Astro Tips: ഇവരാണ് ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന രാശിക്കാര്‍
നേരത്തെ വളപട്ടണം സ്റ്റേഷനടുത്തുളള പാപ്പിനിശേരിയില്‍ റെയില്‍വെ ട്രാക്കില്‍ കരിങ്കല്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ നീക്കം നടന്നതായി വിവരമുണ്ടായിരുന്നു. ഈ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇക്കഴിഞ്ഞ ഏപ്രില്‍ 25 ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്തിരുന്നത്.
സര്‍വീസ് തുടങ്ങി ആറ് ദിവസം കൊണ്ട് തന്നെ കേരളത്തില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് രണ്ട് കോടി എഴുപത് ലക്ഷം രൂപ് വരുമാനം നേടാന്‍ സാധിച്ചിരുന്നു. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് നിലവില്‍ വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. വന്ദേഭാരത് എക്‌സ്പ്രസില്‍ മെയ് 14 വരെയുള്ള മുഴുവന്‍ ടിക്കറ്റുകള്‍ വിറ്റുപോയതായി റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു.












Click it and Unblock the Notifications