Get Updates
Get notified of breaking news, exclusive insights, and must-see stories!

കില അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രം: ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവ്വഹിക്കും

തളിപ്പറമ്പ്: കില തളിപ്പറമ്പ് ക്യാമ്പസില്‍ സ്ഥാപിക്കുന്ന കേരള അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡര്‍ഷിപ്പ് കോളേജ്, ഹോസ്റ്റല്‍ എന്നിവയുടെ തറക്കല്ലിടലും ഇന്ന് നടക്കും. രാവിലെ 10 - ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക.

കില തളിപ്പറമ്പ് കേന്ദ്രം കേരളത്തിലെ മുഖ്യ സോഷ്യല്‍ എഞ്ചിനിയറിംഗ് ഉന്നത പഠന ഗവേഷണ വിജ്ഞാന വിനിമയ കേന്ദ്ര മായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണിതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

kannur

മാനവിക സാമൂഹ്യ വിഷയങ്ങള്‍ക്ക് പുറമെ ശാസ്ത്ര സാങ്കേതിക, കമ്മ്യൂണിക്കേഷന്‍, ആസൂത്രണ വിഷയങ്ങളില്‍ ഗവേഷണവും പഠന പ്രവര്‍ത്തനങ്ങളും ഇവിടെ നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസൂത്രണ നിര്‍വ്വഹണ മേഖലകളില്‍ വിദഗ്ധരെ രൂപപ്പെട്ടത്തുകയാണ് ലക്ഷ്യം.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡര്‍ഷിപ്പ് പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിന് കണ്ണൂര്‍ സര്‍വകലാശാലയുടെ അംഗീകാരം ലഭിച്ചതായും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. എം എ സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് ഡവലപ്‌മെന്റ്, എം എ പബ്ലിക് പോളിസി ആന്റ് ഡവലപ്‌മെന്റ്, എം എ ഡീസെന്‍ട്രലൈസേഷന്‍ ആന്‍ഡ് ഗവേണന്‍സ് എന്നിങ്ങനെ മൂന്ന് കോഴ്‌സുകളാണ് ഇവിടെ തുടങ്ങുക.

തദ്ദേശ സ്ഥാപനങ്ങളെ ഒരുമിച്ച് ചേര്‍ത്ത് വിവര വിജ്ഞാ സാങ്കേതിക അറിവ് ലഭ്യമാക്കുന്ന ഒരു നോളജ് സിറ്റിയായി അടുത്ത ഘട്ടത്തില്‍ കില തളിപറമ്പ് കേന്ദ്രത്തെ മാറ്റുമെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കില ഡയരക്ടര്‍ ഡോ. ജോയ് ഇളമണ്‍ മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിക്കും.

മകൾക്കൊപ്പം ഇത്തിരി നേരം! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വ്യത്യസ്തവും കിടിലൻ വൈറലും!

മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം പിമാര്‍ എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടന്നവാര്‍ത്താ സമ്മേളനത്തില്‍ കില ഡയരക്ടര്‍ ജോയ് ഇളമണ്‍, കില തളിപ്പറമ്പ് കേന്ദ്രം പ്രിന്‍സിപ്പല്‍ പി സുരേന്ദ്രന്‍, സംഘാടക സമിതി കണ്‍വീനര്‍ കെ സന്തോഷ്, കില കോ ഓഡിനേറ്റര്‍ അഡ്വ.എ പി ഹംസക്കുട്ടി എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+