കണ്ണൂർ കണിച്ചാറിൽ ഉരുൾപ്പൊട്ടൽ: 4 കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായി സംശയം, ജില്ലയില്‍ അതീവജാഗ്രത
കണ്ണൂര്‍ : കണ്ണൂരിന്റെ മലയോര മേഖലയില്‍ അതിശക്തമായ മഴയ്ക്കും ഉരുള്‍പ്പൊട്ടലും. കണിച്ചാറില്‍ ഉരുള്‍പ്പൊട്ടി നാല് കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായി സംശയിക്കുന്നു. ഫയര്‍ ഫോഴ്‌സും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പേരാവൂര്‍ മേഖലയിലെ വെള്ളറ എസ് ടി കോളനിയില്‍ നിന്നാണ് ഒരാളെ കാണാതായത് . നെടുമ്പ്രച്ചാലില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് സ്ത്രീകളെ അഗ്നി ശമന സേന രക്ഷപ്പെടുത്തി .

വീട് തകര്‍ന്നവരെ രക്ഷിക്കുന്നതിനിടെയിലാണ് കാണാതായത്. നെടുമ്പ്രച്ചാലില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് സ്ത്രീകളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ഇവിടെ ഒരു കുട്ടിയെ കാണാതായിട്ടുണ്ടെന്നാണ് വിവരം. കോളയാട്, കണിച്ചാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴമൂലം ഗതാഗത തടസങ്ങള്‍ അനുഭവപ്പെടുന്നതിനാല്‍ ഇരിട്ടി, തലശേരി താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

കണ്ണൂര്‍ നെടുംപൊയില്‍ ടൗണില്‍ മലവെള്ളം ഒലിച്ചിറങ്ങി. കാഞ്ഞിരപ്പുഴയും നെല്ലാനിക്കല്‍ പുഴയും കരകവിഞ്ഞൊഴുകി. ഇതേ തുടര്‍ന്ന് ഇതിലൂടെയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സും പൊലീസും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ കരകവിഞ്ഞ് പേരാവൂര്‍ തുണ്ടിയില്‍ ടൗണ്‍ വെള്ളത്തിനടിയിലായി.

നിരവധി കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. കണ്ണൂരില്‍ മലയോരത്ത് മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി എന്നാണ് വിവരം. കണിച്ചാര്‍ പഞ്ചായത്താല്‍ ഏലപ്പീടികയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് നാല് വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. കേളകം പഞ്ചായത്തിലെ കണ്ടന്തോട് മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

നെടുംപൊയില്‍ കണ്ണവം വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്ന് ചെക്യേരി കോളനിയിലെ നാല് കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലായി ഇവരെ പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കൂത്തുപമ്പ് - മാനന്തവാടി പാതയിലെ നെടുമ്പൊയില്‍ ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ച നിലയിലാണ്.

മലയോരത്ത് രാത്രി വൈകിയും അതിശക്തമായി മഴ തുടരുകയാണ്. മലവെള്ളപ്പാച്ചില്‍ ഉണ്ടാവുന്നതിനാല്‍ ആരും പുഴയില്‍ മീന്‍ പിടിക്കാന്‍ പോകരുതെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. കനത്ത മഴ പെയ്ത സാഹചര്യത്തില്‍ ജില്ലയിലെ മലയോര മേഖലയിലെ ജനജീവിതം ദുസ്സഹസമായി. ഇന്ന് ഉച്ചമുതല്‍ അതിശക്തമായ മഴയാണ് കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ അനുഭവപ്പെടുന്നത്.
കുഞ്ഞിക്ക അന്നും ഇന്നും മാസാണ് മോനെ; ഞെട്ടിച്ച ഫോട്ടോസ്, വൈറലോട് വൈറല്‍












Click it and Unblock the Notifications