എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സുസ്ഥിര വികസനം: നിലപാട് വ്യക്തമാക്കാന്‍ പദയാത്രയുമായി പരിഷത്ത്
തലശേരി: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കെ റെയില്‍ ഉള്‍പ്പെടെയുള്ള വികസന പദ്ധതികളെ കുറിച്ചു ജനങ്ങളോട് വിശദീകരിക്കുന്നതിനായി പരിഷത്ത് പദയാത്ര നടത്തുന്നു. സുസ്ഥിര വികസന കാര്യത്തില്‍ പരിഷത്ത് നിലപാട് വിശദീകരിക്കുന്നതിനാണ് സംസ്ഥാനതല പദയാത്ര സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കാസര്‍ഗോഡ് നിന്ന് തിരുവന്തപുരം വരെ നടത്തുന്ന പദയാത്ര ജനുവരി അവസാനം നടത്താനാണ് തീരുമാനം. 40 ദിവസം നീണ്ടു നില്‍ക്കുന്ന പദയാത്രക്ക് 200 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. പരിഷത്തിന്റെ 141 മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തുന്ന 141 പ്രാദേശിക പഠനങ്ങളുടെ വിശദാംശങ്ങള്‍ ജാഥാ കേന്ദ്രങ്ങളില്‍ ജനങ്ങളുമായി സംവദിക്കും.

സംസ്ഥാന പദയാത്രക്ക് പുറമെ 141 പ്രാദേശിക പദയാത്രകളും സംഘടിപ്പിക്കും. വിവിധ പ്രദേശങ്ങളിലെ ഗവേഷണ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പഠനം. ഡിസംബറില്‍ പൂര്‍ത്തികരിക്കും. ലഭ്യമാകുന്ന പുത്തല്‍ അറിവുകള്‍ ഹാപ്പി വില്ലേജ് വികസനത്തിനായി പ്രയോജനപ്പെടുത്തുവാന്‍ സമൂഹത്തില്‍ മുന്നില്‍ അവതരിപ്പിക്കും.
വജ്രജൂബിലി വര്‍ഷത്തിന്റെ ഭാഗമായി അംഗത്വത്തിലും യൂനിറ്റിലും വര്‍ധന വരുത്താന്‍ കണ്ണൂര്‍ ജില്ലയില്‍ നടന്ന മൂന്ന് ജില്ലാ പ്രവര്‍ത്തക ശില്‍പ്പശാലകള്‍ തീരുമാനിച്ചു. കൂത്തുപറമ്പ് മാനന്തേരി യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഭാരത് ജ്ഞാന്‍ വിജ്ഞാന്‍ സമിതി ദേശീയ അധ്യക്ഷന്‍ ഡോ. സി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് പി.കെ സുധാകരന്‍ അധ്യക്ഷനായി. കെ. വിനോദ്കുമാര്‍, പി.വി. ദിവാകരന്‍, എന്‍.കെ. ജയപ്രസാദ്, എ. പവിത്രന്‍, വിവി വല്‍സല എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. കണ്ണൂര്‍ പരിഷത്ത് ഭവനില്‍ കേന്ദ്ര നിര്‍വാഹക സമിതി അംഗം ഡോ. പി. ശ്രീജ ഉദ്ഘാടനം ചെയ്തു.
പി.സൗമിനി അധ്യക്ഷയായി. സി.പി. ഹരിന്ദ്രന്‍, ടി.വി. നാരയണന്‍, പ്രശാന്ത് ചന്ദ്രന്‍, എന്നിവര്‍ ക്ലാസ്സെടുത്തു. ശാസ്ത്ര മാസികാ പ്രചരണത്തില്‍ പങ്കാളിയായവര്‍ക്ക് മുന്‍ പ്രസിഡണ്ട് ഒ.എം ശങ്കരന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
മാടായില്‍ ഗവര്‍മെന്റ് ഗേള്‍സ് സ്‌കൂളില്‍ ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക സംഗമം ടി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. കെ. ഗോവിന്ദന്‍ അധ്യക്ഷനായിരുന്നു. എം സുജിത്ത്, പി.ടി. രാജേഷ്, പി .പി ബാബു എന്നീ വര്‍ , പി.എന്‍ നാരയണന്‍ കുട്ടി എന്നിവര്‍ ക്ലാസെടുത്തു.
ഇതാണല്ലേ ലെജന്റ്‌സ് ഓണ്‍ലി ചിത്രം; 'ഓളവും തീരവും' ലൊക്കേഷന്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ
പി.വി ജയശ്രീ സ്വാഗതവും പ്രസാദ് അടുത്തില നന്ദിയും പറഞ്ഞു. ആഗസ്ത് രണ്ടാം വാരം സ്‌കൂള്‍ തല വിജ്ഞാനോല്‍സവം ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും നടക്കും ജൂലായ് 31 ബാലവേദി പ്രവര്‍ത്തന ക്യാംപ് ചെറുമാവിലായില്‍ വെച്ച് നടക്കും.
ജെന്റര്‍ പരിശീലനങ്ങള്‍ എല്ലാ മേഖലയില്‍ സംഘടിപ്പിക്കും ചാന്ദ്രദിനത്തില്‍ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ഗ്രന്ഥാലയങ്ങള്‍ക്കും വേണ്ടുന്ന പഠന വിഭവങ്ങള്‍ ലഭ്യമാകും ചാന്ദ്രദിനത്തിന്റെ ഭാഗമായി ജൂലായ് 21 ഓണ്‍ലൈന്‍ ബാലോല്‍സവം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications