കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മട്ടന്നൂരില്‍ എല്‍ഡിഎഫ് തന്നെ; വിറപ്പിച്ച് യുഡിഎഫ്, വമ്പന്‍ മുന്നേറ്റം, 8 ഇടത് സീറ്റുകള്‍ പിടിച്ചു

Google Oneindia Malayalam News

കണ്ണൂർ: ഇടത് കോട്ടയായ മട്ടന്നൂരില്‍ ഭരണം നിലനിർത്തി എല്‍ ഡി എഫ്. 35 സീറ്റുകളില്‍ 21 എണ്ണം കരസ്ഥമാക്കിയാണ് എല്‍ ഡി എഫ് വിജയം. അതേസമയം പ്രതിപക്ഷത്ത് യു ഡി എഫ് മികച്ച മുന്നേറ്റം കാഴ്ചവെച്ചു. 14 സീറ്റുകളാണ് അവർക്ക് ലഭിച്ചത്. അതേസമയം ബി ജെ പിക്ക് ഇത്തവണയും സീറ്റുകളൊന്നും ലഭിച്ചില്ല.

കഴിഞ്ഞ തവണ 35 ല്‍ 28 സീറ്റായിരുന്നു എല്‍ ഡി എഫ് കരസ്ഥമാക്കിയത്. ശേഷിച്ച 7 സീറ്റുകള്‍ കൊണ്ട് മാത്രം തൃപ്തിയടയേണ്ടി വന്നു യു ഡി എഫിന്. എന്നാല്‍ ഇത്തവണ അത് ഇരട്ടിയോളം ഉയർത്തി.

'ദിലീപും ജഡ്ജിയുടെ ഭർത്താവും തമ്മില്‍ ബന്ധമെന്ന് അതിജീവിത': ദിലീപിന് ഇന്ന് കോടതിയില്‍ നിർണ്ണായകം'ദിലീപും ജഡ്ജിയുടെ ഭർത്താവും തമ്മില്‍ ബന്ധമെന്ന് അതിജീവിത': ദിലീപിന് ഇന്ന് കോടതിയില്‍ നിർണ്ണായകം

 ഇത്തവണ 15 ലേറെ സീറ്റ് ഉറപ്പെന്നാണ് യു ഡി എഫ്

ഇത്തവണ 15 ലേറെ സീറ്റ് ഉറപ്പെന്നാണ് യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തില്‍ തന്നെ അവകാശപ്പെട്ടിരുന്നു. അത് 20 ആയി അധികാരം കൂടെ പോരുന്ന തരത്തിലായാലും അത്ഭുതപ്പെടാനില്ലെന്നും നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അധികാരം കൂടെ പോന്നില്ലെങ്കിലും മികച്ച പ്രകടനം യു ഡി എഫ് ക്യാമ്പില്‍ ആവേശം പകരുന്നു.

മട്ടന്നൂർ നഗരസഭയില്‍ യു ഡി എഫിന്റെ ഏറ്റവും മോശം

മട്ടന്നൂർ നഗരസഭയില്‍ യു ഡി എഫിന്റെ ഏറ്റവും മോശം പ്രകടനമായിരുന്നു കഴിഞ്ഞ തവണ കണ്ടത്. അതിന് മുമ്പത്തെ തവണ നഗരസഭയില്‍ 14 സീറ്റുകള്‍ യു ഡി എഫ് കരസ്ഥമാക്കിയിരുന്നു. ഇത്തവണ വലിയ തിരിച്ച് വരവ് ലക്ഷ്യമിട്ട് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീഷന്‍ തുടങ്ങിയവരും യു ഡി എഫിനായി പ്രചരണത്തിനെത്തി.

എന്താ റിതൂ... വെയിലത്ത് കിടന്ന് ഉറങ്ങിപ്പോയോ: വ്യത്യസ്ത ചിത്രങ്ങളുമായി റിതു മന്ത്ര

കെ പി സി സി നേതൃത്വം തന്നെ സർവ്വ സന്നാഹങ്ങളുമായി

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച അന്ന് തന്നെ സീറ്റ് വിഭജനം പൂർത്തിയാക്കി കൊണ്ട് വമ്പന്‍ പ്രചാരണ പരിപാടികളിലേക്ക് യു ഡി എഫ് കടന്നിരുന്നു. കെ പി സി സി നേതൃത്വം തന്നെ സർവ്വ സന്നാഹങ്ങളുമായി മട്ടന്നൂരിലെത്തുകയും ചെയ്തു. തർക്കങ്ങളില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കിയതും യു ഡി എഫ് മുന്നേറ്റത്തില്‍ പ്രതിഫലിച്ചു

എല്‍ ഡി എഫിനായും സംസ്ഥാന നേതാക്കള്‍

എല്‍ ഡി എഫിനായും സംസ്ഥാന നേതാക്കള്‍ നഗരസഭയില്‍ താമസിച്ച് പ്രചരണം നടത്തി. 1997 ലാണ് മട്ടന്നൂർ നഗരസഭ രൂപീകൃതമാവുന്നത്. അതിന് ശേഷം മുതലിങ്ങോട്ടുള്ള എല്ലാ തിരഞ്ഞെടുപ്പിലും എല്‍ ഡി എഫ് മാത്രമാണ് നഗരസഭയില്‍ വിജയിക്കുന്നത്. പതിവ് ശൈലിയില്‍ വീടുകയറിയും പ്രവർത്തകരെ നേരിട്ടു കണ്ടും വോട്ടുറപ്പിക്കുന്ന തന്ത്രമായിരുന്നു എല്‍ ഡി എഫിന്റേത്.

1991 ലെ ഇടത് ഭരണ കാലത്താണ് മട്ടന്നൂരിനെ നഗരസഭയായി

1991 ലെ ഇടത് ഭരണ കാലത്താണ് മട്ടന്നൂരിനെ നഗരസഭയായി ഉയർത്തിയത്. എന്നാല്‍ അതേവർഷം തന്നെ അധികാരം മാറി വന്ന യു ഡി എഫ് സർക്കാർ മട്ടന്നൂരിനെ വീണ്ടും പഞ്ചായത്താക്കി മാറ്റി. സർക്കാർ നീക്കത്തിനെതിരെ എല്‍ ഡി എഫ് ഹൈക്കോടതിയെ സമീപിക്കുകയും 1992 ല്‍ മട്ടന്നൂരിന്റെ നഗരസഭ പദവി തിരിച്ച് പിടിക്കുകയുമായിരുന്നു. എന്നാല്‍ സർക്കാർ നിസ്സഹകരണം മൂലം നഗരസഭയായി പ്രവർത്തിക്കാന്‍ സാധിച്ചിരുന്നില്ല.

സ്പെഷ്യൽ ഓഫീസറുടെ കീഴിലായിരുന്നു ആ സമയത്തെ ഭരണം.

സ്പെഷ്യൽ ഓഫീസറുടെ കീഴിലായിരുന്നു ആ സമയത്തെ ഭരണം. 1997ലാണ് പിന്നീട് തിരഞ്ഞെടുപ്പ് നടന്നത്. ഇതോടെയാണ് മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായി മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ആരംഭിച്ചത്. കഴിഞ്ഞ തവണ സി പി എം 25, സി പി ഐ, ഐ എൻ എൽ, ജനതാദൾ എന്നിവർക്ക് ഒന്നു വീതവും സീറ്റുകളാണ് കിട്ടിയത്. യു ഡി എഫില്‍ കോൺഗ്രസ് നാല്, ലീഗ് മൂന്ന് എന്നിങ്ങനെയായിരുന്നു യുഡിഎഫ് കക്ഷി നില. ഒൻപതു വാർഡുകളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തും എത്തി

Recommended Video

cmsvideo
സൗജന്യ ഓണക്കിറ്റിൽ എന്തെല്ലാം ? വിതരണം എന്ന് വരെ? | *Kerala

English summary
LDF wins in Mattannur municipal elections: UDF doubles seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X