Get Updates
Get notified of breaking news, exclusive insights, and must-see stories!

തെയ്യത്തിന്റെ നാട് തിരഞ്ഞെടുപ്പ് ചൂടിൽ; കണ്ണൂരിലെ രാഷ്ട്രീയ സമവാക്യം എന്ത്? മണ്ഡല ചരിത്രമറിയാം

കണ്ണൂർ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കണ്ണൂർ. രണ്ട് പ്രമുഖ പാർട്ടികളിലെ അതികായൻ തന്നെയാണ് ഈ മണ്ഡലത്തിൽ മാറ്റുരയ്ക്കുന്നത്. എംവി ജയരാജൻ എൽഡിഎഫിന് വേണ്ടിയും, യുഡിഎഫിന് വേണ്ടി സിറ്റിങ് എംപി കെ സുധാകരനും രംഗത്തിറങ്ങും. എൻഡിഎ സ്ഥാനാർത്ഥിയായി മുൻ കോൺഗ്രസ് നേതാവ് കൂടിയായ സി രഘുനാഥാണ് കളത്തിൽ ഇറങ്ങുന്നത്.

കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിൽ തന്നെ ഇക്കുറി ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന ഇടങ്ങളിൽ ഒന്നാണ് കണ്ണൂർ. മലബാറിൽ ഇടതുപക്ഷത്തിന് ഏറ്റവും വളക്കൂറുള്ള മണ്ണയിട്ട് കൂടി കഴിഞ്ഞ വട്ടം വിട്ടുകൊടുക്കേണ്ടി വന്ന സീറ്റിനായി എൽഡിഎഫ് അരയും തലയും മുറുക്കി രംഗത്തിറങ്ങുമെന്ന് ഉറപ്പാണ്. എന്നാൽ കെപിസിസി അധ്യക്ഷൻ കൂടിയായ സുധാകരന്റെ തോൽവി പാർട്ടിക്ക് ഉണ്ടാക്കുന്ന ക്ഷീണം ചെറുതല്ലെന്ന് കോൺഗ്രസിന് നന്നായറിയാം. അതുകൊണ്ട് തന്നെ എണ്ണയിട്ട യന്ത്രം പോലെ അവർ പ്രവർത്തിക്കുമെന്ന് ഉറപ്പാണ്.

kannur

മണ്ഡലത്തിന്റെ ഭൂപ്രകൃതി

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മ്മടം, മട്ടന്നൂര്‍, പേരാവൂര്‍ എന്നീ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. മറ്റ് ജില്ലകളിലെ നിയോജക മണ്ഡലങ്ങൾ ഒന്നും ഉൾപ്പെടാത്തതിനാൽ ഒരു സമ്പൂർണ കണ്ണൂർ സീറ്റെന്ന് തന്നെ ഇതിനെ വിളിക്കാം.ഇവയിൽ ഭൂരിഭാഗം മണ്ഡലങ്ങളും ഒരേ ഭൂപ്രകൃതിയും അടിസ്ഥാന സൗകര്യങ്ങളും ഒക്കെ വച്ചുപുലർത്തുന്ന ഇടങ്ങളാണ്. ഇരിക്കൂർ പോലെയുള്ള മലയോര മേഖകളുമുണ്ട് ഇതിൽ ഉൾപ്പെടുന്നു.

രാഷ്ട്രീയ സാഹചര്യം

കണ്ണൂർ ലോക്‌സഭാ സീറ്റ് കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ കൈവശം ആണെങ്കിലും മൊത്തം നിയോജക മണ്ഡലങ്ങൾ പരിശോധിക്കുമ്പോൾ ഇടതുപക്ഷത്തിന് വ്യക്തമായ മേൽക്കൈ ഉണ്ട് എന്നതാണ് ശ്രദ്ധേയം. എന്നാൽ ഈ കണക്കിലെ കളികൾക്ക് തിരഞ്ഞെടുപ്പിൽ കാര്യമായ പ്രസക്തിയില്ല.

നിലവിൽ കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായുള്ള ഏഴ് നിയോജക മണ്ഡലങ്ങളിൽ അഞ്ചിടവും എൽഡിഎഫാണ് സ്വന്തമാക്കി വെച്ചിരിക്കുന്നത്. തളിപ്പറമ്പ, അഴീക്കോട്, ധർമ്മടം, മട്ടന്നൂർ എന്നീ മണ്ഡലങ്ങൾ സിപിഎം എംഎൽഎമാരും, കണ്ണൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രനും വിജയിച്ചിരിക്കുന്നു.

യുഡിഎഫിന് സ്വന്തമായുള്ളത് രണ്ട് മണ്ഡലങ്ങൾ മാത്രമാണ്, ഇരിക്കൂർ, പേരാവൂർ എന്നിവയാണത്. എന്നാൽ ഈ കണക്കുകൾ 2021 നിയമസഭാ തിരഞ്ഞെടുപ്പ് അനുസരിച്ചുള്ളതാണ്. എന്നാൽ അവസാന ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നതാവട്ടെ 2019ലും. ഈ സാഹചര്യത്തിൽ നിലവിൽ നിയോജക മണ്ഡലങ്ങളിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ അതേപടി തുടർന്നാൽ ഗുണമാവുക എൽഡിഎഫിനാവും.

മുൻ തിരഞ്ഞെടുപ്പുകൾ

1957 മുതൽ 71 വരെ തലശ്ശേരി മണ്ഡലം എന്ന പേരിലാണ് ഇന്നത്തെ കണ്ണൂർ ഉള്ള ഇടം അറിയപ്പെട്ടിരുന്നത്. പിന്നീട് 77 മുതൽ ഇന്നത്തെ കണ്ണൂർ മണ്ഡലമായി അതിനെ പുനഃക്രമീകരിച്ചു. 1977ല്‍ സിപിഐയിലെ സി കെ ചന്ദ്രപ്പനായിരുന്നു ആദ്യമായി മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1980ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ കെ കുഞ്ഞമ്പു ലോക്‌സഭയിലെത്തി. എന്നാൽ 1984 മുതല്‍ പിന്നീടങ്ങോട്ട് അഞ്ചുവട്ടം കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്.

എന്നാല്‍ അന്നത്തെ യുവനിരയിലെ ശ്രദ്ധേയനായ എപി അബ്‌ദുള്ളക്കുട്ടിയിലൂടെ സിപിഎം 1999ലും 2004ലും കണ്ണൂര്‍ മണ്ഡലം കൈയ്യടക്കി വച്ചു. കോൺഗ്രസിന്റെ അപ്രമാദിത്വം തകർത്ത അബ്‌ദുള്ളക്കുട്ടി പിന്നീട് കോൺഗ്രസിലും, ഇപ്പോൾ ബിജെപിയിലും എത്തിയതും ഓർക്കണം. 2009ല്‍ കെ സുധാകരന്‍ ഇവിടെ മത്സരിച്ച് വിജയിച്ചതോടെ മണ്ഡലം മാറിമറിഞ്ഞു. പിന്നീട് 2014ൽ പികെ ശ്രീമതിയുടെ ഇടതുപക്ഷം മണ്ഡലം തിരിച്ചു പിടിച്ചെങ്കിലും കഴിഞ്ഞ തവണ വീണ്ടും സുധാകരനെ തന്നെ കണ്ണൂരുകാർ ഡൽഹിയിലേക്ക് അയച്ചു.

ഇപ്പോഴത്തെ സാധ്യതകൾ

കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ കുറിച്ച് പറയുമ്പോൾ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പോരാട്ടമാവും അവിടെ നടക്കുക. സിപിഎം കേന്ദ്രങ്ങൾ ഉണർന്നു പ്രവർത്തിക്കാൻ വേണ്ടിയാണു മുതിർന്ന നേതാവായ എംവി ജയരാജനെ അവർ രംഗത്തിറക്കിയത്. അത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് അവർ കരുതുന്നു. മറുവശത്ത് സുധാകരന്റെ പരിചയസമ്പത്ത് മുതൽക്കൂട്ടാകും എന്ന കണക്കുകൂട്ടലിനാണ് കോൺഗ്രസ്. നടക്കുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ആണെന്നതിനാലും, മണ്ഡലം കണ്ണൂർ ആയതിനാലും ഒരു പ്രവചനം അസാധ്യമെന്ന് ചുരുക്കം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+