Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നെ തിരിച്ചെടുക്കൂ, മരിക്കുന്നെങ്കില്‍ കോണ്‍ഗ്രസുകാരനായി മരിക്കണം; അപേക്ഷയുമായി മമ്പറം ദിവാകരന്‍

കണ്ണൂര്‍: കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കെ പി സി സിയ്ക്കും എ ഐ സി സിയ്ക്കും കത്തയച്ച് മമ്പറം ദിവാകരന്‍. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡി സി സി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി മമ്പറം ദിവാകരന്റെ നേതൃത്വത്തില്‍ ബദല്‍ പാനല്‍ മത്സരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അച്ചടക്ക ലംഘനം ആരോപിച്ച് മമ്പറം ദിവാകരനെ പുറത്താക്കിയത്. തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എയ്ക്ക് രജിസ്‌ട്രേഡ് ആയി കത്തയ്ക്കുകയും അതുപോലെ എ ഐസിസി സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാലിന് മെസേജ് അയയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് മമ്പറം ദിവാകരന്‍ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രണ്ട് സ്ഥലത്ത് നിന്നും വ്യക്തമായ മറുപടി എനിക്ക് കിട്ടിയിട്ടില്ല. ഡി സി സിയുടെ ഒരു ലെറ്ററും എനിക്ക് ലഭിച്ചിട്ടില്ല എന്ന് മാത്രമല്ല എന്നെ ആശുപത്രിയില്‍ നിന്നും സംഘടനയില്‍ നിന്നും പുറത്താക്കുകയാണ് ചെയ്തത്. ഈ പ്രസ്ഥാനത്തിന് വേണ്ടിയാണ് ഞാന്‍ ജീവിച്ചത്. അപ്പോള്‍ മരിക്കുന്നതും പാര്‍ട്ടിയില്‍ നിന്നായിരിക്കണം എന്ന ആഗ്രഹം കൊണ്ടാണ് ഇപ്പോള്‍ ഇത്രയും താഴ്മയായ അപേക്ഷ മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്ന ഈ സാഹചര്യത്തില്‍ ഈ മാസം കോണ്‍ഗ്രസിനകത്ത് ഒരു അംഗത്വം ലഭിക്കുക എന്നത് പ്രധാനമാണെന്നും അല്ലെങ്കില്‍ പിന്നെ തനിക്ക് അംഗത്വം ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതാണ് ഇങ്ങനെ ഒരു കത്ത് നല്‍കിയിരിക്കുന്നത്.

1

സഹകരണ ആശുപത്രി പാനല്‍ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ട് വ്യക്തിപരമായി ചില നേതാക്കള്‍ പറഞ്ഞിരുന്നു എന്നല്ലാതെ ഡി സി സി നേതൃത്വം തന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അങ്ങനെ ലഭിച്ചിരുന്നെങ്കില്‍ ഡി സി സി തീരുമാനം ലംഘിച്ചു എന്ന് പറഞ്ഞ് തന്നെ പുറത്താക്കുന്നതില്‍ ഒരു ശരിയുണ്ടായിരുന്നുവെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു. പുറത്താക്കിയതില്‍ വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടോ എന്ന് തനിക്കറിയില്ലെന്നും പുറത്താക്കിയതായി രേഖാമൂലം അറിയിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2

1965 മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകനാണ്. കോണ്‍ഗ്രസ് വിട്ട് മറ്റൊരു പ്രസ്ഥാനത്തിലേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് മമ്പറം ദിവാകരനെ പുറത്താക്കിയതായി അറിയിച്ചിരുന്നത്. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് ബദല്‍ പാനലില്‍ മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരന്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണ് കാട്ടിയതെന്നായിരുന്നു ടി യു രാധാകൃഷ്ണന് പറഞ്ഞിരുന്നത്.

3

ഇതോടൊപ്പം മമ്പറം ദിവാകരന് വേണ്ടി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് മമ്പറം മണ്ഡലം കോണ്‍ഗസ് കമ്മിറ്റി പ്രസിഡണ്ട് കെ കെ പ്രസാദിനെ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും മമ്പറം ദിവാകരനും നേരത്തെ പരസ്യ പ്രസ്താവനകളിലൂടെ ഏറ്റുമുട്ടിയിരുന്നു. സുധാകരനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുന്നതില്‍ മമ്പറം ദിവാകരന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അതൃപ്തി അറിയിക്കുയും ചെയ്തിരുന്നു.

4

ബ്രണ്ണന്‍ കോളേജ് വിവാദവുമായി ബന്ധപ്പെട്ട് സുധാകരന്റെ അവകാശവാദങ്ങളെയും മമ്പറം ദിവാകരന്‍ തള്ളിക്കളഞ്ഞിരുന്നു. സുധാകരന്‍ പക്വത കാണിക്കണമെന്നായിരുന്നു കെ പി സി സി അധ്യക്ഷനായ ശേഷം മമ്പറം ദിവാകരന്റെ പ്രതികരണം. അതേസമയം മമ്പറം ദിവാകരന്‍ കോണ്‍ഗ്രസിന് അകത്താണോ പുറത്താണോ എന്ന് തനിക്കറിയില്ലെന്ന സുധാകരന്റെ പ്രസ്താവനയും വിവാദമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+