സിനിമയിലഭിനയിക്കാനെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍, സംഭവം പയ്യന്നൂരിൽ
പയ്യന്നൂര്‍: സിനിമാ ഓഡിഷനെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സ്വകാര്യ ഹോട്ടല്‍ ജീവനക്കാരനെ പൊലിസ് അറസ്റ്റുചെയ്തു. കോഴിക്കോട് സ്വദേശിയായ യുവതിയെ മാനംഭഗപ്പെടുത്താന്‍ ശ്രമിച്ചതിനു ഹോട്ടല്‍ ജീവനക്കാരനായ ഇരിട്ടി സ്വദേശി കെ.വി രമേശനെ (42) ആണ് പൊലിസ് പിടികൂടിയത്.
ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ക്യാമ്പിന് നേരെ വെപ്പ്, സൈന്യം തിരിച്ചടിച്ചു!
പുതുതായി ചിത്രീകരണം ആരംഭിക്കുന്ന തമിഴ് സിനിമയുടെ ഓഡിഷനു കൂട്ടുകാരിയുമൊത്ത് എത്തിയ യുവതിയെ ഹോട്ടല്‍ മുറിയില്‍ മാനംഭഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ കരച്ചില്‍ കേട്ടെത്തിയവര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. എസ്.ഐ കെ.വി സിജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് എത്തിയാണ് രമേശനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ പയ്യന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.













Click it and Unblock the Notifications