Get Updates
Get notified of breaking news, exclusive insights, and must-see stories!

മട്ടന്നൂർ: ഇടതിന് ഇപ്പോഴും 4700 വോട്ടീന്റെ മേല്‍ക്കൈ, പക്ഷെ ഉണ്ടായ നഷ്ടം ചില്ലറയുമല്ല

കണ്ണൂർ: മട്ടന്നൂർ നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞ ദിവസം പുറത്ത് വന്നപ്പോള്‍ എല്‍ഡിഎഫിന് ഭരണം നിലനിർത്താന്‍ കഴിഞ്ഞെങ്കിലും എട്ട് സിറ്റിങ് സീറ്റുകളായിരുന്നു നഷ്ടമായത്. യു ഡി എഫിന്റെ ഒരു സീറ്റ് എല്‍ ഡി എഫ് പിടിച്ചെടുക്കുകയും ചെയ്തു. ആകെയുള്ള 35 വാർഡുകളില്‍ എല്‍ ഡി എഫിന് 21 വാർഡുകള്‍ ലഭിച്ചപ്പോള്‍ യു ഡി എഫ് തങ്ങളുടെ സീറ്റ് നില 14 ആക്കി ഉയർത്തുകയും ചെയ്തു.

അതേസമയം, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നഗരസഭയില്‍ യു ഡി എഫ് വലിയ തോതില്‍ വോട്ടുകള്‍ വർധിപ്പിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏക നഗരസഭയാണ് മട്ടന്നൂർ.

നീ എന്‍ ഉലക അഴകിയേ... നയന്‍താരയുടെ പുതിയ ചിത്രങ്ങളുമായി വിഘ്നേഷ്: നിന്നെ പോല്‍ വേറാരും ഇല്ല

2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 60,963 എന്ന

2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 60,963 എന്ന ചരിത്ര ഭൂരിപക്ഷവുമായാണ് മട്ടന്നൂരില്‍ നിന്നും കെകെ ശൈലജ വിജയിക്കുന്നത്. നഗരസഭാ പരിധിയിൽ 17,671 വോട്ട് എല്‍ ഡി എഫ് നേടിയപ്പോൾ യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടിയിലെ ഇല്ലിക്കൽ അഗസ്തിക്ക് ലഭിച്ചത് 7,555 വോട്ട് മാത്രമായിരുന്നു. ഇടത് ഭൂരിപക്ഷം 10206.

നീ എന്‍ ഉലക അഴകിയേ... നയന്‍താരയുടെ പുതിയ ചിത്രങ്ങളുമായി വിഘ്നേഷ്: നിന്നെ പോല്‍ വേറാരും ഇല്ല

നഗരസഭ തിരഞ്ഞെടുപ്പിലേക്ക് വരുമ്പോള് എല്‍ ഡി എഫിന്

നഗരസഭ തിരഞ്ഞെടുപ്പിലേക്ക് വരുമ്പോള് എല്‍ ഡി എഫിന് 16,676 വോട്ടാണ് ആകെ ലഭിച്ചത്. അതായത് നഗരസഭയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആയിരത്തോളം വോട്ടിന്റെ വ്യത്യാസം. യു ഡി എഫിന് ആകെ 11965 വോട്ടും ലഭിച്ചു. നഗരസഭയിലെ ഇടതിന്റെ ആകെ ഭൂരിപക്ഷം 4711. നിയമസഭാ തെരഞ്ഞെടുപ്പിനോട് താരതമ്യം ചെയ്യുമ്പോൾ എൽ ഡി എഫ് ഭൂരിപക്ഷത്തിൽ 5495 വോട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

21 വാർഡില്‍ 16 എണ്ണത്തിലും 100 ന് മുകളിലുള്ള ഭൂരിപക്ഷം

21 വാർഡില്‍ 16 എണ്ണത്തിലും 100 ന് മുകളിലുള്ള ഭൂരിപക്ഷം എല്‍ ഡി എഫിന് ലഭിച്ചിട്ടുണ്ട്. കെ കെ ശൈലജയുടെ വാർഡായ ഇടവേലിക്കലിലാണ് സിപിഎമ്മിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം 580 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ ലഭിച്ചത്. ആകെ എല്‍ ഡി എഫിന് ലഭിച്ചത് 661 വോട്ടുകള്‍. 81 വോട്ടുമായി കോൺഗ്രസ് രണ്ടാമത് എത്തി. ബിജെപി 38 വോട്ടുമാത്രം നേടി മൂന്നാമതായി. കഴിഞ്ഞ തവണ ആകെയുള്ള 768 വോട്ടിൽ 705 വോട്ടും നേടി 671 വോട്ടിന്റെ വിജയമായിരുന്നു വാർഡില്‍ ഇടത് സ്ഥാനാർത്ഥിക്ക് ഉണ്ടായിരുന്നത്.

മറുവശത്ത് യു ഡി എഫിന് 7 സീറ്റും 4410 വോട്ടും ഒരു

മറുവശത്ത് യു ഡി എഫിന് 7 സീറ്റും 4410 വോട്ടും ഒരു വർഷത്തിനിടയില്‍ വർധിപ്പിക്കാന്‍ സാധിച്ചു എന്നതാണ് പ്രധാന നേട്ടം. മൂന്ന് വാർഡുകളില്‍ 102 വോട്ടിനാണ് യു ഡി എഫിന്റെ പരാജയം. നാലു സീറ്റുകളിൽ എൽ ഡി എഫ് സ്ഥാനാർഥികൾ 60 ല്‍ താഴെ വോട്ടിന് വിജയിക്കുകയും ചെയ്തു.

നഗരസഭയില്‍ ബി ജെ പിക്ക് ലഭിച്ച വോട്ടിനും കാര്യമായ

നഗരസഭയില്‍ ബി ജെ പിക്ക് ലഭിച്ച വോട്ടിനും കാര്യമായ തോതില്‍ കുറവുണ്ടായിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥി ബിജു ഏലക്കുഴിക്ക് നഗരസഭ പരിധിയിൽ നിന്ന് ലഭിച്ചത് 3942 വോട്ടായിരുന്നു. എന്നാല്‍ ഇത്തവണ 35 വാർഡുകളില്‍ നിന്നായി ബി ജെ പി സ്ഥാനാർത്ഥികൾ ആകെ നേടിയത് 2021 വോട്ടുകള്‍. 2021ൽ ലഭിച്ച വോട്ടില്‍ നിന്നും പകുതിയോളം കുറവ്.

Recommended Video

cmsvideo
    സൗജന്യ ഓണക്കിറ്റിൽ എന്തെല്ലാം ? വിതരണം എന്ന് വരെ? | *Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+