മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഓഗസ്റ്റ് 20 ന്; വോട്ടെണ്ണൽ 22 ന്
കണ്ണൂർ: മട്ടന്നൂർ നഗരസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 20 നും വോട്ടെണ്ണൽ 22 നും നടക്കും. വിജ്ഞാപനം ജൂലൈ 26 ന് പുറപ്പെടുവിക്കും. അന്നുമുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. ഓഗസ്റ്റ് രണ്ടു വരെ നാമനിർദ്ദേശ പത്രിക സ്വീകരിക്കും. സൂക്ഷ്മ പരിശോധന മൂന്നിനു നടക്കും. പത്രിക ഓഗസ്റ്റ് അഞ്ചു വരെ പിൻവലിക്കാം.

2020 ഡിസംബറിൽ സംസ്ഥാനത്തെ 1200 തദ്ദേശസ്ഥാപനങ്ങളിൽ മട്ടന്നൂർ നഗരസഭ ഒഴികെ പൊതുതിരഞ്ഞെടുപ്പ് നടന്നിരുന്നു. മട്ടന്നൂർ നഗരസഭയുടെ കാലാവധി 2022 സെപ്റ്റംബർ 10 നാണ് കഴിയുന്നത്. പുതിയ കൗൺസിലർമാർ സെപ്റ്റംബർ 11 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.നഗരസഭയിൽ ആകെ 35 വാർഡുകളും 38812 വോട്ടർമാരുമുണ്ട്. 18 വാർഡുകൾ സ്ത്രീകൾക്കും ഒരെണ്ണം പട്ടികജാതിക്കും സംവരണം ചെയ്തിട്ടുണ്ട്. വോട്ടർമാരിൽ 18200 പുരുഷൻമാരും 20610 സ്ത്രീകളും 2 ട്രാൻസ്‌ജെൻഡറുമുണ്ട്.
ടൂ ഹോട്ട്.. ഒടുക്കത്തെ ലുക്കും...തായ്ലാന്റിൽ സാനിയ ഇയ്യപ്പന്റെ ആറാട്ട്..വൈറലായി ഫോട്ടോകൾ
ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുക. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ആർ.കീർത്തി ഐ എഫ് എസ്‌നെ ഒബ്‌സർവറായി ചുമതലപ്പെടുത്തി. സ്ഥാനാർത്ഥികളുടെ ചെലവ് കണക്ക് നിരീക്ഷിക്കുന്നതിന് രണ്ട് സീനിയർ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു സ്ഥാനാത്ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 75000 രൂപയാണ്.
ക്രമസമാധാനത്തിന് ആവശ്യമായ പോലീസ് വ്യന്യാസം ഉണ്ടാകും. എല്ലാ ബൂത്തിലും വെബ് കാസ്റ്റിംഗും വീഡിയോഗ്രാഫിയും നടത്തും. പ്രശ്‌ന ബാധിത ബൂത്തുകളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും.തിരഞ്ഞെടുപ്പ് പരാതികൾ പരിശോധിക്കുന്നതിന് കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ മോണിറ്റിംഗ് സെൽ രൂപീകരിച്ചിട്ടുണ്ട്.പുതിയ കൗൺസിലിന്റെ ചെയർപേഴ്‌സൺ, ഡെപ്യൂട്ടി ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് തീയതി കമ്മീഷൻ പിന്നീട് അറിയിക്കും. ആറ് സ്റ്റാന്റിംഗ് കമ്മിറ്റികളിലെ അംഗങ്ങളെയും ചെയർമാൻമാരെയും അതിനുശേഷം തിരഞ്ഞെടുക്കും.












Click it and Unblock the Notifications